മരിക്കുന്നതിന് മുമ്പ് നിറഞ്ഞ ചിരിയോടെ ശ്രീദേവി; ആ രാത്രി ഇന്നുമൊരു ദുരൂഹത
ഇന്ത്യൻ സിനിമയിൽ ഒരു കാലത്ത് നിറഞ്ഞ് നിന്ന നായിക നടിയാണ് ശ്രീദേവി. ആദ്യമായി ലേഡി സൂപ്പർ സ്റ്റാറെന്ന ഖ്യാതകി ലഭിക്കുന്നതും ശ്രീദേവിക്കാണ്. അന്നും ഇന്നും ശ്രീദേവിക്ക് സിനിമാ ലോകത്തുള്ള സ്ഥാനം അത് പോലെ തുടരുന്നു. നടി മരിച്ചിട്ടും ആരാധകരുടെ മനസ്സിൽ അനശ്വര നായികയായി ശ്രീദേവി തുടർന്നു. പലപ്പോഴും ഒരു പുരുഷ സൂപ്പർ താരത്തേക്കാളും മുകളിലായിരുന്നു ശ്രീദേവിയുടെ താരമൂല്യം.
തെന്നിന്ത്യൻ സിനിമകളിൽ ബാല്യകാലം മുതൽ അഭിനയിച്ചുള്ള അനുഭവ സമ്പത്തുമായാണ് ശ്രീദേവി ഹിന്ദി സിനിമകളിലേക്ക് കടക്കുന്നത്. അതിനാൽ തന്നെ മുൻനിര നായിക നടിയായി ബോളിവുഡിൽ പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെടാൻ ശ്രീദേവിക്ക് കഴിഞ്ഞു.

ഒരു ദക്ഷിണേന്ത്യക്കാരി ഹിന്ദി സിനിമകളുടെ മുഖമായി മാറുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. ഹിമ്മത് വാല, മിസ്റ്റർ ഇന്ത്യ, ലഡ്ല, ലംഹെ, ചാന്ദ്നി തുടങ്ങിയ സിനിമകളിലൂടെ ശ്രീദേവി തരംഗം സൃഷ്ടിച്ചു. കരിയറിൽ അമ്മയുടെ പിന്തുണ ശ്രീദേവിക്കെപ്പോഴും ഉണ്ടായിരുന്നു.
ശ്രീദേവിയുടെ കരിയറിൻ മേൽ സ്വാധീനമുണ്ടായിരുന്ന വ്യക്തി അമ്മയായിരുന്നു. അന്തർമുഖയായ ശ്രീദേവി ബിഗ് സ്ക്രീനിലെത്തുമ്പോൾ കാട്ടുന്ന വിസ്മയം അന്നും ഇന്നും അത്ഭുതമാണ്.

2018 ലാണ് ശ്രീദേവി മരിക്കുന്നത്. ദുബായിൽ വെച്ചായിരുന്നു മരണം. ദുബായിലെ ഹോട്ടൽ റൂമിൽ ബാത്ത് ടബ്ബിൽ വീണ് മരിച്ച നിലയിലായിരുന്നു നടി. ഇപ്പോഴിതാ ഭർത്താവ് ബോണി കപൂർ പങ്കുവെച്ച ശ്രീദേവിയുടെ ഫോട്ടോയാണ് ശ്രദ്ധ നേടുന്നത്. മരിക്കുന്നതിന് മുമ്പെടുത്ത ശ്രീദേവിയുടെ ഫോട്ടോയാണ് ബോണി കപൂർ പങ്കുവെച്ചിരിക്കുന്നത്. കുടുംബത്തോടൊപ്പമാണ് ശ്രീദേവിയെ ഫോട്ടോയിൽ കാണുന്നത്. ലാസ്റ്റ് പിക്ചർ എന്നാണ് ഫോട്ടോയ്ക്ക് നൽകിയിരിക്കുന്ന ക്യാപ്ഷൻ.

നിരവധി പേരാണ് ഫോട്ടോയ്ക്ക് താഴെ കമന്റുകളുമായെത്തിയിരിക്കുന്നത്. ദുബായിൽ ബന്ധുവിന്റെ കല്യാണത്തിനെത്തിയതായിരുന്നു ശ്രീദേവിയും കുടുംബവും. രാത്രി ഹോട്ടൽ മുറിയിൽ നടി തനിച്ചായിരുന്നു. അബോധാവസ്ഥയിൽ ബാത്ത് ടബ്ബിൽ വീണ് മുങ്ങി മരിക്കുകയായിരുന്നു. വീഴ്ചയിൽ തലയ്ക്ക് പരിക്കും പറ്റിയിയിരുന്നു. അന്നും ഇന്നും ശ്രീദേവിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് പറയുന്നവർ ഏറെയാണ്.

ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുത്ത് ബോണി കപൂറും മകൾ ഖുശിയും മുംബൈയിലേക്ക് മടങ്ങിയിരുന്നു, എന്നാൽ ശ്രീദേവി ആ രാത്രി കൂടി ദുബായിൽ തങ്ങി. ശ്രീദേവിക്ക് സർപ്രൈസ് നൽകാൻ ബോണി കപൂർ തിരിച്ചെത്തി.
ബോണി കപൂറിനൊപ്പം പുറത്ത് പോവുന്നതിന് മുമ്പ് ഫ്രഷ് ആവാൻ ബാത്ത് റൂമിൽ പോയതാണത്രെ ശ്രീദേവി. എന്താണ് ആ രാത്രി സംഭവിച്ചതെന്നതിൽ ഇന്നും വ്യക്തതക്കുറവുണ്ടെന്ന് പറയപ്പെടുന്നു. ആകസ്മികമായി വെള്ളത്തിൽ മുങ്ങി മരിച്ചതാണെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.

നടി അന്ന് മദ്യപിച്ചിരുന്നെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. നടി കൊല്ലപ്പെട്ടതാണെന്ന് വരെ അന്ന് അഭ്യൂഹമുയർന്നു എന്നാൽ ശ്രീദേവിയുടെ കുടുംബം ഇത് നിഷേധിക്കുകയാണുണ്ടായത്. 54 ാം വയസ്സിലാണ് ശ്രീദേവി മരിക്കുന്നത്. അന്ന് മകൾ ജാൻവി കപൂർ സിനിമാ രംഗത്തേക്ക് കടക്കുന്നതേയുള്ളൂ. ഇന്ന് ബോളിവുഡിൽ പ്രമുഖ നടിമാരിലൊരാളാണ് ജാൻവി കപൂർ.
ഇളയ മകൾ ഖുശി കപൂറും സിനിമാ രംഗത്തേക്ക് കടക്കാനിരിക്കുന്നും. മം ആണ് ശ്രീദേവി അവസാനമായി അഭിനയിച്ച സിനിമ. അമ്മയായ ശേഷം സിനിമകളിൽ നിന്ന് മാറി നിന്ന ശ്രീദേവി തിരിച്ചെത്തിയത് ഇംഗ്ലീഷ് വിംഗ്ലീഷ് എന്ന സിനിമയിലൂടെയാണ്.


Click it and Unblock the Notifications