കാമുകന് സുഹൃത്തുക്കളുമായി ബന്ധം; വിഷാദത്തിന്റെ നാളുകൾ; സനാ ഖാനെ മാറ്റി മറിച്ച സംഭവം

​ഗ്ലാമറസ് താരമായി തിളങ്ങവെ എല്ലാം ഉപേക്ഷിച്ച് പോയ താരമായിരുന്നു സന ഖാൻ. സിനിമാ മേഖല ഉപേക്ഷിച്ച സന മത വിശ്വാസത്തിനനുസരിച്ച് ജീവിക്കാൻ തുടങ്ങി. 2020 ലാണ് താരം താൻ വിനോദ മേഖല വിടുകയാണെന്ന് പ്രഖ്യാപിച്ചത്. ശേഷം ​ഗുജറാത്തിലെ സൂറത്തിൽ നിന്നും അനസ് സയിദ് എന്നയാളെ വിവാഹം കഴിച്ച് ജീവിക്കുകയും ചെയ്തു. ​സിനിമകളിൽ ​ഗ്ലാമറസ് വേഷങ്ങൾ ചെയ്തിരുന്ന സന ബി​ഗ് ബോസിന്റെ ആറാം സീസണിലൂടെയാണ് ജനശ്രദ്ധ പിടിച്ചു പറ്റുന്നത്.

പിന്നീട് ഹിജാബ് ധരിച്ച് മാത്രമാണ് സനയെ പൊതുവേദികളിൽ കണ്ടിട്ടുള്ളൂ

ലൈം ലൈറ്റിൽ തിളങ്ങി നിൽക്കവെയാണ് താൻ വിനോദ മേഖല ഉപേക്ഷിച്ച് മതവിശ്വാസത്തിനനുസരിച്ച് ജീവിക്കാൻ പോവുകയാണെന്ന് സന പ്രഖ്യാപിച്ചത്. പിന്നീട് ഹിജാബ് ധരിച്ച് മാത്രമാണ് സനയെ പൊതുവേദികളിൽ കണ്ടിട്ടുള്ളൂ.

സിനിമകളിൽ നിന്നും വിട്ടെങ്കിലും സന സമൂഹ മാധ്യമങ്ങളിൽ സജീവമാണ്. തന്റെ പുതിയ ജീവിതത്തിലെ വിശേഷങ്ങളാണ് സന സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെക്കാറുള്ളത്. അടുത്തിടെ നടത്തിയ ഹജ്ജ് യാത്രയുടെ ചിത്രങ്ങളും സന ഖാൻ പങ്കു വെച്ചിരുന്നു.

വിവാദങ്ങൾ ഒഴിയാത്ത ഒരു സമയവും സനാ ഖാനുണ്ടായിരുന്നു

തന്റെ ഇപ്പോഴത്തെ ജീവിതത്തിൽ പൂർണ സംതൃപ്തയാണെന്നാണ് സനാ ഖാൻ പറയുന്നത്. അതേസമയം മുൻ കാലങ്ങളിൽ വിവാദങ്ങൾ ഒഴിയാത്ത ഒരു സമയവും സനാ ഖാനുണ്ടായിരുന്നു. ഇതിൽ ​ഏറെ വിവാ​ദങ്ങൾ സൃഷ്ടിച്ച സംഭവമായിരുന്നു സനയുടെ മുൻകാല പ്രണയവും തുടർന്നുണ്ടായ വേർപിരിയലും.

കൊറിയോ​ഗ്രാഫർ ലൂയിസ് മെൽവിനുമായി പ്രണയത്തിലായിരുന്നു സനാ ഖാൻ. ഇരുവരും തങ്ങളുടെ ബന്ധം മാധ്യമങ്ങൾക്ക് മുന്നിൽ പരസ്യമാക്കുകയും ചെയ്തിരുന്നു. എന്നാൽ 2019 ൽ ഇരുവരും വേർപിരിയുകയായിരുന്നു.

ലൂയിസ് മെൽവിനെതിരെ ​ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചാണ് സന ഈ ബന്ധം ഉപേക്ഷിച്ചത്. ലൂയിസ് തന്നെ വഞ്ചിക്കുകയായിരുന്നെന്നും നിരവധി സ്ത്രീകളുമായി അയാൾക്ക് ബന്ധമുണ്ടായിരുന്നെന്നും സന ആരോപിച്ചു.

