രണ്‍ബീറിനെ തോക്കെടുപ്പിച്ച് അനുരാഗ് കശ്യപ്
അങ്ങനെ റൊമാന്റിക് ഹീറോ രണ്‍ബീര്‍ കപൂറും തോക്കെടുത്തു. സംവിധായകന്‍ അനുരാഗ് കശ്യപ് ആണ് രണ്‍ബീറിനെ കൊണ്ട് ഇങ്ങനെയൊരു സാഹസം ചെയ്യിപ്പിച്ചത്. അനുരാഗ് കശ്യപ് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ബോംബെ വെല്‍വറ്റിലാണ് നമ്മുടെ റൊമാന്റിക് ഹിറോ ആക്ഷന്‍ ഹീറോ ആകുന്നത്. ബോംബെ വെല്‍വറ്റിന്റെ ആദ്യലുക്ക് പോസ്റ്റര്‍ പുറത്തുവന്നു.
ഒരു ആക്ഷന്‍ ഗെറ്റപ്പില്‍ രണ്‍ബീര്‍ വന്നാല്‍ എങ്ങനെയിരിക്കും. ആ നിഷ്‌കളങ്കമായ മുഖത്ത് രോഷം ഇണങ്ങുമോ. എന്നാല്‍ അതും തനിക്ക് ഇണങ്ങുമെന്ന് തെളിയിച്ചിരിക്കുകയാണ് ആദ്യലുക്ക് പോസ്റ്ററിലൂടെ രണ്‍ബീര്‍. പ്രമുഖ സംവിധായകന്‍ കരണ്‍ ജോഹറാണ് രണ്‍ബീറിന്റെ എതിരാളിയായി ചിത്രത്തില്‍ എത്തുന്നത്.

പോസ്റ്ററില്‍ ജോണി ബല്‍രാജ് എന്ന കഥാപാത്രത്തെ പരിചയപ്പെടുത്തിക്കൊണ്ടാണ് രണ്‍ബീര്‍ കപൂര്‍ തോക്കെടുത്ത് നില്‍ക്കുന്നത്. ഒരു ബിഗ് ബജറ്റ് ചിത്രമാണ് ബോംബെ വെല്‍വറ്റ്. 90 കോടിയാണ് ചിത്രത്തിന്റെ നിര്‍മ്മാണ ചിലവ്. ബോംബെ സിറ്റിയിലെ ഒരു അധോലോക നായകനാണ് രണ്‍ബീര്‍. അനുഷ്‌കാ ശര്‍മ്മയാണ് ഈ അധോലോക നായകന്റെ നായിക.
കേജ് ഫൈറ്റ് രംഗത്തിനൊടുവില്‍ ക്യാമറയില്‍ നിന്ന് മുഖം തിരിഞ്ഞു നില്‍ക്കുന്ന രണ്‍ബീര്‍ ആണ് ചിത്രത്തിന്റെ മറ്റൊരു പോസ്റ്റര്‍. സിക്‌സ് പാക്കിലാണ് താരം ചിത്രത്തില്‍ എത്തുന്നത്. അമിത് ത്രിവേദിയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.


Click it and Unblock the Notifications











