»   » ഖാന്‍ ത്രയങ്ങള്‍ക്ക് സാധിച്ചില്ല, പ്രഭാസ് പാട്ടും പാടി നേടി!!! ബോളിവുഡിന്റെ അഹന്തയ്ക്കുള്ള മറുപടി???

ഖാന്‍ ത്രയങ്ങള്‍ക്ക് സാധിച്ചില്ല, പ്രഭാസ് പാട്ടും പാടി നേടി!!! ബോളിവുഡിന്റെ അഹന്തയ്ക്കുള്ള മറുപടി???

By: Karthi
Subscribe to Filmibeat Malayalam

തെന്നിന്ത്യന്‍ സിനിമകളോട് ബോളിവുഡിന് എന്നും മതിപ്പ് കുറവായിരുന്നു. രണ്ടാം തരത്തിലേക്ക് ബോളിവുഡ് താരങ്ങള്‍ തെന്നിന്ത്യയെ പരിഗണിച്ചിരുന്നൊള്ളു. എവിടേയും ബോളിവുഡ് താഴെയായിരുന്നു തെന്നിന്ത്യന്‍ സിനിമ ലോകത്തിന് സ്ഥാനം. എന്നാല്‍ അതേ തെന്നിന്ത്യയില്‍ നിന്നുള്ള ഒരു ചിത്രം ബോളിവുഡിനെ കടത്തി വെട്ടിയിരിക്കുകയാണ്.

താരപുത്രന്മാര്‍ക്ക് സങ്കല്‍പ്പിക്കാന്‍ പോലുമാകില്ല, ആദ്യ ചിത്രത്തിന് പ്രണവ് വാങ്ങുന്ന പ്രതിഫലം!!!

ബോക്‌സ് ഓഫീസ് രാജാവ് ആമിര്‍ ഖാന്‍ തന്നെ!!! ബാഹുബലിയെ മലര്‍ത്തിയടിച്ച് ദംഗല്‍ കുതിപ്പ്!!!

എസ്എസ് രാജമൗലി ഒരുക്കിയ ബാഹുബലി ദ കണ്‍ക്ലൂഷനു മുന്നില്‍ ബോളുവുഡ് മൂക്കും കുത്തി വീണു. ബോളിവുഡ് ചിത്രങ്ങളുടെ കളക്ഷനെ ചുരുങ്ങിയ ദിവസം കൊണ്ടാണ് ചിത്രം മറികടന്നത്. ഇന്ത്യന്‍ ബോക്‌സ് ഓഫീസിനെ അടക്കി ഭരിച്ചിരുന്ന ഖാന്‍ ത്രയങ്ങളെ നിശബ്ദരാക്കിയാണ് ഈ കുതിപ്പ്.

അമ്മയുടെ പാലും പശുവിന്റെ പാലും കുടിച്ചിട്ടുണ്ട്...രണ്ടും ഒരുപോലെയെന്ന്..! ദുരന്തം രാജേഷ്...!!

ആയിരം കോടി

ആയിരം കോടി എന്ന സംഖ്യ ഇന്ത്യന്‍ ചിത്രങ്ങള്‍ക്ക് സ്വപ്‌നം മാത്രമായിരുന്നപ്പോഴാണ് ചുരുങ്ങിയ ദിനം കൊണ്ട് ആ നേട്ടത്തിലേക്ക് ബാഹുബലി ഓടിക്കയറിയത്. ചൈന റിലീസിലൂടെ നേട്ടം കൊയ്ത ദംഗലും ഇപ്പോള്‍ ആയിരം കോടി എന്ന നേടത്തെ മറികടന്നു.

ബാഹുബലിക്ക് മാത്രം സാധ്യം

ആയിരം കോടിയിലേക്ക് ബാഹുബലിക്ക് പിന്നാലെ ദംഗല്‍ എത്തിയെങ്കിലും ബാഹുബലിക്ക് മാത്രം സാധ്യമായ നേട്ടത്തില്‍ ഇന്നും ഖാന്‍ ത്രയങ്ങള്‍ ഏറെ അകലെയാണ്. ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ നിന്നും ആയിരം കോടി. ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ നിന്നും ഒരു മാസത്തിനുള്ളില്‍ ചിത്രം നേടിയത് 1253 രൂപയാണ്.

ആമിറിന്റെ നേട്ടം

ബാഹുബലിക്ക് മുമ്പ് ഏറ്റവും അധികം കളക്ഷന്‍ നേടിയ ഇന്ത്യന്‍ ചിത്രം പികെ ആയിരുന്നു. 743 കോടി രൂപയായിരുന്നു ചിത്രത്തിന്റെ ആഗോള കളക്ഷന്‍. തൊട്ടു പിന്നിലായിരുന്നു ദംഗലിന്റെ കളക്ഷന്‍. ചൈനയില്‍ നിന്നും കളക്ഷന്‍ നേടിയതോടെയാണ് ദംഗല്‍ 1000 കോടിയും 1500 കോടിയും കടന്നത്.

നാല് ഭാഷകളിലെ കളക്ഷന്‍

നാല് ഭാഷകളിലാണ് ബാഹുബലി റിലീസ് ചെയ്തത്. ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം. റിലീസ് ചെയ്ത ആദ്യ ആഴ്ച ബാഹുബലിയുടെ ഹിന്ദി പതിപ്പ് ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ നിന്നും സ്വന്തമാക്കിയത് 246.47 കോടി രൂപയാണ്.

ഹോളിവുഡിനേയും ഞെട്ടിച്ചു

ബോളിവുഡിനെ മാത്രമല്ല ഹോളിവുഡിനേയും ബാഹുബലി ഞെട്ടിച്ചു, യുഎസ്, യുകെ എന്നിവിടങ്ങളില്‍ ഹോളിവുഡ് ചിത്രങ്ങളെ വരെ ബാഹുബലി കളക്ഷനില്‍ മറികടന്നു. നാല് ഭാഷകളില്‍ നിന്നുമായി 277 കോടി രൂപയാണ് രാജ്യാന്തര തലത്തില്‍ ചിത്രം നേടിയത്.

English summary
SS Rajamouli’s Baahubali 2: The Conclusion continues to mint big bucks at the box office. The movie, released on April 28 has already earned Rs 1253 crores from the Indian box office form all four languages (Hindi, Telugu, Tamil and Malayalam) across India.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam