twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'ചേട്ടന്റെ ഭാര്യ അനിയന്റെ ഓൺസ്ക്രീൻ ജോ‍‍ഡി ആയാൽ'; ബോണി കപൂറിന് അന്ന് ലഭിച്ച മുന്നറിയിപ്പ്

    |

    ഇന്ത്യൻ സിനിമയിൽ പകരം വെക്കാനില്ലാത്ത നായിക നടി ആയിരുന്നു ശ്രീദേവി. അഭിനയ മികവും വശ്യമായ സൗന്ദര്യവും കൊണ്ട് ബി​ഗ് സ്ക്രീനിൽ തരം​ഗം സൃഷ്ടിച്ച ശ്രീദേവി ഇന്ത്യയിലെ ആദ്യ ലേഡി സൂപ്പർ സ്റ്റാറുമായിരുന്നു. ശ്രീദേവിക്ക് ശേഷം ഇതുപോലെ ഒരു കരിയർ ​ഗ്രാഫുള്ള നടി ബോളിവുഡിലോ തെന്നിന്ത്യൻ സിനിമയിലോ വന്നിട്ടില്ലെന്ന് ആരാധകർ ചൂണ്ടിക്കാട്ടുന്നു.

    തമിഴ്, തെലുങ്ക് സിനിമകളിൽ മിന്നും പ്രകടനം കാഴ്ച വെച്ച ശേഷമാണ് ഹിന്ദി സിനിമാ രം​ഗത്തേക്കുള്ള ശ്രീദേവിയുടെ കടന്ന് വരവ്. ഒരു തെന്നിന്ത്യൻ നടി ഇന്ത്യൻ സിനിമയിലെ ഏറ്റവും താരമൂല്യമുള്ള നടിയായി തിളങ്ങുന്ന കാഴ്ചയാണ് പിന്നീട് സിനിമാ ലോകം കണ്ടത്.

    Also Read: 'ഇത് എല്ലാവർക്കും ഒരു പാഠമാണ്, ദിൽഷയുടെ ഫ്രണ്ടെന്ന രീതിയിലാണ് ഞാനിത് പറയുന്നത്'; ദിൽഷയ്ക്കായി റോബിൻ പറഞ്ഞത്!Also Read: 'ഇത് എല്ലാവർക്കും ഒരു പാഠമാണ്, ദിൽഷയുടെ ഫ്രണ്ടെന്ന രീതിയിലാണ് ഞാനിത് പറയുന്നത്'; ദിൽഷയ്ക്കായി റോബിൻ പറഞ്ഞത്!

     ഇപ്പോഴും ആരാധക മനസ്സിൽ ശ്രീദേവി നിലനിൽക്കുന്നു

    റൊമാൻസ്, കോമഡി, ആക്ഷൻ തുടങ്ങി എല്ലാ ത്തരത്തിലുമുള്ള കഥാപാത്രങ്ങളെയും തൻമയത്വത്തോടെ അവതരിപ്പിച്ച ശ്രീദേവി മികച്ച നർത്തകിയും ആയിരുന്നു. മലയാളം സിനിമയിലും ശ്രീദേവി തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. കരിയറിൽ തിരക്കേറിയതോടെയാണ് ഹിന്ദി സിനിമകളിലേക്ക് നടി കൂടുതൽ ശ്രദ്ധ ചെലുത്തിയത്.

    2018 ലാണ് ശ്രീദേവി മരിക്കുന്നത്. ഇപ്പോഴും ആരാധക മനസ്സിൽ ശ്രീദേവി നിലനിൽക്കുന്നു. നിർമാതാവ് ബോണി കപൂർ ആണ് ശ്രീദേവിയുടെ ഭർത്താവ്. ബോണി കപൂർ നിർമ്മിച്ച ശ്രീദേവി നായിക ആയെത്തിയ സിനിമ ആയിരുന്നു ജുഡെെ.

    ബോണി കപൂറും ശ്രീദേവിയും തമ്മിലുള്ള വിവാഹ ശേഷമായിരുന്നു

    Also Read: അവരുടെ സ്ഥാനത്ത് ഒരു സ്ത്രീ ആയിരുന്നുവെങ്കില്‍ അങ്ങനെ സംഭവിക്കില്ലായിരുന്നു! അനുഭവം പറഞ്ഞ് സുപ്രിയAlso Read: അവരുടെ സ്ഥാനത്ത് ഒരു സ്ത്രീ ആയിരുന്നുവെങ്കില്‍ അങ്ങനെ സംഭവിക്കില്ലായിരുന്നു! അനുഭവം പറഞ്ഞ് സുപ്രിയ

