ശ്രീദേവി ഉണ്ടായിരുന്നുവെങ്കില്‍ ഇന്ന് 22ാം വിവാഹ വാര്‍ഷികം, വികാരധീനനായി ബോണി കപൂറിന്‍റെ വാക്കുകള്‍

ബോളിവുഡിന്റെ എക്കാലത്തെയും പ്രിയപ്പെട്ട നായികയായ ശ്രീദേവി യാത്രയായിട്ട് മാസങ്ങള്‍ പിന്നിടുന്നതേയുള്ളൂ. മരുമകനായ മോഹിക് മര്‍ഹവയുടെ വിവാഹത്തില്‍ പങ്കെടുക്കുന്നതിനായി ദുബായിലേക്ക് പോയ താരം പിന്നീട് ജീവനറ്റ ശരീരവുമായാണ് ഇന്ത്യയിലേക്ക് എത്തിയത്. മൂത്ത മകളായ ജാന്‍വിയുടെ ആദ്യ സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയായിരുന്നു അപ്പോള്‍. ബോളിവുഡ് സിനിമയിലെ മാതൃകാ താരദമ്പതികളായിരുന്നു ബോണി കപൂറും ശ്രീദേവിയും. ഇവരുടെ പ്രണയത്തെക്കുറിച്ചും പ്രണയം പിന്നീട് വിവാഹത്തിലേക്കെത്തിയതിനെക്കുറിച്ചുമൊക്കെ എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. വിവിധ അഭിമുഖങ്ങളിലായി താരദമ്പതികള്‍ തന്നെ ഇതേക്കുറിച്ച് വ്യക്തമാക്കിയിരുന്നു.

ശ്രീദേവിയുടെ വിയോഗത്തില്‍ നിന്നും ബോണി കപൂറും ജാന്‍വിയും ഖുഷിയും ഇന്നും മുക്തരായിട്ടില്ല. കുടുംബത്തിലെ ഓരോ വിശേഷം കടന്നുവരുമ്പോഴും ശ്രീദേവിയുടെ അസാന്നിധ്യം ഇവര്‍ക്ക് അനുഭവപ്പെടാറുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ ഇവര്‍ ഇക്കാര്യത്തെക്കുറിച്ച് വ്യക്തമാക്കാറുണ്ട്. നിമിഷനേരം കൊണ്ടാണ് ഇവരുടെ പോസ്റ്റുകള്‍ വൈറലാവുന്നത്. അത്തരത്തില്‍ ബോണി കപൂറിന്റെ ലേറ്റസ്റ്റ് ട്വീറ്റും സോഷ്യല്‍ മീഡിയ ഏറ്റെടുത്തുകഴിഞ്ഞു. ശ്രീദേവി ജീവിച്ചിരുപ്പുണ്ടായിരുന്നുവെങ്കില്‍ ഇന്ന് തങ്ങളുടെ 22ാമത്തെ വെഡ്ഡിങ്ങ് ആനിവേഴ്‌സറി ആഘോഷിച്ചേനെയെന്നാണ് കപൂര്‍ കുടുംബാംഗങ്ങള്‍ ഒന്നടങ്കം പറയുന്നത്.

മാതൃകാതാരദമ്പതികള്‍

മാതൃകാതാരദമ്പതികള്‍

ബോളിവുഡ് സിനിമയിലെ മാതൃകാദമ്പതികളായിരുന്നു ശ്രീദേവിയും ബോണി കപൂറും. മറ്റുള്ളവര്‍ പോലും അസൂയയോടെയാണ് ഇവരുടെ ജീവിതത്തെ ഉറ്റുനോക്കിയത്. അനാവശ്യമായ വിവാദങ്ങളുണ്ടാക്കാതെ മനോഹരമായ കുടുംബ ജീവിതമായിരുന്നു ഇവര്‍ നയിച്ചിരുന്നത്. സിനിമയേയും കുടുംബ ജീവിതത്തെയും ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോവാന്‍ പ്രത്യേക വൈഭവമായിരുന്നു ഈ താരത്തിന്. വിവാഹത്തിന് ശേഷം മക്കളുടെ ജനനവുമായി ബന്ധപ്പെട്ട് താരം നീണ്ട ഇടവേളയെടുത്തിരുന്നു.

ശ്രീദേവിയായിരുന്നു എല്ലാം

ശ്രീദേവിയായിരുന്നു എല്ലാം

ജാന്‍വിക്കും ഖുഷിക്കും മാത്രമല്ല ബോണി കപൂറിന്റെ ജീവിതവും കറങ്ങിയിരുന്നത് ശ്രീദേവി എന്ന ബിന്ദുവില്‍ നിന്നായിരുന്നു. വീട്ടിലെ സകല കാര്യങ്ങളും ആഘോഷങ്ങളുമെല്ലാം കൃത്യമായി ഓര്‍ത്തുവെച്ച് ആഘോഷിക്കുന്നതിലും താരം ഏറെ മുന്നിലായിരുന്നു. മക്കളുടെ ഭാവി കാര്യങ്ങളില്‍ ആകുലതയുള്ള അമ്മയായിരുന്നു ശ്രീദേവി. ജാന്‍വിയും ഖുഷിയും ഇതേക്കുറിച്ച് നേരത്തെ വ്യക്തമാക്കിയിരുന്നു.

