»   » ആ വാര്‍ത്തയറിഞ്ഞപ്പോള്‍ ബോണി കപൂര്‍ നിര്‍ത്താതെ പൊട്ടിക്കരയുകയായിരുന്നു, സഹപ്രവര്‍ത്തകന്‍ പറഞ്ഞത്!

ആ വാര്‍ത്തയറിഞ്ഞപ്പോള്‍ ബോണി കപൂര്‍ നിര്‍ത്താതെ പൊട്ടിക്കരയുകയായിരുന്നു, സഹപ്രവര്‍ത്തകന്‍ പറഞ്ഞത്!

Written By:
Subscribe to Filmibeat Malayalam

ബോണി കപൂറും ശ്രീദേവിയും പ്രണയിച്ച് വിവാഹിതരായവരാണ്. ശ്രീദേവിയെ കണ്ടുമുട്ടിയതിനെക്കുറിച്ചും പ്രിയതമയാക്കിയതിനെക്കുറിച്ചുമൊക്കെ അദ്ദേഹം അഭിമുഖങ്ങളിലൂടെ വ്യക്തമാക്കിയിരുന്നു. ശ്രീദേവിയുടെ വ്യക്തി ജീവിതത്തില്‍ മാത്രമല്ല സിനിമാജീവിതത്തിലും പൂര്‍ണ്ണ പിന്തുണ നല്‍കി അദ്ദേഹം കൂടെയുണ്ടായിരുന്നു. ഭാര്യയ്ക്ക് സര്‍പ്രൈസ് നല്‍കാനായി പോയ അദ്ദേഹത്തെ കാത്തിരുന്നത് അവരുടെ ചേതനയറ്റ ശരീരമായിരുന്നു.

ആരാധകര്‍ക്കും സിനിമാലോകത്തിനും മാത്രമല്ല കുടുംബത്തിനും വലിയൊരു വേദന നല്‍കിയാണ് ശ്രീദേവി യാത്രയായത്. ദുബായിലെ വിവാഹ ചടങ്ങുകള്‍ക്ക് ശേഷം ഖുഷിയോടൊപ്പം തിരിച്ച് മുംബൈയിലേക്കെത്തിയ ബോണി കപൂര്‍ വീണ്ടും ദുബായിലേക്ക് പോയിരുന്നു. ഇക്കാര്യത്തെക്കുറിച്ച് അദ്ദേഹം ശ്രീദേവിയെ അറിയിച്ചിരുന്നില്ല. സര്‍പ്രൈസ് നല്‍കാനായി ഓടിയെത്തിയ അദ്ദേഹം കണ്ടത് പ്രിയതമയുടെ ജീവനറ്റ ശരീരമാണ്.

മരണവാര്‍ത്ത അറിഞ്ഞപ്പോള്‍

ശ്രീദേവിയുടെ മരണവാര്‍ത്തയെക്കുറിച്ച് അറിഞ്ഞപ്പോള്‍ കൊച്ചുകുഞ്ഞിനെപ്പോലെ ബോണികപൂര്‍ പൊട്ടിക്കരയുകയായിരുന്നുവെന്ന് അദ്ദേഹത്തിനൊപ്പമുണ്ടായിരുന്ന അദ്‌നാന്‍ സിദ്ദിഖി പറയുന്നു.

കൊച്ചുകുട്ടിയെപ്പോലെ പൊട്ടിക്കരഞ്ഞു

അദ്‌നാന്‍ സിദ്ദിഖി ബോണി കപൂറിനൊപ്പം ദുബായിലാണ് ഉള്ളത്. ശ്രീദേവിയുടെ അപ്രതീക്ഷിത വിയോഗത്തിന്റെ നടുക്കത്തില്‍ നിന്നും അദ്ദേഹം ഇതുവരെ മോചിതനായിട്ടില്ലെന്നും അദ്ദേഹം പറയുന്നു.

ശ്രീദേവിയുടെ സ്വഭാവം

പാക് അഭിനേത്രിയായ സജലിന്റെ അമ്മയുടെ വിയോഗത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍ സജലിനെ ആശ്വസിപ്പിക്കാന്‍ മുന്‍നിരയിലുണ്ടായിരുന്നത് ശ്രീദേവിയാണ്. മോം എന്ന സിനിമയില്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നു. ശ്രീദേവിയുടെ വിയോഗത്തെക്കുറിച്ച് അറിഞ്ഞ് സജലും അനുശോചനം രേഖപ്പെടുത്തിയിരുന്നു.

ജാന്‍വിയുടെ സിനിമാപ്രവേശത്തെക്കുറിച്ച്

തനിക്ക് പിന്നാലെ സിനിമയിലേക്ക് പ്രവേശിക്കാനൊരുങ്ങുന്ന ജാന്‍വിയുടെ കാര്യത്തിലും താരത്തിന് പ്രത്യേക ശ്രദ്ധയായിരുന്നു. മകള്‍ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കി ശ്രീദേവി ഒപ്പമുണ്ടായിരുന്നു.

വിശ്വസിക്കാന്‍ കഴിയുന്നില്ല

മോഹിതിന്റെ വിവാഹ ചടങ്ങില്‍ അതീവ സുന്ദരിയായി എത്തിയ ശ്രീദേവി ഇനിയില്ലെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നും അദ്‌നാന്‍ പറയുന്നു. വിവാഹ ചടങ്ങിനിടയിലെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു.

ഇന്ത്യയിലേക്ക് വരണമെന്നുണ്ട്

ശ്രീദേവിയുടെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കണമെന്ന ആഗ്രഹമുണ്ട്. എന്നാല്‍ ഇന്ത്യയിലേക്കുള്ള വരവ് അത്ര എളുപ്പമല്ലാത്തതിനാല്‍ അതിന് കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

അവസാനമായി സംസാരിച്ചത്

വിവാഹ ചടങ്ങില്‍ പങ്കെടുക്കുന്നതിനായി താന്‍ വൈകിയാണ് എത്തിയത്. തന്റെ ഫ്‌ളൈറ്റ് ലേറ്റായിരുന്നു. സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും തന്നെ പരിചയപ്പെടുത്തുമ്പോള്‍ നിങ്ങള്‍ വല്ലാതെ വൈകിയെന്നായിരുന്നു ശ്രീദേവി പറഞ്ഞത്. ഇപ്പോഴും ആ വാക്കുകള്‍ കാതില്‍ മുഴങ്ങുന്നുണ്ട്.

രജനീകാന്തിനേക്കാള്‍ കൂടുതല്‍ പ്രതിഫലം വാങ്ങിയതില്‍ കുറ്റബോധം, പരസ്യമായി ശ്രീദേവി അത് പറഞ്ഞു!

ഏറെ പ്രിയപ്പെട്ട നിറത്തിലുളള വസ്ത്രമണിഞ്ഞ് അവരെത്തും, ശ്രീദേവിയുടെ അന്ത്യാഭിലാഷം സഫലീകരിക്കുന്നു!

സംസ്ഥാന അവാര്‍ഡിനുള്ള മത്സരം കടുക്കുന്നു, ദിലീപും ഫഹദും മഞ്ജുവും മാത്രമല്ല ഇവരുമുണ്ട്, കാണൂ!

English summary
Boney Kapoor Is Heartbroken, CRIED Like A Baby After Sridevi's Death

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam