ഗര്‍ഭിണിയായ ശ്രീദേവി എന്റെ സഹോദരനെ പ്രണയിച്ച് അഭിനയിച്ചു! അന്ന് ആളുകള്‍ പറഞ്ഞതിനെ കുറിച്ച് ബോണി കപൂര്‍

ഇന്ത്യന്‍ സിനിമയിലെ മുന്‍നിര താരകുടുംബമാണ് ബോണി കപൂറിന്റേത്. അന്തരിച്ച നടിയും ഭാര്യയുമായ ശ്രീദേവിയും ഇപ്പോള്‍ രണ്ട് പെണ്‍മക്കളുമൊക്കെ സിനിമയില്‍ നിറഞ്ഞ് നില്‍ക്കുകയാണ്. ഇതിന് പുറമേ ബോണിയുടെ സഹോദരന്‍ അനില്‍ കപൂറും അദ്ദേഹത്തിന്റെ മകള്‍ സോനം കപൂറും തുടങ്ങി നിരവധി താരങ്ങളാണുള്ളത്.

അതേ സമയം അനില്‍ കപൂര്‍, ശ്രീദേവി, ബോണി കപൂര്‍ എന്നിവര്‍ ചേര്‍ന്ന് തൊണ്ണൂറുകളില്‍ ചില കള്‍ട്ട് ക്ലാസിക് സിനിമകള്‍ നിര്‍മ്മിച്ച് സൂപ്പര്‍ഹിറ്റാക്കി മാറ്റിയിരുന്നു. മിസ്റ്റര്‍ ഇന്ത്യ, ജൂതായി എന്നിങ്ങനെ നിരവധി സിനിമകളാണ് ഈ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയത്. അനിലും ശ്രീദേവിയും നായിക, നായകന്മാരായി അഭിനയിച്ചപ്പോള്‍ ബോണി കപൂറായിരുന്നു ചിത്രം നിര്‍മ്മിച്ചത്.

sridevi-boney

എന്നാല്‍ സഹോദരനും തന്റെ ഭാര്യയും ഒരുമിച്ച് വീണ്ടും അഭിനയിക്കാന്‍ തീരുമാനിച്ച സമയത്ത് തനിക്ക് നേരിടേണ്ടി വന്ന പ്രതിസന്ധികളെ പറ്റി ബോണി കപൂര്‍ പങ്കുവെച്ച കാര്യങ്ങള്‍ വൈറലാവുകയാണിപ്പോള്‍.

മിസ്റ്റര് ഇന്ത്യ എന്ന സിനിമയ്ക്ക് വേണ്ടി കണ്ടുമുട്ടിയപ്പോഴാണ് ബോണി കപൂറും ശ്രീദേവിയും തമ്മില്‍ കൂടുതല്‍ സൗഹൃദത്തിലാവുന്നത്. അക്കാലത്തെ മികച്ച നടിമാരില്‍ ഒരാളായിരുന്നു ശ്രീദേവി. ബോണി കപൂറിനെ സംബന്ധിച്ചിടത്തോളം ഈ സിനിമയില്‍ ശ്രീദേവി ഒപ്പിടുന്നത് ഒരു സ്വപ്ന സാക്ഷാത്കാരമായിരുന്നു.

ചിത്രത്തില്‍ അമരീഷ് പുരിയാണ് വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ചത്. ശേഖര്‍ കപൂര് സംവിധാനം ചെയ്ത ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയത് സലിം-ജാവേദ് കൂട്ടുകെട്ടാണ്. സലിം ഖാനും ജാവേദ് അക്തറും വേര്‍പിരിയുന്നതിന് മുമ്പ് അവസാനമായി ഒന്നിച്ച ചിത്രമായിരുന്നു അത്. അനില്‍ കപൂറും ശ്രീദേവിയും ആ സിനിമയിലൂടെ ഗംഭീര പ്രകടനം കാഴ്ച വെച്ചു.

