'ആ ചടങ്ങിനുശേഷം ഞങ്ങൾ രാത്രി അവിടെ ചിലവഴിച്ചു, ജാൻവിയെ കുറിച്ച് ഇപ്പോഴും അങ്ങനൊരു കഥ പ്രചരിക്കുന്നു'; ബോണി!
ഒട്ടേറെ പ്രതിസന്ധികൾ തരണം ചെയ്ത് നേടിയ കുടുംബ ജീവിതമാണ് അന്തരിച്ച നടി ശ്രീദേവിയുടെയും ബോണി കപൂറിന്റെയും. വിവാഹിതനും പിതാവുമായ സിനിമാ നിർമ്മാതാവിന്റെയും സിനിമാ മേഖലയിൽ കത്തി നിൽക്കുന്ന സൗന്ദര്യ റാണിയുടെയും പ്രണയം സിനിമാ മേഖലയെ ഒന്നടങ്കം ആശ്ചര്യപ്പെടുത്തിയുരുന്നു. എന്നാൽ അന്ന് ശ്രീദേവിയുടെ മനസിലിടം നേടാൻ ബോണി കപൂറിന് ഒരുപാട് ശ്രമിക്കേണ്ടി വന്നു. മിസ്റ്റർ ഇന്ത്യ എന്ന സിനിമയിൽ ശ്രീദേവിയെ നായികയാക്കുക എന്ന തീരുമാനം ബോണിയുടേതായിരുന്നു.
അന്ന് ശ്രീദേവിയുടെ കരിയറും പ്രതിഫലവുമെല്ലാം കൈകാര്യം ചെയ്തിരുന്നത് അവരുടെ അമ്മയാണ്. അതുകൊണ്ട് തന്നെ അമ്മയ്ക്ക് മുന്നിൽ ഒരു നല്ല ഇമേജ് സൃഷ്‌ടിക്കുകയായിരുന്നു ആദ്യ കടമ്പ. അന്നത്തെ നായികമാരിൽ ഏറ്റവുമധികം പ്രതിഫലം വാങ്ങിയിരുന്ന താരമാണ് ശ്രീദേവി.

ഒരു സിനിമയ്ക്ക് എട്ട് മുതൽ എട്ടര ലക്ഷം രൂപ വരെയായിരുന്നു ശ്രീദേവി വാങ്ങിയിരുന്നത്. എന്നാൽ താൻ 11 ലക്ഷം തരാമെന്നായി ബോണി. ബോംബെയിൽ നിന്നുള്ള ഏതോ ഭ്രാന്തൻ നിർമ്മാതാവെന്ന് ശ്രീദേവിയുടെ അമ്മയ്ക്ക് ആദ്യം തോന്നിയെങ്കിലും അത് അവരുമായി അടുക്കാനുള്ള ബോണിയുടെ തന്ത്രം കൂടിയായിരുന്നു. അങ്ങനെയാണ് ശ്രീദേവിയുമായി ബോണി കപൂർ അടുത്ത് തുടങ്ങുന്നത്.
അകാലത്തില്‍ വിട പറഞ്ഞുപോയെങ്കിലും നടി ശ്രീദേവിക്ക് ഇപ്പോഴും ആരാധകരുടെ മനസില്‍ മരണമില്ല. താരം അനശ്വരമാക്കിയ ചിത്രങ്ങളുടെ വീഡിയോകളും ഗാനരംഗങ്ങളുമെല്ലാം സോഷ്യല്‍മീഡിയയില്‍ നിറഞ്ഞുനില്‍ക്കുന്നുണ്ട്. ബോളിവുഡ് താരം മോഹിത് മര്‍വയുടെ വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുക്കാന്‍ ദുബൈയിലെത്തിയ ശ്രീദേവി 2018 ഫെബ്രുവരി 24ന് ഹോട്ടലിലെ ബാത്ത് ടബ്ബില്‍ വീണ് മരിക്കുകയായിരുന്നു.
നടിയുടെ മരണത്തെക്കുറിച്ച് നിരവധി ഊഹാപോഹങ്ങൾ ഉണ്ടായിരുന്നു. ഭാര്യയും രണ്ട് മക്കളും ഉണ്ടായിരിക്കെ ശ്രീദേവിയെ വിവാഹം ചെയ്ത ബോണി കപൂറിന് നടിയിൽ ജാൻവി, ഖുശി എന്നിങ്ങനെ രണ്ട് കുഞ്ഞുങ്ങളാണ് പിറന്നത്. അവർ രണ്ടുപേരും ഇന്ന് ബോളിവുഡിലെ തിരക്കുള്ള നടിമാരാണ്. ശ്രീദേവി ജാന്‍വിയെ ഗര്‍ഭം ധരിച്ചത് വിവാഹം കഴിക്കാതെയാണെന്ന തരത്തിൽ വർഷങ്ങളായി കഥകൾ പ്രചരിക്കുന്നുണ്ട്.
ഒരിക്കൽ ഈ വിഷയത്തിൽ പ്രതികരിച്ച് ബോണി കപൂർ എത്തിയിരുന്നു. 1983ലാണ് ബോണി മോണയെ വിവാഹം കഴിക്കുന്നത്. 1996ല്‍ ഇരുവരും പിരിയുകയും ചെയ്തു. അതേ വര്‍ഷം തന്നെയാണ് ബോണി ശ്രീദേവിയെ വിവാഹം കഴിച്ചത്. എന്നാല്‍ രഹസ്യമായിട്ടായിരുന്നു ആ വിവാഹം നടന്നത്. 'എന്റെയും ശ്രീദേവിയുടെയും വിവാഹം നടക്കുന്നത് ജൂണ്‍ രണ്ടിന് ഷിര്‍ദിയില്‍ വെച്ചാണ്.'

'ഞങ്ങള്‍ ആ രാത്രി അവിടെ തന്നെയാണ് ചെലവിട്ടത്. 1997 ജനുവരിയില്‍ അവള്‍ ഗര്‍ഭിണിയാണെന്നത് വ്യക്തമായി കാണാന്‍ പറ്റുന്ന അവസ്ഥയായതോടെ മറ്റൊരു മാര്‍ഗവുമില്ലാതെ ഞങ്ങള്‍ പരസ്യപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു.'
പൊതുജനങ്ങളുടെ മുന്നില്‍ ഞങ്ങള്‍ വിവാഹം കഴിക്കുന്നത് 1997 ജനുവരിയിലാണ്. ഇപ്പോഴും ജാന്‍വിയെ ഗര്‍ഭം ധരിക്കുന്നത് വിവാഹത്തിന് മുമ്പാണെന്ന് എഴുതുന്ന ചിലരുണ്ട്', എന്നാണ് റൂമറുകളോട് പ്രതികരിച്ച് ബോണി കപൂര്‍ പറഞ്ഞത്.
ഇന്ത്യൻ മാധ്യമങ്ങളിൽ നിന്ന് വളരെയധികം സമ്മർദ്ദം ഉണ്ടായതിനാൽ ദുബായ് പോലീസ് തന്നെ 48 മണിക്കൂറോളം ചോദ്യം ചെയ്തതായി അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ ബോണി കപൂർ പറഞ്ഞിരുന്നു. ദുബായിൽ വെച്ച് താൻ നുണപരിശോധനയ്ക്ക് വരെ വിധേയനാകേണ്ടി വന്നതിനെ കുറിച്ചും ബോണി കപൂർ പറഞ്ഞിരുന്നു.


Click it and Unblock the Notifications