ശ്രീദേവിയുടെ ബയോപിക് എവിടെ!! തൽക്കാലമില്ല... വെളിപ്പെടുത്തലുമായി ബോണി കപൂർ

1996 ലാണ് ആദ്യ ഭാര്യയായ മോണ കപൂറിനെ ഉപേക്ഷിച്ചിടട് ശ്രീദേവിയെ വിവാഹം ചെയ്തത്.

നടി ശ്രീദേവിയുടെ ബയോപിക് ഭർത്താവ് ബോണി കപൂർ നിർമ്മിക്കുമെന്നുള്ള വാർത്തകൾ പ്രചരിച്ചിരുന്നു. ബോണി കപൂർ തന്നെയാണ് ഇത് വെളിപ്പെടുത്തിയത്. എന്നാൽ ഇതിനെ കുറിച്ചുള്ള മറ്റു വിവരങ്ങൾ പുറത്തു വന്നിട്ടില്ലായിരുന്നു. ഇപ്പോഴിത ബയോപിക്കിനെ കുറിച്ച് തുറന്ന് പറഞ്ഞ് ബോണി കപൂർ.ശ്രീദേവിയുടെ ബയോപിക്കിനെ കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ലെന്നും. ആരും ദുരുപയോഗം ചെയ്യാതിരിക്കാൻ വേണ്ടിയാണ് പേര് രജിസ്റ്റർ ചെയ്ത പകർപ്പാവകാശം വാങ്ങിച്ചതെന്നും ബോണി കപൂർ പറഞ്ഞു.

bony kapoor

1996 ലാണ് ആദ്യ ഭാര്യയായ മോണ കപൂറിനെ ഉപേക്ഷിച്ചിടട് ശ്രീദേവിയെ വിവാഹം ചെയ്തത്. ബോളിവുഡിൽ എല്ലാവരേയും അസൂയപ്പെടുത്തുന്ന തരത്തിലുള്ള കുടുംബജീവിതമായിരുന്നു ഇവർ നയിച്ചിരുന്നത്. 2018 ൽ ഏവരേയും ഞെട്ടിപ്പിച്ചു കൊണ്ടായിരുന്നു ശ്രീദേവിയുടെ വിടവാങ്ങൽ. ബന്ധുവിന്റെ വിവാഹത്തിനായി ദുബായിൽ എത്തിയപ്പോഴായിരുന്നു താരത്തിന് മരണം സംഭവിക്കുന്നത്.

വളരെ ചെറുപ്രായത്തിൽ തന്നെ സിനിമയിൽ സജീവമായിരുന്നു ശ്രീദേവി. തെന്നിന്ത്യയിലും ബോളിവുഡിലും നിരവധി ചിത്രങ്ങളിലാണ് താരം അഭിനയിച്ചിരിക്കുന്നത്. ബോണി കൂപൂർ നിർമ്മിച്ച് ശ്രീദേവി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ചിത്രമായ 'മോം' ന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. 2018 ലെ മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം ഈ ചിത്രത്തിലൂടെ ശ്രീദേവിയെ തേടി എത്തിയിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X