ഭര്‍ത്താവിന് വേണ്ടി നടിയുമായി മത്സരിക്കേണ്ടി വന്നു! ശ്രീദേവിയുമായി ഭര്‍ത്താവ് അടുപ്പത്തിലായതിനെ പറ്റി മോണ

ഇന്ത്യന്‍ സിനിമയിലെ പ്രമുഖ താരകുടുംബമാണ് നിര്‍മാതാവ് ബോണി കപൂറിന്റേത്. നടി ശ്രീദേവിയെ വിവാഹം കഴിച്ചതോട് കൂടിയാണ് ബോണി വാര്‍ത്തകളില്‍ ഇടം നേടുന്നത്. പിന്നീട് ശ്രീദേവിയുടെ മരണവും സമാനമായ രീതിയില്‍ വിവാദങ്ങള്‍ക്ക് വഴിയൊരുക്കി. ഇന്നും ശ്രീദേവിയും ബോണി കപൂറുമൊക്കെ നിരന്തരം ചര്‍ച്ചാ വിഷയമാണ്. ഇതിനിടെ ഇവര്‍ കാരണം ജീവിതം ഇല്ലാതായി പോയൊരാള്‍ കൂടിയുണ്ട്.

ശ്രീദേവിയെ വിവാഹം കഴിക്കുന്നതിന് മുന്‍പ് ബോണി കപൂര്‍ വിവാഹിതനായിരുന്നു. മോണ ഷൂരി എന്ന യുവതിയായിരുന്നു അദ്ദേഹത്തിന്റെ ഭാര്യ. പത്തൊന്‍പത് വയസുള്ള സമയത്താണ് മോണ ബോണി കപൂറിനെ വിവാഹം കഴിക്കുന്നത്. ഈ ബന്ധത്തില്‍ ജനിച്ച മകനാണ് ഇന്നത്തെ യുവനടനായ അര്‍ജുന്‍ കപൂര്‍. മാത്രമല്ല അന്‍ഷുല എന്നൊരു മകളും ദമ്പതിമാര്‍ക്കുണ്ടായിരുന്നു. ഭാര്യയുടെയും മക്കളുടെയും കൂടെ സന്തുഷ്ടനായി ജീവിക്കുന്നതിനിടെയാണ് ബോണിയുടെ ജീവിതത്തിലേക്ക് ശ്രീദേവി വരുന്നത്.

sridevi433

അക്കാലത്തെ സൂപ്പര്‍ നായികയും ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിക്കുന്ന നടിയുമായിരുന്നു ശ്രീദേവി. അവര്‍ നായികയാവുന്ന പടങ്ങള്‍ നിര്‍മ്മിക്കാന്‍ എത്തിയതായിരുന്നു ബോണി. ഇരുവര്‍ക്കുമിടയില്‍ പ്രണയമുണ്ടെന്ന തരത്തില്‍ കഥകള്‍ വന്നതോടെ മോണ പ്രതിസന്ധിയിലായി. അന്ന് പ്രമുഖ നടിയുമായി തനിക്ക് മത്സരിക്കേണ്ടി വന്നത് എത്രത്തോളം വേദന നിറഞ്ഞ കാര്യമായിരുന്നു എന്നതിനെ പറ്റി വര്‍ഷങ്ങള്‍ക്ക് മുന്‍പൊരു അഭിമുഖത്തില്‍ താരപത്‌നി വെളിപ്പെടുത്തിയിരുന്നു.

ഭര്‍ത്താവിന്റെ പേരിനൊപ്പം നടി ശ്രീദേവിയുമായി കഥകള്‍ വന്നപ്പോള്‍ നിങ്ങളുടെ ജീവിതത്തെ എങ്ങനെയാണ് അത് ബാധിച്ചത് എന്നായിരുന്നു ഒരു അഭിമുഖത്തില്‍ മോണയോട് ചോദിച്ചത്. 'ഒരു നടിയ്ക്കെതിരെ മത്സരിക്കേണ്ടി വന്നതിലുള്ള അപമാനം വളരെ വേദനാജനകമായിരുന്നു. അതെന്നില്‍ താഴ്ന്നവളാണെന്ന തോന്നലുണ്ടാക്കി. 'നിങ്ങളെപ്പോഴും തടിച്ചിയായി ഇരിക്കുന്നത് എന്തുകൊണ്ടാണ്, ശരീരഭാരം കുറയ്ക്കുന്നില്ലേ?' അല്ലെങ്കില്‍ നിങ്ങള്‍ക്ക് വര്‍ക്കൗട്ട് ചെയ്തുകൂടേ എന്നിങ്ങനെയുള്ള നിര്‍ദ്ദേശങ്ങളായിരുന്നു തനിക്ക് കിട്ടിയത്.

