ബോംബെ വെല്‍വെറ്റ്15ന് എത്തും
ബോംബെ വെല്‍വെറ്റ് 15ന് തിയേറ്ററുകളിലെത്തും.ചിത്രത്തിന്റെ പ്രമോഷന്‍ ചടങ്ങുകള്‍ മുംബൈയില്‍ നടന്നു. ചിത്രത്തിലെ അഭിനേതാക്കളായ രണ്‍ബീര്‍ കപൂര്‍, അനുഷ്‌ക ശര്‍മ്മ എന്നിവര്‍ പങ്കെടുത്തു.
ചിത്രത്തിന്റെ വീഡിയോ ഗെയിം പുറത്തിറക്കിക്കൊണ്ടാണ് പ്രമോഷന്‍ ചടങ്ങുകള്‍ക്ക് തുടക്കമായത്. ചരിത്രകാരനായ ഗ്യാന്‍ പ്രകാശിന്റെ മുംബൈ ഫാബിള്‍സ് എന്ന പുസ്തകത്തിന്റെ ചലച്ചിത്രാവിഷ്‌കാരമാണ് ബോംബെ വെല്‍വെറ്റ്.

1960കളുടെ കഥ പറയുന്ന ചിത്രം ഒരുക്കുന്നത് അനുരാഗ് കശ്യപാണ്.ബോക്‌സറായ ജോണി ബല്‍രാജിന്റെയും ജാസ് സിങ്ങര്‍ റോസിയുടെയും കഥയാണ് ചിത്രം പറയുന്നത്.
സംവിധായകന്‍ കരണ്‍ ജോഹര്‍ വില്ലനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണിത്. കെ കെ മേനോന്‍, മനീഷ് ചൗധരി, രവീണ ടണ്ഡണ്‍ ന്നിവരും ചിത്രത്തില്‍ വേഷമിടുന്നു. ഫോക്സ്റ്റാര്‍ സ്റ്റുഡിയോസാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്.


Click it and Unblock the Notifications











