മെലിയാന്‍ പട്ടിണി കിടന്നു, ഉപ്പ് ഒഴിവാക്കി! ശ്രീദേവി ഡോക്ടര്‍ പറഞ്ഞത് പോലും കേട്ടില്ല; ബോണി കപൂര്‍

ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങി സൂപ്പര്‍താര പദവിയിലേക്ക് എത്തിയ താരസുന്ദരിയായിരുന്നു ശ്രീദേവി. തെന്നിന്ത്യന്‍ സിനിമയില്‍ നിന്നും ബോളിവുഡ് വരെ വളര്‍ന്ന ശ്രീദേവി അന്തരിച്ചിട്ട് ഇന്ന് ഏഴ് വര്‍ഷം പൂര്‍ത്തിയാവുകയാണ്. 2018 ഫെബ്രുവരി ഇരുപത്തിനാലിനായിരുന്നു ദുബായിലെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ ശ്രീദേവിയെ കണ്ടെത്തുന്നത്.

അപ്രതീക്ഷിതമായിട്ടുള്ള നടിയുടെ വേര്‍പാട് ആരാധകരെയും സഹപ്രവര്‍ത്തകരെയുമൊക്കെ ഞെട്ടിച്ചു. ഇതൊരു കൊലപാതകമാണോ എന്ന് പോലും തുടക്കത്തില്‍ സംശയങ്ങളുണ്ടായിരുന്നു. എന്നാല്‍ 7 വര്‍ഷങ്ങള്‍ക്കിപ്പുറം ശ്രീദേവി മരിക്കാന്‍ കാരണമായ സംഭവമെന്താണെന്ന് വെളിപ്പെടുത്തുകയാണ് നടിയുടെ ഭര്‍ത്താവും പ്രമുഖ നിര്‍മാതാവുമായ ബോണി കപൂര്‍.

sridevi

അതീവ സുന്ദരിയായിരുന്ന ശ്രീദേവി സൗന്ദര്യ സംരക്ഷണത്തിന് വലിയ പ്രധാന്യം കൊടുക്കുന്ന ആളായിരുന്നു. വാര്‍ദ്ധക്യത്തിലെത്തിയിട്ടും സുന്ദരിയാകാനുള്ള ആഗ്രഹമാണ് അകാലത്തിലുള്ള നടിയുടെ മരണത്തിലേക്ക് വരെ എത്തിച്ചത്. ഡോക്ടര്‍മാരുടെ നിര്‍ദ്ദേശങ്ങള്‍ പോലും അവള്‍ അവഗണിച്ചിരുന്നെന്നാണ് 'ദി ന്യൂ ഇന്ത്യ'യുമായി നടത്തിയ അഭിമുഖത്തിലൂടെ ബോണി പറയുന്നത്.

ബോണി കപൂര്‍ പറയുന്നതിങ്ങനെയാണ്... 'ശ്രീദേവിയുടെ മരണത്തിന് ശേഷം 48 മണിക്കൂറാണ് ദുബായ് പോലീസ് തന്നെ ചോദ്യം ചെയ്തത്. അതിനൊപ്പം മാധ്യമങ്ങളുടെ വേട്ടയാടലും ഉണ്ടായി. ഞാന്‍ മുന്‍പ് പറഞ്ഞിട്ടുള്ളത് അല്ലാതെ എനിക്ക് കൂടുതലൊന്നും പറയാനില്ല. ഞാന്‍ തെറ്റ് ചെയ്തില്ലെന്ന് അവര്‍ കണ്ടെത്തി. അന്ന് നുണപരിശോധനയടക്കം എല്ലാവിധ പരിശോധനകള്‍ക്കും എന്നെ വിധേയനായി. ശ്രീദേവിയുടേത് വെള്ളത്തില്‍ മുങ്ങിയുള്ള മരണമാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്.'

ഭാര്യയുടെ ചില മോശം ശീലങ്ങളാണ് അസുഖങ്ങള്‍ക്ക് കാരണമായതെന്നും ബോണി കപൂര്‍ പറഞ്ഞു. 'വിശക്കുന്നുണ്ടെങ്കിലും ശ്രീദേവി പലപ്പോഴും പട്ടിണി കിടക്കുമായിരുന്നു. എന്നും മെലിഞ്ഞ് സുന്ദരിയായി കാണപ്പെടണമെന്നാണ് അവള്‍ ആഗ്രഹിച്ചത്. അത് മാത്രമേ അവള്‍ നോക്കിയുള്ളു. അതുകൊണ്ടാണ് മരിക്കുന്നത് വരെയും സ്‌ക്രീനില്‍ സുന്ദരിയായി കാണപ്പെട്ടത്. ഞങ്ങളുടെ വിവാഹത്തിന് ശേഷം പലതവണ അവളുടെ ആരോഗ്യനില വഷളായി. രക്തസമ്മര്‍ദ്ദം കുറവാണെന്ന് ഡോക്ടര്‍ സ്ഥിരമായി പറഞ്ഞു കൊണ്ടിരുന്നെങ്കിലും അവളത് കാര്യമാക്കിയില്ല.

sridevi

ശ്രീദേവി സിനിമയുടെ സെറ്റില്‍ സ്ഥിരമായി തളര്‍ന്ന് വീഴാറുണ്ടായിരുന്നു. അങ്ങനൊരു സംഭവം നടന്‍ നാഗര്‍ജുനയും വെളിപ്പെടുത്തിയിരുന്നു. പട്ടിണി കിടന്ന് കൊണ്ട് ആരും ചെയ്യാത്ത ഭക്ഷണക്രമമാണ് ശ്രീദേവി പിന്തുടര്‍ന്നത്. 40-45 വയസ്സേ തോന്നിക്കാവൂ എന്നായിരുന്നു അവളുടെ ആഗ്രഹം. പിന്നെ ഭക്ഷണത്തില്‍ ഉപ്പ് ഉള്‍പ്പെടുത്തണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചെങ്കിലും അതും ഗൗരവമായി എടുത്തില്ല. ഒരുപക്ഷേ ഞാനും അത് ഗൗരവമായി എടുത്തില്ലെന്നാണ്.' ബോണി കപൂര്‍ വെളിപ്പെടുത്തിയത്.

ബാലതാരമായി അഭിനയിച്ച് തുടങ്ങി മരിക്കുന്നത് വരെ അഭിനേത്രിയായിരിക്കാന്‍ ശ്രീദേവിയ്ക്ക് സാധിച്ചിരുന്നു. ഇടയ്ക്ക ബോണി കപൂറുമായിട്ടുള്ള വിവാഹത്തോട് കൂടിയാണ് അഭിനയത്തില്‍ നിന്നും ശ്രീദേവി മാറി നില്‍ക്കുന്നത്. രണ്ട് പെണ്‍മക്കളുടെ അമ്മ കൂടിയായതോടെ ഇടവേള നീണ്ടു. എന്നാല്‍ മക്കള്‍ വലുതായ ശേഷം വീണ്ടും നായികയായി തന്നെ നടി സിനിമയില്‍ സജീവമായി.

Read more about: sridevi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X