ശ്രീദേവി ബംഗ്ലാവ് പുറത്തു വരാൻ സമ്മതിക്കില്ല, ഒതുക്കും... പ്രിയയുടെ ചിത്രത്തിനെതിരെ ബോണി കപൂര്‍

ചിത്രത്തിനെതിരെ ബോണി കപൂർ വക്കീൽ നോട്ടീസ് അയച്ചിരുന്നു.

Recommended Video

ശ്രീദേവി ബംഗ്ലാവ് പുറത്തു വരാൻ സമ്മതിക്കില്ല | filmibeat Malayalam

വിവാദങ്ങൾ സിനിമയെ പിന്തുടർന്ന് എത്തുന്നത് പുതിയ കാര്യമല്ല. അത്തരത്തിലുളള നിരവധി സംഭവങ്ങൾ ഇന്ത്യൻ സിനിമയിൽ സർവ്വ സാധാരണമാണ്. കൂടുതലും ചരിത്രം, മതം, എന്നിങ്ങനെയുളള ചിത്രങ്ങൾക്ക് നേരെയാണ് വിമർശനങ്ങൾ ഉയർന്നു വരുന്നത്. എന്നാൽ ഇത്തരം ആരോപണങ്ങൽ സാധരണ ഗതിയിൽ സിനിമയ്ക്ക് പുറത്തുള്ള ലോകത്തിൽ നിന്നാണ് ഉയർന്നു വരുന്നത്. തെന്നിന്ത്യൻ സിനിമകളെക്കാലും ഇപ്പോഴും വിവാദങ്ങളിൽ ഇടം പിടിക്കാറുളളത് ബോളിവുഡ് ചിത്രങ്ങളാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിലും ബോളിവുഡ് കോളങ്ങളിലേയ‌ും ചർച്ച വിഷയം ശ്രീദേവി ബംഗ്ലാവെന്ന ചിത്രത്തിനെ കുറിച്ചാണ്.

മലയാളത്തിലെ പുതുമുഖ താരങ്ങളിൽ ഏറ്റവും ശ്രദ്ധേയയായ താരമായ പ്രിയ പ്രകാശ് വാര്യരുടെ ബോളിവുഡിലെ കന്നി ചിത്രമായ ശ്രീദേവി ബംഗ്ലാവിനെ ചുറ്റിപ്പറ്റിയാണ് വിവദങ്ങൾ ജനിക്കുന്നത്. മലയാളി സംവിധായകനായ പ്രശാന്ത് മാമ്പുള്ളിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇപ്പോൾ ഈ ചിത്രമാണ് വിവാദത്തിൽ അകപ്പെട്ടിരിക്കുന്നത്. അന്തരിച്ച നടി ശ്രീദേവിയുടെ ജീവിത കഥയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ഭർത്താവ് ബോണി കപൂർ രംഗത്തെത്തിയിരുന്നു. ചിത്രത്തിന്റെ അണിയറ പ്രവർത്തർക്ക് വക്കീൽ നോട്ടീസ് അയക്കുകയും ചെയ്തിരുന്നു. എന്നാൽ ഇതു കൊണ്ടെന്നു ബോണി കപൂർ നിർത്താൻ ഉദ്യേശിക്കുന്നില്ല .ബോണി കപൂറിന്റെ അടുത്ത സുഹൃത്താണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

തിയേറ്ററിൽ വരാൻ സമ്മതിക്കില്ല

തിയേറ്ററിൽ വരാൻ സമ്മതിക്കില്ല

ചിത്രത്തിന്റെ ട്രെയിലർ വന്നതിന്റെ തൊട്ട് പിന്നാലെയായിരുന്നു വിവാദങ്ങൾ തല പൊക്കിയത്. ട്രെയിലറിൽ ഉൾപ്പെടുത്തിയ ചില രംഗങ്ങൾ ശ്രീദേവിയുടെ മരണവുമായി ബന്ധമുണ്ടെന്ന് കാണിച്ച് വാർത്തകൾ പ്രചരിച്ചിരുന്നുയ ഇതിനു പിന്നാലെ നിയമ നടപടിയുമായി ബോണി കപൂർ രംഗത്തെത്തുകയായിരുന്നു. ചിത്രം ഒരിക്കലും പുറത്തിറക്കാൻ സമ്മതിക്കില്ലെന്ന് ബോണി കപൂർ പറഞ്ഞതായി അദ്ദേഹത്തിന്റെ അടുത്ത സുഹൃത്ത് അറിയിച്ചു. ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലായിരുന്നു ഇക്കാര്യം വെളിപ്പെടുത്തിയത്.‌