ഒരു പെൺകുട്ടിയെ ഇയാൾ ​ഗർഭിണിയാക്കിയിട്ടുണ്ടെന്നും സ്വന്തം വിദ്യാർത്ഥികളുമായി വരെ ലൂയിസിന് ബന്ധമുണ്ടായിരുന്നെന്നും സന അന്ന് തുറന്നടിച്ചിരുന്നു.

പരിചയമുള്ള സ്ത്രീകളാണ് ലൂയിസിനോടൊപ്പം തന്നെ വഞ്ചിച്ചത്.

ബന്ധം തുടങ്ങിയ ആറുമാസം എല്ലാ നല്ല രീതിയിലായിരുന്നു പോയ്ക്കാെണ്ടിരുന്നത്. എന്നാൽ റമദാൻ മാസത്തിൽ താൻ പ്രാർത്ഥനയും മറ്റുമുള്ളതിനാൽ വീട്ടിൽ തന്നെയായിരുന്നു കഴിഞ്ഞത്. ആ സമയത്താണ് ലൂയിസ് തന്നെ വഞ്ചിക്കാൻ തുടങ്ങിയത്. താനുമായുള്ള ബന്ധം പരസ്യമാക്കാൻ ലൂയിസ് നിർബന്ധിച്ചു.തന്റെ പേരിലൂടെ ലഭിക്കുന്ന പ്രശസ്തിയായിരുന്നു അയാൾ ലക്ഷ്യം വെച്ചത്. തന്റെ ജോലിയിൽ ലൂയിസ് നിയന്ത്രണങ്ങൾ വെച്ചെന്നും സന അന്ന് ആരോപിച്ചിരുന്നു.

പരിചയമുള്ള സ്ത്രീകളാണ് ലൂയിസിനോടൊപ്പം തന്നെ വഞ്ചിച്ചത്. ഇതിൽ പല സ്ത്രീകളും ലൂയിസിനോടൊപ്പം ജോലി ചെയ്യുന്ന സുഹൃത്തുക്കളായിരുന്നു. ലൂയിസുമായി രഹസ്യ ബന്ധമുണ്ടായിരുന്ന ഈ സ്ത്രീകൾ തങ്ങളെ ഒരുമിച്ച് കാണുമ്പോൾ ക്യൂട്ട് കപ്പിൾസ് എന്ന് വിശേഷിപ്പിക്കുമായിരുന്നെന്നും സന പറഞ്ഞു.

Recommended Video

ഇതാ റോബിന്‍ രാധാകൃഷ്ണന്റെ രണ്ടാമത്തെ സിനിമ
ഈ സംഭവത്തിന് ശേഷം കടുത്ത വിഷാദത്തിലായിരുന്നു സന ഖാൻ

താൻ വഞ്ചിക്കപ്പെട്ടെന്ന് മനസ്സിലായതോടെ ലൂയിസിന്റെ അമ്മയെ ഫോണിൽ വിളിച്ച് വിഷമം പറഞ്ഞപ്പോഴുണ്ടായ പ്രതികരണവും സന അന്ന് വെളിപ്പെടുത്തിയിരുന്നു.

'ഞാൻ കരയുകയും അലറുകയും ആയിരുന്നു.എന്നാൽ‌ ഇങ്ങനയൊക്കെ ഉണ്ടാവും എന്നാണ് നിസം​ഗതയോടെ അവന്റെ അമ്മ പറഞ്ഞത്,' സന പറഞ്ഞു. ഇൻസ്റ്റ​ഗ്രാം ലൈവിൽ ഇക്കാര്യങ്ങൾ തുറന്നു പറയവെ സന കരയുകയും ചെയ്തിരുന്നു,

'എനിക്ക് സങ്കടപ്പെടാതിരിക്കാൻ പറ്റുന്നില്ല. ഈ കണ്ണീർ അവനെ ഓർത്തല്ല. അർഹിക്കാത്ത ഒരാൾക്ക് വേണ്ടി ഞാൻ അനുഭവിച്ച വേദനയും അപമാനവും മൂലമാണ്. ഈ പെൺകുട്ടികളെ ആലോചിക്കുമ്പോൾ അത് വീണ്ടും കൂടുന്നു,' സനാ ഖാൻ അന്ന് പറഞ്ഞതിങ്ങനെ.

ഈ സംഭവത്തിന് ശേഷം കടുത്ത വിഷാദത്തിലായിരുന്നു സന ഖാൻ. പിന്നീടാണ് മതപരമായ ജീവിതത്തിൽ ആകൃഷ്ടയാവുന്നതും 2020 ൽ സന വിനോദ മേഖല പൂർണമായും ഉപേക്ഷി‍ക്കുന്നതും.

Read more about: sana khan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X