22ാമത്തെ വിവാഹ വാര്‍ഷികം

22ാമത് വിവാഹ വാര്‍ഷികം

1996 ജൂണ്‍ 2നായിരുന്നു ശ്രീദേവിയും ബോണി കപൂറും വിവാഹിതരായത്. ശ്രീദേവിയോടുള്ള സ്‌നേഹം കാരണം താരത്തിന്‍രെ ഡേറ്റിനായി കാത്തിരുന്ന സിനിമ നിര്‍മ്മിച്ചതും ഇഷ്ടം അറിയിക്കാനായി പുറകെ നടന്നതിനെക്കുറിച്ചുമൊക്കെ എല്ലാവര്‍ക്കും അറിയാവുന്നതാണ്. 22ാമത്തെ വിവാഹ വാര്‍ഷികദിനമാണ് കഴിഞ്ഞുപോയത്. ശ്രീദേവിയുണ്ടായിരുന്നുവെങ്കില്‍ തികച്ചും സന്തോഷം നിറഞ്ഞതാവുമായിരുന്നു ഈ ദിനമെന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണ്.

ബോണി കപൂറിന്റെ വാക്കുകള്‍

ബോണി കപൂറിന്റെ വാക്കുകള്‍

ശ്രീദേവിയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളെല്ലാം ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ട്. ബോണി കപൂറാണ് അത് മാനേജ് ചെയ്യുന്നത്. ജാന്‍ എന്ന് സംബോധന് ചെയ്ത് അദ്ദേഹം പോസ്റ്റ്‌ചെയ്ത കുറിപ്പ് ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞിട്ടുണ്ട്. ഇന്നും തന്റെ മനസ്സില്‍ ശ്രീദേവി ജീവിക്കുന്നുണ്ടെന്നാണ് അദ്ദേഹം വ്യക്തമാക്കിയിട്ടുള്ളത്.

ജാന്‍വിയുടെ പോസ്റ്റ്

ജാന്‍വിയുടെ പോസ്റ്റ്

അടുത്തിടെ അച്ഛനും അമ്മയും ഒരുമിച്ച് നില്‍ക്കുന്ന ഫോട്ടോ ജാന്‍വിയും പങ്കുവെച്ചിരുന്നു. ക്ഷണനേരം കൊണ്ടാണ് ചിത്രം വൈറലായത്. കപൂര്‍ കുടുംബത്തിനോട് പ്രേക്ഷകര്‍ക്ക് അത്രയധികം താല്‍പര്യമുണ്ടെന്ന് വ്യക്തമാക്കുകയാണ് ഓരോ ചിത്രവും. ബോളിവുഡിലെ എവര്‍ഗ്രീന്‍ ലേഡി സൂപ്പര്‍ സ്റ്റാറിനെ അത്ര പെട്ടെന്ന് മറക്കാന്‍ സിനിമാപ്രേമികള്‍ക്ക് കഴിയില്ലല്ലോ!

ബോണി കപൂറുമായുള്ള പ്രണയം

ബോണി കപൂറുമായുള്ള പ്രണയം

മിസ്റ്റര്‍ ഇന്ത്യയിലെ നായികയാക്കുന്നതിന് വേണ്ടിയാണ് ബോമി കപൂര്‍ ആദ്യം തന്നെ സമീപിച്ചതെന്ന് ശ്രീദേവി നേരത്തെ ഒരഭമുഖത്തിനിടയില്‍ വ്യക്തമാക്കിയിരുന്നു. നേരത്തെ ഏറ്റെടുത്ത ചിത്രത്തിന്റെ ഷൂട്ടിങ്ങ് കഴിഞ്ഞതിന് ശേഷം ഈ സിനിമയില്‍ ജോയിന്‍ ചെയ്താല്‍ മതിയെന്ന നിര്‍ദേശവും അദ്ദേഹം മുന്നോട്ട് വെച്ചിരുന്നു. ആ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാവുമ്പോഴേക്കും ഇരുവരും അടുത്ത സുഹൃത്തുക്കളായി മാറിയിരുന്നു.

സമയമെടുത്താണ് തീരുമാനിച്ചത്

സമയമെടുത്താണ് തീരുമാനിച്ചത്

ശ്രീദേവിയെ ജീവിതസഖിയാക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് ബോണി കപൂര്‍ അറിയിച്ചതിന് ശേഷം പെട്ടെന്ന് മറുപടി നല്‍കാന്‍ താരം തയ്യാറായിരുന്നില്ല. സമയമെടുത്താലോചിച്ചാണ് താരം മറുപടി അറിയിച്ചത്. അദ്ദേഹത്തെക്കുറിച്ച് കൃത്യമായി മനസ്സിലാക്കിയതിന് ശേഷമാണ് താന്‍ പ്രണയിച്ച് തുടങ്ങിയതെന്നും താരം വ്യക്തമാക്കിയിരുന്നു. ശ്രീയുടെ തീരുമാനത്തെക്കുറിച്ച് അറിയാനായി കാത്തിരുന്നതിനെക്കുറിച്ച് ബോണി കപൂറും വാചാലനായിരുന്നു.

ബോണി കപൂറിന്റെ ട്വീറ്റ് കാണൂ

ബോണി കപൂറിന്റെ ട്വീറ്റ് കാണൂ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X