അപകടമല്ല ദുരന്തമാണ്! ബോക്‌സോഫീസില്‍ കാലിടറി ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍! കിതച്ച് വീഴുമോ?
Recommended Video

പ്രഖ്യാപനം മുതലേ തന്നെ വിവാദങ്ങളയര്‍ത്തിയ സിനിമയായിരുന്നു ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍. റിലീസിന് ശേഷം അത്ര നല്ല പ്രതികരണങ്ങളല്ല സിനിമയ്ക്ക് ലഭിച്ചത്. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ ബയോപികായെത്തിയ സിനിമയ്ക്ക് നെഗറ്റീവ് പ്രതികരണങ്ങളാണ് ലഭിക്കുന്നത്. സിനിമയ്ക്കായി നടത്തിയ തയ്യാറെടുപ്പുകളെക്കുറിച്ചും സ്വീകാര്യതയില്ലാതെ പോവുന്നതിലുള്ള നിരാശയെക്കുറിച്ചും തുറന്നുപറഞ്ഞ് അണിയറപ്രവര്‍ത്തകര്‍ രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍. ജനുവരി 11നായിരുന്നു സിനിമ തിയേറ്ററുകളിലേക്കെത്തിയത്. രണ്‍വീര്‍ സിംഗ് ചിത്രമായ സിംബയ്‌ക്കൊപ്പമാണ് സിനിമയുടെ പോരാട്ടം.
ബോക്‌സോഫീസില്‍ റെക്കോര്‍ഡ് കലക്ഷനായിരുന്നു പലരും പ്രവചിച്ചിരുന്നതെങ്കിലും നിലനില്‍പ്പിനായുള്ള പോരാട്ടത്തിലാണ് ചിത്രമിപ്പോള്‍. കാലിടറി വീഴുന്ന തരത്തിലേക്കാണ് സിനിമയുടെ കുതിപ്പെന്ന് വ്യക്തമാവുന്ന തരത്തിലുള്ള കണക്കുകളാണ് പുറത്തുവന്നിട്ടുള്ളത്. 13.90 കോടി രൂപയാണ് സിനിമ്ക്ക് ഇതുവരെ ലഭിച്ചിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സിനിമയ്ക്കായി നടത്തിയ തയ്യാറെടുപ്പുകളെക്കുറിച്ച് നിര്‍മ്മാതാവ് വാചാലനായിരുന്നു. നല്ലൊരു സിനിമയാണ് ഇതെന്നും തിയേറ്ററുകളിലേക്കെത്തി സിനിമയെ സ്വീകരിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

മന്‍മോഹന്‍ സംഗിനെ മോശമായി ചിത്രീകരിക്കുന്നതിന് വേണ്ടിയാണ് ചിത്രമെന്ന് വിമര്‍ശകര്‍ നേരത്തെ തുറന്നുപറഞ്ഞിരുന്നു. സിനിമയുടെ റിലീസ് തടയണമെന്നും അവര്‍ ആവശ്യപ്പെട്ടിരുന്നു. നുപം ഖേര്‍, അക്ഷയ് കൃഷ്ണ, സൂസന്നെ ബെര്‍നറ്റ്, അഹാന കുമ്ര തുടങ്ങിയവരാണ് ചിത്രത്തിനായി അണിനിരന്നിട്ടുള്ളത്. വിജയ് രത്‌നാകര്‍ ഗുട്ടെയാണ് സിനിമ സംവിധാനം ചെയ്തത്.


Click it and Unblock the Notifications