    അനിൽ കപൂർ, ഊർമിള മതോണ്ട്ക്കർ തുടങ്ങിയവരായിരുന്നു സിനിമയിലെ മറ്റ് താരങ്ങൾ. ബോണി കപൂറിന്റെ സഹോദരനാണ് അനിൽ കപൂർ. ബോണി കപൂറും ശ്രീദേവിയും തമ്മിലുള്ള വിവാഹ ശേഷമായിരുന്നു ജുഡൈ എന്ന സിനിമ നിർമ്മിച്ചത്. ഈ സിനിമയെക്കുറിച്ച് ബോണി കപൂർ മുമ്പൊരിക്കൽ സംസാരിച്ചിരുന്നു.

    അനിൽ കപൂറും ശ്രീദേവിയും നേരത്തെ മിസ്റ്റർ ഇന്ത്യ എന്ന സിനിമയിലൂടെ ഹിറ്റ് ജോഡി ആയതാണ്

    ഈ സിനിമ പരാജയപ്പെടുമെന്ന് പലരും തനിക്ക് മുന്നറിയിപ്പ് നൽകിയിരുന്നു എന്നാണ് ബോണി കപൂർ പറഞ്ഞത്. അനിൽ കപൂറും ശ്രീദേവിയും നേരത്തെ മിസ്റ്റർ ഇന്ത്യ എന്ന സിനിമയിലൂടെ ഹിറ്റ് ജോഡി ആയതാണ്. എന്നാൽ ശ്രീദേവി ഇപ്പോൾ വിവാഹിതയാണ്. അതും അനിൽ കപൂറിന്റെ ചേട്ടനായ ബോണി കപൂറുമായി.

    കരിയറിലെ മികച്ച സിനിമകളിൽ ചിലത് നിർമ്മിച്ചത് ബോണി കപൂർ

    ഇനി ഈ ഓൺസ്ക്രീൻ പ്രണയ ജോഡിയെ ആളുകൾ സ്വീകരിക്കില്ലെന്നായിരുന്നത്രെ ആളുകൾ ബോണി കപൂറിന് നൽകിയ മുന്നറിയിപ്പ്. എന്നാൽ ഈ പ്രവചനങ്ങൾ തെറ്റി. 1997 ലിറങ്ങിയ ജുഡൈ വലിയ ഹിറ്റ് ആയിരുന്നു.

    ശ്രീദേവിയുടെ കരിയറിലെ മികച്ച സിനിമകളിൽ ചിലത് നിർമ്മിച്ചത് ബോണി കപൂർ ആയിരുന്നു. മിസ്റ്റർ ഇന്ത്യ എന്ന സിനിമയ്ക്ക് ശേഷമാണ് ശ്രീദേവിയെ ബോണി അടുത്തറിയുന്നത്. പിന്നീടിത് പ്രണയമാവുകയും ഇരുവരും വിവാഹം കഴിക്കുകയുമായിരുന്നു.

    ഏറെ കോളിളക്കം സൃഷ്ടിച്ച സംഭവം ആയിരുന്നു ശ്രീദേവിയുടെയും ബോണി കപൂറിന്റെയും വിവാ​ഹം

    അന്ന് ഏറെ കോളിളക്കം സൃഷ്ടിച്ച സംഭവം ആയിരുന്നു ശ്രീദേവിയുടെയും ബോണി കപൂറിന്റെയും വിവാ​ഹം. ശ്രീവിദ്യയുമായി പ്രണയത്തിലാവുമ്പോൾ ബോണി കപൂർ മോണ കപൂറിന്റെ ഭർത്താവും രണ്ട് കുട്ടികളുടെ അച്ഛനും ആയിരുന്നു. അർജുൻ കപൂറും അൻഷുള കപൂറുമാണ് ബോണി കപൂറിന്റെ ആദ്യ ഭാര്യ മോണ കപൂറിലെ മക്കൾ.

    എന്നാൽ ശ്രീവിദ്യയുമായുള്ള ബന്ധത്തിൽ നിന്ന് ഇദ്ദേഹം പിൻമാറിയില്ല. അദ്യ ഭാര്യയുമായുള്ള ബന്ധം ഉപേക്ഷിച്ച ബോണി കപൂർ ശ്രീവിദ്യയെ വിവാഹം കഴിച്ചു. ഇരുവർക്കും ജാൻവി കപൂർ, ഖുശി കപൂർ എന്നീ കുട്ടികളും ജനിച്ചു.

    Read more about: sridevi
    English summary
    Boney Kapoor Once Told Judaai Would Flop Because Of Wife Sridevi And Brother Anil Kapoor; Here Is What Happened
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X