'ഞാൻ എന്റെ ആദ്യ ഡേറ്റിന് പോകുകയാണെന്ന് പറഞ്ഞപ്പോൾ പോലും അർ‌ജുൻ ചില്ലായിരുന്നു'; സഹോദരനെ കുറിച്ച് അൻഷുല!

ബോണി കപൂറിന്റെ മകളും അര്‍ജുന്‍ കപൂറിന്റെ ഇളയ സഹോദരിയുമായ അന്‍ഷുല കപൂര്‍ തന്റെ വിശേഷങ്ങളെല്ലാം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്. യാത്രയുടെ ചിത്രങ്ങളും കുടുംബവുമൊന്നിച്ചുള്ള ആഘോഷത്തിന്റെ വീഡിയോകളുമെല്ലാം അന്‍ഷുല പോസ്റ്റ് ചെയ്യാറുണ്ട്.

രണ്ടുവര്‍ഷത്തോളമായി താന്‍ ശരീരഭാരം കുറയ്ക്കാന്‍ നടത്തിയ ശ്രമങ്ങളെക്കുറിച്ച് അൻഷുല തുറന്ന് പറഞ്ഞത് വൈറലായിരുന്നു. ആരോഗ്യത്തോടെ ഇരിക്കുക എന്നത് കണ്ണാടിയില്‍ നോക്കുമ്പോള്‍ എങ്ങനെ കാണപ്പെടുന്നു എന്നതിനേക്കാള്‍ വളരെയധികം അര്‍ഥമാക്കുന്നതായിട്ടാണ് അന്‍ഷുല ശരീര ഭാരം കുറച്ചതിനെ കുറിച്ച് വെളിപ്പെടുത്തി പറഞ്ഞത്.

ജീവകാരുണ്യപ്രവർത്തനങ്ങളിലും സജീവമായ അൻഷുലയുടെ അഭിമുഖങ്ങളും സോഷ്യൽമീഡിയ പോസ്റ്റുകളും വളരെ അധികം പ്രചോദനം നൽകുന്നതാണ്. അമ്മയുടെ മരണശേഷം സഹോദരൻ അർജുൻ കപൂറാണ് അൻഷുലയുടെ എല്ലാം. അടുത്തിടെ സൂം ടിവിക്ക് നൽകിയ അഭിമുഖത്തിൽ അൻഷുല കപൂർ തന്റെ സഹോദരൻ അർജുൻ കപൂറിന്റെ പിന്തുണയെക്കുറിച്ച് സംസാരിച്ചിരുന്നു.

 Arjun Kapoor

അർജുൻ ശാന്തനായ സഹോദരനാണെന്നാണ് താരം പറഞ്ഞത്. തന്നെ അമിതമായി സംരക്ഷിക്കുന്നുവെന്ന തരത്തിൽ പെരുമാറാത്ത സഹോദരനാണ് അർജുനെന്നും അൻഷുല പറയുന്നു. താൻ ആദ്യമായി ഡേറ്റിംഗിന് പോയപ്പോൾ സഹോദരന്റെ പ്രതികരണം എങ്ങനെയായിരുന്നുവെന്നും അൻഷുല വിശദീകരിച്ചു. 'അർജുൻ ഭയ്യ ഓവർ പ്രൊട്ടക്ടീവല്ല.'

'ഞാൻ എന്റെ ആദ്യ ഡേറ്റിന് പോകുമ്പോൾ പോലും അവൻ വളരെ ശാന്തനായിരുന്നു. ഒരു സഹോദരി തന്റെ സഹോദരന്റെ അടുത്ത് പോയി ഞാൻ ഒരു ഡേറ്റിന് പോകുകയാണെന്നും നിങ്ങളോട് അതിനെക്കുറിച്ച് സംസാരിക്കാൻ ആഗ്രഹിക്കുന്നുവെന്നും പറയുന്നതിനെ കുറിച്ച് ഒന്ന് ആലോചിച്ച് നോക്കൂ.'

'അർജുൻ ഒരു അത്ഭുതമാണെന്ന് ഞാൻ നിങ്ങളോട് പറയുന്നു', എന്നാണ് അൻഷുല പറഞ്ഞത്. അൻഷുല ഇപ്പോൾ പ്രണയത്തിലാണ്. അത് താരം സോഷ്യൽമീഡിയ വഴി വെളിപ്പെടുത്തിയിട്ടുമുണ്ട്. 2022ലാണ് താരം ഡേറ്റിം​ഗ് ആരംഭിച്ചത്. അൻഷുലയുടെ കുടുംബത്തിന് ഈ ബന്ധം നന്നായി അറിയാം.

തന്റെ കാമുകൻ രോഹനുമായി ഗോവയിൽ അവധിക്കാലം ആഘോഷിക്കുന്ന ദൃശ്യങ്ങൾ പങ്കുവെച്ചുകൊണ്ടാണ് അൻഷുല തന്റെ പ്രണയം ആദ്യം പരസ്യപ്പെടുത്തിയത്. അതേസമയം അർജുൻ മലൈക അറോറയുമായി പ്രണയത്തിലാണ്. ഇരുവരും വേർപിരിയുകയാണെന്ന് അടുത്തിടെ റിപ്പോർട്ടുകൾ വന്നിരുന്നു.

arjun kapoor

അർജുൻ കപൂർ എന്നും അമ്മയുടെ പ്രിയപ്പെട്ട മകൻ ആയിരുന്നു. അതുകൊണ്ട് തന്നെ അച്ഛൻ ബോണി കപൂർ മോനാ കപൂറുമായി പിരിഞ്ഞ് ശ്രീദേവിയെ വിവാഹം ചെയ്തപ്പോൾ ഏറ്റവും രോഷാകുലനായത് അർജുൻ കപൂർ ആയിരുന്നു. ബോണികപൂര്‍ താരറാണി ശ്രീദേവിയെ വിവാഹം ചെയ്യുമ്പോള്‍ അര്‍ജുന് വെറും 11 വയസ് മാത്രമാണ് ഉണ്ടായിരുന്നത്.

ശ്രീദേവിയെ തന്റെ രണ്ടാനമ്മയായി കാണാന്‍ അര്‍ജുന് ഇഷ്ടമല്ലായിരുന്നു. ക്യാന്‍സര്‍ ബാധിച്ച് 2005 ല്‍ അമ്മ അന്തരിച്ചിട്ടും അച്ഛനെ ആശ്രയിക്കാന്‍ അര്‍ജുനും സഹോദരി അന്‍ഷുലയും തയ്യാറായില്ല. ശ്രീദേവി തന്റെ അമ്മയല്ലെന്നും ജാന്‍വിയും ഖുശിയും തന്റെ സഹോദരങ്ങള്‍ അല്ലെന്നുമാണ് അര്‍ജുന്‍ അഭിമുഖങ്ങളില്‍ പറഞ്ഞത്. എന്നാല്‍ ശ്രീദേവിയുടെ മരണശേഷം അര്‍ജുന്‍ ജാന്‍വിയേയും ഖുശിയേയും അൻഷുലയെ സ്നേഹിക്കുന്നത് പോലെയാണ് സ്നേഹിക്കുന്നത്.

More from Filmibeat

Read more about: arjun kapoor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X