ആദ്യ ഭാര്യയുടെ കൂടെ ശ്രീദേവി താമസിച്ചിരുന്നു! തന്റെ ഇഷ്ടത്തെ കുറിച്ച് അമ്മയ്ക്ക് സംശയം തോന്നിയെന്ന് ബോണി കപൂർ

ദിവ്യ സൗന്ദര്യം കൊണ്ട് ഇന്ത്യന്‍ സിനിമാലോകത്തിന് അഭിമാനമായ മാറിയ നടിയാണ് ശ്രീദേവി. തെന്നിന്ത്യയില്‍ നിന്ന് തുടങ്ങി പിന്നീട് രാജ്യത്തെ ഒരുവിധം എല്ലാ ഭാഷകളിലും ശ്രീദേവി നായികയായി നിറഞ്ഞ് നിന്നിരുന്നു. ഇതോടെ സൂപ്പര്‍സ്റ്റാറായി വാഴ്ത്തപ്പെടാനും തുടങ്ങി. ബാല്യകാലം മുതല്‍ മരണം വരെ അഭിനയ ജീവിതത്തില്‍ സജീവമായിരുന്ന ശ്രീദേവിയുടെ മരണം അതിദാരുണമായിരുന്നു.

2018 ല്‍ ദുബായില്‍ വച്ചാണ് ഹോട്ടലിലെ ബാത്ത്‌റൂമില്‍ ശ്രീദേവിയെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. ബന്ധുവിന്റെ വിവാഹത്തിനെത്തിയ നടിയുടെ വിയോഗം ആരാധകരെയും ഞെട്ടിച്ചു. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ നടിയുടെ വേര്‍പാടുണ്ടായി ആറ് വര്‍ഷം പൂര്‍ത്തിയായിരിക്കുകയാണ്.

boney-sridevi

അടുത്തിടെ ഒരു അഭിമുഖത്തില്‍ ശ്രീദേവിയെ കുറിച്ചുള്ള ഓര്‍മ്മകള്‍ പുതുക്കിയിരിക്കുകയാണ് നടിയുടെ ഭര്‍ത്താവും പ്രമുഖ നിര്‍മാതാവുമായ ബോണി കപൂര്‍. 'ശ്രീദേവി എന്നെക്കാള്‍ മതവിശ്വാസിയായിരുന്നു. അവള്‍ കാരണം ഞാന്‍ അതില്‍ കൂടുതല്‍ വിശ്വസിച്ചു തുടങ്ങി. അസാധാരണമായ വേഷങ്ങളും അസാധാരണമായ കാര്യങ്ങളും ശ്രീദേവി ചെയ്തു. അമ്മ മരിച്ചപ്പോള്‍ അവള്‍ ചിതയില്‍ തീ കൊളുത്തി.'

ശ്രീദേവിയോടുള്ള തന്റെ വികാരം എന്താണ് എന്നതിനെ കുറിച്ച് ആദ്യഭാര്യ മോനയ്ക്ക് നന്നായി അറിയാമായിരുന്നു. ശ്രീദേവിയുമായുള്ള വിവാഹത്തിന് മുമ്പ് മോനയുടെ വീട്ടില്‍ തന്നെയാണ് അവളും താമസിച്ചിരുന്നത്.

'എനിക്ക് കുറ്റബോധം തോന്നാറുണ്ട്. പക്ഷേ അര്‍ജുന്റെ അമ്മ മോനയോട് ഞാന്‍ വളരെ സത്യസന്ധനായിരുന്നു. ശ്രീദേവിയോട് എനിക്കുണ്ടായ വികാരങ്ങളെക്കുറിച്ച് അവള്‍ക്കറിയാമായിരുന്നു. ഞാന്‍ അത് ഒരിക്കലും നിഷേധിച്ചില്ല. ഞങ്ങള്‍ വിവാഹിതരാകുന്നതിന് വളരെ മുമ്പു തന്നെ ശ്രീ അവളോടൊപ്പം ഒരേ വീട്ടില്‍ താമസിച്ചിട്ടുണ്ട്.

ശ്രീദേവിയോടുള്ള ഇഷ്ടത്തെ പറ്റി എന്റെ അമ്മയ്ക്ക് അറിയാമായിരുന്നു, അതുകൊണ്ട് അമ്മ ഒരു ദിവസം ശ്രീയുടെ അടുത്ത് പോയി. എന്നിട്ട് 'ബോണിയുടെ കൈയ്യില്‍ സഹോദരനെന്ന നിലയില്‍ ഒരു രാഖി കെട്ടണമെന്നും ആവശ്യപ്പെട്ടു.

boney-sridevi

ഇതേ അഭിമുഖത്തില്‍ ബോണി കപൂര്‍ തന്റെ പിതൃത്വത്തെക്കുറിച്ചും സംസാരിച്ചു. താന്‍ ജാന്‍വിയോടും ഖുഷിയോടും ഒരിക്കല്‍ മാത്രം ദേഷ്യപ്പെട്ടിട്ടുണ്ടെന്നും എന്നാല്‍ തന്റെ മകന്‍ അര്‍ജുനോട് ഒരിക്കലും ദേഷ്യപ്പെടാറില്ല. തനിക്ക് നേരെയുള്ള അര്‍ജുന്റെ ദേഷ്യം താന്‍ മനസ്സിലാക്കുന്നു. താനൊരു നല്ല പിതാവാണെന്ന് തെളിയിക്കാന്‍ കൂടിയാണ് അര്‍ജുനെ സ്വതന്ത്രനായി വിട്ടിരിക്കുന്നതെന്നും ബോണി സൂചിപ്പിച്ചു.

നേരത്തെ വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമായിരുന്ന ബോണി കപൂറിനെയായിരുന്നു ശ്രീദേവി വിവാഹം കഴിച്ചത്. സിനിമാ ലൊക്കേഷനില്‍ നിന്നും കണ്ട് ഇഷ്ടത്തിലായ താരങ്ങള്‍ എല്ലാം മറന്ന് പ്രണയിക്കുകയായിരുന്നു. ശേഷം വിവാഹിതരാവാന്‍ തീരുമാനിക്കുകയും ചെയ്തു. ആ സമയത്ത് ബോണിയുടെ ആദ്യ ഭാര്യയുമായി ശ്രീദേവി സൗഹൃദത്തിലാവുകയും ചെയ്തു.

പിതാവ് പ്രമുഖ നടിയെ വിവാഹം കഴിച്ചതില്‍ ബോണി കപൂറിന്റെ ആദ്യ ഭാര്യയിലുള്ള മകനും യുവനടനുമായ അര്‍ജുന്‍ കപൂറിന് അതൃപ്തി ഉണ്ടായിരുന്നു. എന്നാല്‍ പിന്നീട് നടന്‍ ഇതുമായി പൊരുത്തപ്പെട്ടു. പിതാവിനെയും അദ്ദേഹത്തിന്റെ രണ്ടാമത്തെ കുടുംബത്തെയും അര്‍ജുന്‍ ചേര്‍ത്ത് പിടിച്ചു. ശ്രീദേവിയുടെ വിയോഗ സമയത്തും അര്‍ജുന്റെ ഇടപെടല്‍ ശ്രദ്ധേയമായിരുന്നു.

More from Filmibeat

Read more about: boney kapoor sridevi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X