ശ്രീദേവി മുന്നില്‍ നില്‍ക്കുന്നത് പോലെ! മെഴുക് പ്രതിമയ്ക്ക് മുന്നില്‍ കണ്ണീരോടെ ബോണി കപൂറും മക്കളും
ഇന്ത്യന്‍ സിനിമാലോകത്തെ ഞെട്ടിച്ച് കൊണ്ടായിരുന്നു നടി ശ്രീദേവിയുടെ മരണവാര്‍ത്ത എത്തിയത്. ഇന്നും ശ്രീദേവി മരിച്ചുവെന്ന് വിശ്വാസിക്കാന്‍ കഴിയാത്ത ഒത്തിരി ആരാധകരുണ്ട്. സിനിമയിലും കുടുംബ ജീവിതത്തിലും ഒത്തിരി ആഗ്രഹങ്ങള്‍ ബാക്കി വെച്ചിട്ടായിരുന്നു ശ്രീദേവി യാത്രയായത്. മകള്‍ ജാന്‍വിയുടെ സിനിമ കാണണമെന്ന ആഗ്രഹം നടക്കാതെ പോയി. ഇപ്പോള്‍ ഇളയമകള്‍ കൂടി സിനിമയിലേക്ക് അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ്.
അതിനിടെ ശ്രീദേവിയ്‌ക്കൊപ്പമുള്ള ചിത്രവുമായി ഭര്‍ത്താവ് ബോണി കപൂര്‍ എത്തിയിരിക്കുകയാണ്. മാഡം തുസാഡ്സില്‍ ഉള്ള ശ്രീദേവിയുടെ മെഴുകു പ്രതിമയ്‌ക്കൊപ്പം നില്‍ക്കുന്ന ചിത്രമായിരുന്നു പുറത്ത് വന്നത്. ബോണി കപൂറിനൊപ്പം മക്കളായ ജാന്‍വിയും ഖുഷിയും ചിത്രത്തിലുണ്ട്. ശ്രീദേവിയുടെ ഒറ്റയ്ക്കുള്ള ചിത്രവും പുറത്ത് വിട്ടിരിക്കുകയാണ്.

ശ്രീദേവിയുടെ പ്രതിമ അനാച്ഛാദനം ചെയ്യാനാണ് കുടുംബസമേതം താരങ്ങളെത്തിയത്. മിസ്റ്റര്‍ ഇന്ത്യ എന്ന ശ്രീദേവിയുടെ സിനിമയിലെ സീമ സോണി എന്ന കഥാപാത്രത്തിന്റെ മാതൃകയിലാണ് പ്രതിമ ഒരുക്കിയിരിക്കുന്നത്. പ്രതിമ സമര്‍പ്പിക്കുന്നതിനിടെ വികാരാധീനനായി ബോണി കപൂര്‍ പൊട്ടിക്കരഞ്ഞു. ശ്രീദേവി എന്റെ ഉള്ളില്‍ മാത്രമല്ല നിങ്ങളുടെ ഉള്ളിലും ഇന്നും ജീവിക്കുന്നു. അവള്‍ക്ക് മരണമില്ല. ഈ പ്രതിമ ശ്രീദേവിയെ സ്‌നേഹിക്കുന്ന ലക്ഷക്കണക്കിന് ആരാധകര്‍ക്കായി ഞാന്‍ സമര്‍പ്പിക്കുന്നു എന്നും ബോണി കപൂര്‍ പറയുന്നു.

2018 ഫെബ്രുവരി 24 നായിരുന്നു ശ്രീദേവിയുടെ മരണ വാര്‍ത്ത പുറത്ത് വരുന്നത്. ബോളിവുഡ് നടനും ശ്രീദേവിയുടെ ബന്ധുവുമായ മോഹിത് മര്‍വ്വയുടെ വിവാഹത്തില്‍ പങ്കെടുക്കാനാണ് ശ്രീദേവിയും ഭര്‍ത്താവ് ബോണി കപൂര്‍, മകള്‍ ഖുഷി എന്നിവര്‍ക്കൊപ്പം ദുബായിലേക്ക് പോയത്. വിവാഹ ആഘോഷങ്ങള്‍ക്ക് ശേഷം ശ്രീദേവിയെ ഹോട്ടല്‍ മുറിയിലെ ബാത്ത്ടബ്ബില്‍ മിരച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

ശ്രീദേവിയുടെ മരണം അപകട മരണമോ കൊലപാതകമോ എന്ന സംശയമായിരുന്നു ആദ്യം വന്നത്. ഇതോടെ മരണ വാര്‍ത്ത വന്ന തുടക്കത്തില്‍ തന്നെ ദുരൂഹത നിറഞ്ഞ് നിന്നിരുന്നു. ശ്രീദേവിയുടെ മരണം വലിയ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നെങ്കിലും അസ്വാഭാവികത ഒന്നുമില്ലെന്ന് കണ്ടെത്തുകയായിരുന്നു.

