ഭാര്യയുടെ ഓര്‍മ്മയില്‍ മകളെ കുറിച്ചുള്ള സന്തോഷം പങ്കുവെച്ച് ബോണി കപൂര്‍! ചിത്രങ്ങള്‍ വൈറലാവുന്നു
ഒരു കാലത്ത് ഇന്ത്യന്‍ സിനിമയില്‍ സൂപ്പര്‍താരങ്ങള്‍ക്കൊപ്പം പ്രതിഫലം വാങ്ങിയിരുന്ന നടിയായിരുന്നു ശ്രീദേവി. നാല് വയസ് മുതല്‍ സിനിമയിലഭിനയിച്ച് തുടങ്ങിയ ശ്രീദേവി അവസാന കാലത്തും നായികയായിരുന്നു എന്നതാണ് സവിശേഷമായ കാര്യം. രണ്ട് വര്‍ഷം മുന്‍പ് ആരാധകരെയും ബന്ധുക്കളെയുമെല്ലാം നിരാശയിലാക്കി നടി പോയെങ്കിലും ഇന്ന് ശ്രീദേവിയെ കുറിച്ചുള്ള ഓര്‍മ്മകള്‍ കൊണ്ട് നിറയുകയാണ്.
അന്തരിച്ച നടി ശ്രീദേവിയുടെ ജന്മദിനമായിരുന്നു ഇന്ന്. 1963 ആഗസ്റ്റ് പതിമൂന്നിന് ജനിച്ച ശ്രീദേവി ജീവിച്ചിരുന്നെങ്കില്‍ ഇന്ന് 57-ാം ജന്മദിനം ആഘോഷിക്കുമായിരുന്നു. വേര്‍പിരിഞ്ഞ് പോയെങ്കിലും പ്രിയതമ ശ്രീദേവിയെ കുറിച്ചുള്ള ഓര്‍മ്മകളില്‍ ജീവിക്കുകയാണ് താനെന്ന് സൂചിപ്പിച്ച് പോസ്റ്റുമായി എത്തിയിരിക്കുകയാണ് ബോണി കപൂറിപ്പോള്‍.

ട്വിറ്ററിലൂടെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ശ്രീദേവിയ്‌ക്കൊപ്പമുള്ള ചിത്രങ്ങളായിരുന്നു ബോണി കപൂര്‍ പങ്കുവെച്ചത്. ഒരു ചിത്രത്തില്‍ താരദമ്പതിമാര്‍ക്കൊപ്പം മകളും ഉണ്ടായിരുന്നു. 'ഇക്കഴിഞ്ഞ 900 ദിവസങ്ങളില്‍ പ്രിയപ്പെട്ടവളെ നിന്നെ ഞാന്‍ ഒരുപാട് മിസ് ചെയ്യുന്നു. ഗുന്‍ജനിലെ ജാനുവിന്റെ വര്‍ക്ക് കാണുമ്പോള്‍ ഇന്ന് നിന്റെ മുഖം സന്തോഷത്തോടെയായിരിക്കുമെന്ന് എനിക്ക് അറിയാം. നീ ഞങ്ങള്‍ക്കൊപ്പം ഉണ്ടായിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കുകയാണ്. നീ ഇല്ലാതെ ഞങ്ങളുടെ സന്തോഷം അപൂര്‍ണമാണ്. എന്റെ പ്രണയത്തിന് ജന്മദിനാശംസകള്‍ അറിയിക്കുകയാണ്. എന്നുമായിരുന്നു' ബോണി കപൂര്‍ കുറിപ്പിലെഴുതിയിരിക്കുന്നത്.
അമ്മയ്‌ക്കൊപ്പമിരിക്കുന്ന പഴയൊരു ചിത്രമായിരുന്നു ശ്രീദേവിയുടെ മൂത്തമകള്‍ ജാന്‍വി കപൂര്‍ ഇന്‍സ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ചിരുന്നത്. ജാന്‍വിയുടെ സിനിമയിലേക്കുള്ള അരങ്ങേറ്റം കാണാന്‍ കാത്തിരിക്കുകയായിരുന്നു ശ്രീദേവി. എന്നാല്‍ ജാന്‍വിയുടെ ആദ്യ സിനിമ റിലീസിനെത്തുന്നതിന് തൊട്ട് മുന്‍പായിരുന്നു വിധി നടിയെ തട്ടിയെടുത്തത്.

ഇപ്പോള്‍ കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കെടുത്ത വനിത വ്യോമസേന പൈലറ്റ് ഗുന്‍ജന്‍ സക്‌സേനയുടെ ജീവിതം പറയുന്ന ഗുന്‍ജന്‍ സക്‌സേന: ദ കാര്‍ഗില്‍ ഗേള്‍ എന്ന ചിത്രത്തിലെ ടൈറ്റില്‍ റോളില്‍ അഭിനയിക്കുകയാണ് ജാന്‍വി. കഴിഞ്ഞ ദിവസമാണ് നെറ്റ്ഫ്‌ളിക്‌സിലൂടെ ഈ സിനിമ റിലീസ് ചെയ്തത്. എല്ലായിടത്തും സിനിമയ്ക്ക് നല്ല പ്രതികരണമാണ് ലഭിക്കുന്നത്. ശ്രീദേവിയ്ക്ക് ആശംസ അറിയിച്ചുള്ള പോസ്റ്റിലും ബോണി കപൂര്‍ സൂചിപ്പിച്ചിരിക്കുന്നതും ഇതായിരുന്നു.
ബോണി കപൂറുമായിട്ടുള്ള വിവാഹത്തോടെ സിനിമയില്‍ നിന്നും മാറി മക്കളുടെയും ഭര്‍ത്താവിന്റെയും കാര്യങ്ങളൊക്കെ നോക്കി ഒരു സാധാരണ വീട്ടമ്മയായി ശ്രീദേവി മാറിയിരുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് മുതല്‍ ശ്രീദേവിയും ബോണിയും മക്കളായ ജാന്‍വിയ്ക്കും ഖുഷിയ്ക്കുമൊപ്പം പൊതുവേദിയില്‍ പങ്കെടുക്കാന്‍ വന്നതോടെയാണ് ഇരുവരും തമ്മിലുള്ള സ്നേഹവും സൗഹൃദവും എത്രത്തോളം ആഴത്തിലുള്ളതാണെന്ന് പൊതുജനങ്ങള്‍ കണ്ടത്.


Click it and Unblock the Notifications











