ഗര്‍ഭിണിയായപ്പോള്‍ എനിക്കും അതൊരു പ്രശ്‌നമായി; മകളുടെ ജനനത്തിന് മുന്‍പുള്ള നാളുകളെ പറ്റി ആലിയ ഭട്ട്
ബോളിവുഡിലെ ഏറ്റവും ക്യൂട്ട് സുന്ദരിയായിട്ടാണ് ആലിയ ഭട്ട് അറിയപ്പെടുന്നത്. നടിയെ സംബന്ധിച്ചിടത്തോളം 2022 സന്തോഷങ്ങളുടെ നാളുകളായിരുന്നു. ഏറെ കാലത്തെ പ്രണയത്തിനൊടുവില്‍ കഴിഞ്ഞ ഏപ്രിലിലാണ് ആലിയയും രണ്‍ബീര്‍ കപൂറും വിവാഹിതരാവുന്നത്. തൊട്ടടുത്ത മാസം താന്‍ ഗര്‍ഭിണിയാണെന്നുള്ള കാര്യം നടി പുറംലോകത്തെ അറിയിച്ചു.
ഇതോടെ വിവാഹത്തിന് മുന്‍പ് തന്നെ ആലിയ ഗര്‍ഭിണിയായിരുന്നു എന്ന നിലയിലേക്ക് വാര്‍ത്തകളെത്തി. എന്തായാലും 2022 ല്‍ തന്നെ ഒരു പെണ്‍കുഞ്ഞിന് നടി ജന്മം കൊടുത്തിരിക്കുകയാണ്. മകള്‍ റാഹയുടെ വരവ് താരങ്ങള്‍ തന്നെ പുറംലോകത്തെ അറിയിച്ചു. അതേ സമയം ഗര്‍ഭിണിയായിരിക്കുന്ന കാലത്ത് താന്‍ നേരിട്ട വെല്ലുവിളികളെ കുറിച്ച് പറയുകയാണ് നടിയിപ്പോള്‍.

നടി കരീന കപൂര്‍ മുതല്‍ ആലിയ ഭട്ട് വരെ ബോളിവുഡിലെ പല സുന്ദരിമാരും ഗര്‍ഭകാലം ഏറെ ആഘോഷിച്ചവരാണ്. നിറവയറില്‍ അഭ്യാസം കാണിച്ച് അനുഷ്‌ക ശര്‍മ്മയടക്കമുള്ളവര്‍ എല്ലാവരെയും ഞെട്ടിക്കുകയും ചെയ്തിരുന്നു. എന്നാല്‍ എല്ലാം വിചാരിക്കുന്നത് പോലെ അത്ര സുഖകരമായിരിക്കണമെന്നില്ല.
തന്റെ കാര്യത്തില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്ന് പറഞ്ഞാണ് ആലിയ ഭട്ട് എത്തിയിരിക്കുന്നത്. ഗര്‍ഭകാലത്തെ കുറിച്ച് അധികം സംസാരിക്കാത്ത ആലിയ മകള്‍ ജനിച്ച് മാസങ്ങള്‍ക്ക് ശേഷമാണ് ഇക്കാര്യങ്ങള്‍ തുറന്ന് പറയുന്നത്.

'മകള്‍ റാഹയെ ഗര്‍ഭിണിയായിരിക്കുമ്പോള്‍ എന്റെ ചര്‍മ്മം അങ്ങേയറ്റം സെന്‍സിറ്റീവ് ആയി തീര്‍ന്നു. എന്റെ ചര്‍മ്മസംരക്ഷണ ദിനചര്യകള്‍ ശരിക്കും എനിക്ക് വെട്ടിച്ചുരുക്കേണ്ടി വന്നു. സെന്‍സിറ്റീവ് ചര്‍മ്മത്തിന് വേണ്ടിയുള്ള നിരവധി ഉല്‍പ്പന്നങ്ങള്‍ ഞാന്‍ പരീക്ഷിച്ചു, എന്നിട്ടും അതെല്ലാം എന്റെ ചര്‍മ്മത്തെ നല്ല രീതിയില്‍ ബാധിക്കുകയാണ് ചെയ്തതെന്ന്', നടി പറയുന്നു.

പലപ്പോഴും ചര്‍മ്മത്തിലുണ്ടാവുന്ന പ്രശ്‌നങ്ങള്‍ തന്നെ വല്ലാതെ ബാധിച്ചിട്ടുണ്ടെന്നും ആലിയ വ്യക്തമാക്കി. 'മുഖക്കുരു എല്ലാ കാലത്തും തനിക്കൊരു ആശങ്ക തന്നെയായിരുന്നു. മുഖക്കുരു വരുമ്പോഴെല്ലാം അതൊരു പാട് പോലെ വരാറുണ്ടെന്നുമാണ്', നടി പറഞ്ഞത്. ഇതിന് പുറമേ താന്‍ സൗന്ദര്യ സംരക്ഷണത്തിന് വേണ്ടി ചെയ്യുന്നത് എന്തൊക്കയൊണെന്നും നടി കൂട്ടിച്ചേര്‍ത്തു.

സെറ്റാഫില്‍ സ്‌കിന്‍ ക്ലെന്‍സറിലാണ് തന്റെ ചര്‍മ്മ സംരക്ഷണം തുടങ്ങുന്നത്. ബയോമ ബാലന്‍സിങ് ഫെയ്സ് മിസ്റ്റ്, റോഡിന്റെ പെപ്‌റ്റൈഡ് ഗേസിംഗ് ഫ്‌ലൂയിഡ്, ഡി യു ഇന്‍ മൈ ഡിഫന്‍സ് ബാരിയര്‍ ബില്‍ഡിംഗ് മോയ്സ്ചുറൈസര്‍, ഐഎസ്ഡിഎന്‍ ഫോട്ടോപ്രൊട്ടക്ടര്‍ ഫ്യൂഷന്‍ വാട്ടര്‍ സണ്‍സ്‌ക്രീന്‍, റോഡിന്റെ പെപ്‌റ്റൈഡ് ലിപ് ട്രീറ്റ്മെന്റ് എന്നിവയാണ് താന്‍ ദിവസവും ഉപയോഗിക്കാറുള്ളത്. പിന്നെ മേക്കപ്പ് ഉപയോഗിച്ച് എപ്പോഴും മുഖം തിളങ്ങി നിര്‍ത്താനാണ് ശ്രമിക്കാറുള്ളതെന്നും ആലിയ പറയുന്നു.

വിവാഹവും പിന്നാലെ ഗര്‍ഭകാലവുമൊക്കെ കഴിഞ്ഞെങ്കിലും ആലിയ സിനിമയില്‍ സജീവമായിരുന്നു. ഇടയ്ക്ക് ഹോളിവുഡ് സിനിമയിലേക്കും നടി അഭിനയിക്കാന്‍ പോയി. ആ സമയത്താണ് ഗര്‍ഭിയാണെന്ന് അറിയുന്നത്.
ഇനി രണ്‍വീര്‍ സിംഗിനൊപ്പം നായികയായി അഭിനയിക്കുന്ന റോക്കി ഔര്‍ റാണി കി പ്രേം കഹാനി എന്ന സിനിമയാണ് വരാനിരിക്കുന്നത്. 2023 ജൂലൈയിലാണ് ഇതിന്റെ റിലീസ്. ഒപ്പം ഫര്‍ഹാന്‍ അക്തര്‍ സംവിധാനം ചെയ്യുന്ന ജീ ലെ സാറ എന്ന സിനിമയും ആലിയയുടേതായി വരാനിരിക്കുന്നുണ്ട്.


Click it and Unblock the Notifications