പിന്നീട് 1996 ല്‍ ശ്രീദേവിയും ബോണി കപൂറും വിവാഹം കഴിച്ചു. തൊട്ടടുത്ത വര്‍ഷമാണ് ജുദായ് എന്ന സിനിമ റിലീസിനെത്തുന്നത്. അടുത്തിടെ ഒരു അഭിമുഖത്തില്‍ ബോണി കപൂര്‍ തന്റെ കരിയറില്‍ നേരിട്ട വെല്ലുവിളികളെ കുറിച്ച് തുറന്നു പറഞ്ഞിരുന്നു. ശ്രീദേവി, അനില്‍ കപൂറിന്റെ സഹോദരനെ വിവാഹം കഴിച്ചതിനാല്‍ അനിലും ശ്രീദേവിയും പ്രണയിതാക്കളായി അഭിനയിക്കുന്നത് അംഗീകരിക്കാന്‍ പ്രേക്ഷകര്‍ക്ക് സാധിക്കില്ലെന്ന് ആളുകള്‍ പ്രവചിച്ചിരുന്നെന്നാണ് ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ബോണി കപൂര്‍ വെളിപ്പെടുത്തിയത്.

sridevi-boney

ഇരുവരെയും ഒരു റൊമാന്റിക് ജോഡിയായി കാണാന്‍ പ്രേക്ഷകര്‍ തയ്യാറല്ലായിരുന്നുവെന്ന് പലരും തന്നോട് പറഞ്ഞിരുന്നു. മിസ്റ്റര്‍ ഇന്ത്യ എന്ന സിനിമ ഇറങ്ങിയ സമയത്തും അതിലെ നായിക-നായകന്മാരെ കുറിച്ച് സമാനമായ രീതിയില്‍ ഗോസിപ്പുകള്‍ വന്നരുന്നു. എന്നാല്‍ 'തനിക്ക് ഈ പ്രോജക്ടില്‍ വിശ്വാസമുണ്ടായിരുന്നു, അവസാന ശ്വാസം വരെ നീ മിസ്റ്റര്‍ ഇന്ത്യയായി ഓര്‍മ്മിക്കപ്പെടുമെന്ന് ഞാന് അനിലിനോട് പറഞ്ഞിരുന്നു. മിസ്റ്റര്‍ ഇന്ത്യ ഇറങ്ങി പത്ത് വര്‍ഷത്തിന് ശേഷമാണ് ജുദായ് വരുന്നത്. ആ സിനിമയും പ്രതീക്ഷിച്ചതിലും വിജയമായി.

ഭാര്യയെയും സഹോദരനെയും നായിക-നായകന്മാരായി അഭിനയിപ്പിക്കുമ്പോള്‍ ഞാന്‍ നിരവധി വെല്ലുവിളികളിലൂടെ കടന്നുപോയിട്ടുണ്ട്. മിസ്റ്റര്‍ ഇന്ത്യ, നോ എന്‍ട്രി, വാണ്ടഡ്, ജൂതായ് എന്നീ സിനിമകള്‍ ചിത്രീകരിക്കുമ്പോള്‍ നേരിട്ട വെല്ലുവിളികള്‍ വളരെ വലുതാണ്. മാത്രമല്ല ജുദായിയുടെ കാലത്ത് വ്യത്യസ്തമായ ഒരു വെല്ലുവിളി ഉണ്ടായിരുന്നു. എന്റെ ഭാര്യ ശ്രീദേവി അന്ന് ഗര്‍ഭിണിയായിരുന്നു... എന്നും ബോണി കപൂര്‍ പറയുന്നു.

1997 ല്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രങ്ങളില്‍ ഒന്നായിരുന്നു ജുദായ്. ഇതില്‍ നടി ഊര്‍മിള മാതോന്ദ്കര്‍, കാദര്‍ ഖാന്‍, ഫരീദ ജലാല്‍, ജോണി ലിവര്‍, പരേഷ് റാവല്‍, ഉപാസന സിംഗ്, സയീദ് ജാഫ്രി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

More from Filmibeat

Read more about: boney kapoor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X