ശ്രീദേവി മരിച്ചിട്ട് എട്ട് വർഷം കഴിഞ്ഞു, ആ സ്ഥാനത്തേക്ക് മറ്റൊരാളില്ല; സ്ത്രീ സുഹൃത്തുക്കൾ ഉണ്ട്; ബോണി കപൂർ
ശ്രീദേവി മരിച്ചിട്ട് എട്ട് വർഷം കഴിഞ്ഞിട്ടും ഇന്നും ശ്രീദേവിയുടെ ഓർമകളിലാണ് ഭർത്താവ് ബോണി കപൂർ, താൻ ഇന്നും ശ്രീദേവിയെ സ്നേഹിക്കുന്നെന്നാണ് ബോണി കപൂർ ഒരിക്കൽ പറഞ്ഞത്. ഞാൻ അവളുമായി പ്രണയത്തിലായിരുന്നു. ഇപ്പോഴും പ്രണയത്തിലാണ്. ഞാൻ മരിക്കുന്നത് വരെ അവളുമായി പ്രണയത്തിലായിരിക്കും. ഏറ്റവും വിലപിടിപ്പുള്ള സൗന്ദര്യവും വ്യക്തിത്വവും എന്നോടൊപ്പം ജീവിക്കാൻ തീരുമാനിച്ചതിലും വലിയ സന്തോഷം എന്താണ്. ഞാനൊരിക്കലും അവളെ ചതിച്ചിട്ടില്ല. മറ്റെവിടെയും എനിക്ക് നോക്കേണ്ടി വന്നിട്ടില്ല. അവളായിരുന്നു എന്റെ എല്ലാം.
ഇപ്പോൾ പോലും എനിക്ക് സ്ത്രീ സുഹൃത്തുക്കൾ ഉണ്ടായിരിക്കാം. എനിക്ക് ചുറ്റുമുള്ള സ്ത്രീകളോട് ആകർഷണം തോന്നുന്നുണ്ടാകാം. പക്ഷെ ശ്രീദേവിയോട് തനിക്കുള്ള സ്നേഹം ഒരിക്കലും പോകില്ലെന്നും ബോണി കപൂർ വ്യക്തമാക്കി. 1996 ലാണ് ശ്രീദേവിയും ബോണി കപൂറും വിവാഹിതരായായത്.



Click it and Unblock the Notifications