ബാത് ടബ്ബിലെ കാലുകൾ

ബാത് ടബ്ബിലെ കാലുകൾ

ചിത്രത്തിന്റെ ട്രെയിലർ വന്നതോടു കൂടിയാണ് വിവാദങ്ങൾ തലപൊക്കാൻ തുടങ്ങിയത്. ശ്രീദേവി ബംഗ്ലാവെന്നുള്ള പേരും ടീസറിൽ ഉൾപ്പെടുത്തിയ ചില രംഗങ്ങളുമാണ് വിവാദങ്ങൾക്ക് കാരണമായത്. നടി ശ്രീദേവിയുടെ ജീവിത കഥയുമായി ചിത്രത്തിന് ബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു വിവാദങ്ങൾ തലപൊക്കാൻ തുടങ്ങിയത്. ടീസറിലുണ്ടായ ബാത് ടബ്ബിലെ സീനുകൾ ചർച്ച വിഷയമായിരുന്നു. ഇതിനെ തുടർന്ന് ശ്രീദേവിയുടെ ഭർത്താവും ബോളിവുഡിലെ പ്രമുഖ നിർമ്മാതാവുമായ ബോണി കപൂർ ചിത്രത്തിലെ അണിയറപ്രവർത്തകർക്ക് വക്കീൽ നോട്ടീസ് അയച്ചിരുന്നു.

 പ്രേക്ഷകർക്ക് തീരുമാനിക്കാം

പ്രേക്ഷകർക്ക് തീരുമാനിക്കാം

ശ്രീദേവി എന്നത് ചിത്രത്തിലെ തന്റെ കഥാപാത്രത്തിന്റെ പേരാണെന്ന് നടി പ്രിയ വാര്യർ പ്രതികരിച്ചു. ചിത്രത്തിനെ കുറിച്ച് വിവാദങ്ങൾ ഉയർന്നു വന്ന സാഹചര്യത്തിലായിരുന്നു പ്രിയയുടെ പ്രതികരണം. ടൈംസ് ഓഫ് ഇന്ത്യയിലൂടൊണ് താരം ഇക്കാര്യം പറഞ്ഞത്. മനപ്പൂർവ്വം വിവാദമുണ്ടാക്കാൻ ആരും ശ്രമിക്കാറില്ല. ചിത്രത്തിന്റെ ട്രെയിലർ പുറത്തു വന്നതോടെ ആതീവ ആകാംക്ഷയിലാണ് പ്രേക്ഷകർ. അത് വളരെ നല്ല കാര്യം തന്നെയാണ്. കൂടാതെ ചിത്രം നടി ശ്രീദേവിയ കുറിച്ചുളളതാണോ അല്ലയോ എന്ന് തീരുമാനിക്കാനുള്ള അവകാശം പ്രേക്ഷകർക്ക് വിട്ട് നൽകിയിരിക്കുകയാണെന്നും പ്രിയ അഭിമുഖത്തിൽ പറഞ്ഞു. നിരവധി അവാർഡുകളും അതിപ്രശസ്തയുമായ ഒരു നടിയുട ജീവിതകഥയാണ് പറയുന്നതെന്ന് ട്രെയിലർ ലോഞ്ചിനിടെ പ്രിയ പറഞ്ഞിരുന്നു.

സസ്പെൻസ് ത്രില്ലർ

സസ്പെൻസ് ത്രില്ലർ

ശ്രീദേവി ബംഗ്ലാവ് സ്പെൻസ് ക്രൈം ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ചിത്രമാണെന്ന് സംവിധായകൻ പ്രശാന്ത് മാമ്പുള്ളി പറഞ്ഞു. അതിനാൽ തന്ന ചിത്രത്തിൽ സസ്പെൻസ് നിലനിർത്തേണ്ട ഉത്തരവാദിത്വം തനിയ്ക്കുണ്ട്. അതിനാൽ തന്നെ സിനിമയെ കുറിച്ച് കൂടുതലെന്നും പറയുന്നില്ലെന്നും പ്രശാന്ത് ടൈംസിനോട് പറഞ്ഞു. കൂടാതെ ശ്രീദേവി എന്ന നടിയുടെ വലിയ ആരാധകനാണ് താൻ. അവരെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നുണ്ടെന്നും കൂട്ടിച്ചേർത്തു.

നിയമപരമായി നേരിടും

നിയമപരമായി നേരിടും

ചിത്രത്തിനെതിരെ ബോണി കപൂർ വക്കീൽ നോട്ടീസ് അയച്ചിരുന്നു. ഇത് നേരത്തെ തന്നെ സംവിധായകൻ സ്ഥിരീകരിക്കുകയും ചെയ്തു. വക്കീൽ നോട്ടീസിനെ നിയമപരമായി തന്നെ നേരിടുമെന്നാണ് സംവിധായകൻ അന്ന് പറഞ്ഞിരുന്നത്. താൻ ഒരു സസ്പെൻസ് ത്രില്ലർ ചിത്രമാണ് ഒരുക്കുന്നത്. ശ്രീദേവി എന്നത് പൊതുവായ ഒരു പേര് മാത്രമാണെന്ന് പ്രശാന്ത് ബോണി കപൂറിനെ അറിയിച്ചിരുന്നുവെന്നും സംവിധായകൻ പറയുന്നു

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X