പ്രമുഖരായ വ്യവസായികളുടെ ഭാര്യമാരാണ് ഇത്തരം നിര്‍ദ്ദേശങ്ങളുമായി എന്റെ അടുത്ത് വന്നത്. പക്ഷേ ഇതെല്ലാം എന്നെ കൂടുതല്‍ ബോധവതിയാക്കി. ഞാന്‍ അതില്‍ നിന്നുമെഴുന്നേറ്റ്, പൊടി തുടച്ച് വീണ്ടും നടക്കാന്‍ തുടങ്ങി. മാത്രമല്ല എനിക്ക് സ്വന്തമായി ഒരു ഐഡന്റിറ്റി ഉണ്ടാക്കണമെന്ന് ഞാന്‍ എന്റെ മാതാപിതാക്കളോട് പറഞ്ഞു.'

sridevi433

'ഒരാളുടെ ജീവിതത്തില്‍ നമുക്ക് സ്ഥാനമില്ലെന്നുണ്ടെങ്കില്‍ പിന്നെ നമ്മുടെ ജീവിതത്തില്‍ അവര്‍ക്കും സ്ഥാനമുണ്ടാകില്ല. ഇതാണ് ഞാന്‍ അന്ന് മനസില്‍ ചിന്തിച്ചിരുന്നത്. ഞാന്‍ ജീവിതത്തില്‍ പരാജയപ്പെട്ടിട്ടില്ലെന്ന് അന്നെനിക്ക് മനസ്സിലായി. എന്റെ റിലേഷന്‍ഷിപ്പ് മാത്രമാണ് പരാജയപ്പെട്ടതെന്നും' മോണ കൂട്ടിച്ചേര്‍ത്തു...

അതേ സമയം മോണയുമായിട്ടുള്ള ബന്ധത്തിലുണ്ടായ പ്രശ്‌നങ്ങളില്‍ തനിക്ക് ഖേദമുണ്ടായെന്നാണ് ഒരു അഭിമുഖത്തില്‍ ബോണി കപൂര്‍ വ്യക്തമാക്കിയത്. 'മുന്‍ഭാര്യയായ മോണയുടെ കാര്യത്തില്‍ തനിക്ക് കുറ്റബോധം തോന്നുന്നുണ്ട്. അര്‍ജുന്റെ അമ്മ മോണയോട് ഞാന്‍ വളരെ സത്യസന്ധത പുലര്‍ത്തിയിട്ടുണ്ട്. ശ്രീദേവിയോടുള്ള എന്റെ വികാരങ്ങളെ കുറിച്ച് അവള്‍ക്ക് അറിയാമായിരുന്നു. ഞാന്‍ അതൊരിക്കലും നിഷേധിച്ചില്ല. ശ്രീദേവിയും ഞാനും തമ്മില്‍ വിവാഹിതരാകുന്നതിന് വളരെ മുന്‍പ് ശ്രീയും മോണയും ഒരേ വീട്ടില്‍ താമസിച്ചിട്ടുണ്ട്.

മോണയ്ക്ക് മാത്രമല്ല ശ്രീദേവിയോടുള്ള എന്റെ വികാരങ്ങളെ കുറിച്ച് എന്റെ അമ്മയ്ക്കു അറിയാമായിരുന്നു. അതുകൊണ്ടാണ് ഒരു ദിവസം അമ്മ ശ്രീദേവിയുടെ അടുത്ത് ചെന്നിട്ട് ബോണിയുടെ കൈയ്യില്‍ സഹോദരനെന്ന നിലയില്‍ രാഖി കെട്ടി കൊടുക്കാന്‍ പറഞ്ഞത്.' എന്നും ബോണി കപൂര്‍ വ്യക്തമാക്കുന്നു.

More from Filmibeat

Read more about: sridevi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X