മരണത്തില്‍ സംശയം വന്നതോടെ ശ്രീദേവിയുടെ മൃതദേഹം ഇന്ത്യയില്‍ എത്തിക്കുന്നതില്‍ തടസ്സം നേരിട്ടിരുന്നു. ദുബായിലെ നിയമനടപടികള്‍ക്ക് ശേഷം നാട്ടിലെത്തിച്ച മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിക്കുകയായിരുന്നു. ശ്രീദേവി മരിച്ച് മാസങ്ങള്‍ക്കുള്ളില്‍ മൂത്തമകള്‍ ജാന്‍വി കപൂര്‍ നായികയായി അഭിനയിച്ച ആദ്യ ചിത്രം തിയറ്ററുകളിലേക്ക് എത്തി. ധടക് എന്ന ചിത്രത്തിലൂടെയായിരുന്നു ജാന്‍വി ബോളിവുഡിലേക്ക് അരങ്ങേറ്റം നടത്തിയത്. ശ്രീദേവിയുടെ ഏറ്റവും വലിയ ആഗ്രഹങ്ങളിലൊന്നായിരുന്നു മകളുടെ സിനിമാ പ്രവേശനം. എന്നാല്‍ അത് പൂര്‍ത്തിയാവുന്നതിന് മുന്‍പ് തന്നെ മരണം കീഴടക്കുകയായിരുന്നു.

ജാന്‍വിയ്ക്ക് പിന്നാലെ ഇളയമകള്‍ ഖുഷിയും സിനിമയില്‍ അഭിനയിക്കാന്‍ ഒരുങ്ങുകയാണ്. കരണ്‍ ജോഹറിന്റെ സിനിമയിലൂടെയായിരിക്കും ഖുഷി ബോളിവുഡിലേക്ക് എത്തുന്നത്. ഒരു അഭിമുഖത്തിനിടെയാണ് താനും ബോളിവുഡിലേക്ക് അഭിനയിക്കാന്‍ എത്തുന്ന കാര്യം ഖുഷി തുറന്ന് പറഞ്ഞത്. തന്റെ ബോളിവുഡ് അരങ്ങേറ്റത്തിനായി ഏറെ നാളായി കരണ്‍ ജോഹറിനെ പിന്തുടരുകയാണെന്ന് ഖുഷി പറയുന്നു. ന്യൂയോര്‍ക്ക് ഫിലിം അക്കാദമിയില്‍ നിന്നും കോഴ്സ് പഠിച്ചതിന് ശേഷമാണ് ഖുഷി അഭിനയിക്കാന്‍ എത്തുന്നത്.

തമിഴിലും മലയാളത്തിലും ഹിന്ദിയിലുമായി ഒട്ടനവധി സിനിമകളില്‍ അഭിനയിച്ചിട്ടുള്ള ശ്രീദേവിയ്ക്ക് തമിഴ്നടന്‍ അജിത്തിനൊപ്പം ഒരു സിനിമ ചെയ്യണമെന്ന ആഗ്രവും ഉണ്ടായിരുന്നു. ശ്രീദേവിയുടെ മരണാനന്തരം ആ ആഗ്രഹം പൂര്‍ത്തീകരിക്കാന്‍ ബോണി കപൂര്‍ ശ്രമിച്ചിരുന്നു. ഹിന്ദി ചിത്രമായ പിങ്കിന്റെ തമിഴ് പതിപ്പ് വനേര്‍കൊണ്ട പാര്‍വൈ നിര്‍മ്മിച്ചത് ബോണിയാണ്. കഴിഞ്ഞ മാസം തിയറ്ററുകളിലേക്ക് എത്തിയ സിനിമയ്ക്ക് വമ്പന്‍ സ്വീകരണമായിരുന്നു ലഭിച്ചത്. ബോക്‌സോഫീസിലും നല്ല പ്രകടനം കാഴ്ച വെച്ചു.

ബാല താരമായിട്ടാണ് അഭിനയ ജീവിതം തുടങ്ങിയത്. നാലാമത്തെ വയസിലായിരുന്നു ആദ്യമായി ശ്രീദേവി ക്യാമറയ്ക്ക് മുന്നിലെത്തുന്നത്. പിന്നീട് തമിഴ്, തെലുങ്ക്, ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക്, ഉര്‍ദു, എന്നിങ്ങനെ ഇന്ത്യയിലെ വിവിധ ഭാഷകളിലായി മൂന്നുറിലധികം സിനിമകളില്‍ ശ്രീദേവി അഭിനയിച്ചിട്ടുണ്ട്.

ബോളിവുഡിലെ ആദ്യ വനിതാ സൂപ്പര്‍ നായികയായിട്ടാണ് ശ്രീദേവി അറിയപ്പെട്ടിരുന്നത്. ബോണി കപൂറുമായിട്ടുള്ള വിവാഹത്തോടെ സിനിമയില്‍ നിന്നും താല്‍കാലിക ഇടവേള എടുത്തിരുന്നെങ്കിലും തിരിച്ച് വരികയായിരുന്നു. മരിക്കുന്നതിന് തൊട്ട് മുന്‍പ് അഭിനയിച്ച സിനിമയിലൂടെ മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്‌കാരവും ശ്രീദേവിയ്ക്ക് ലഭിച്ചിരുന്നു.


Click it and Unblock the Notifications











