ബ്രദേഴ്‌സിന്റെ ട്രെയിലര്‍ പുറത്തിറങ്ങി
അക്ഷയ് കുമാറും സിദ്ധാര്‍ത്ഥ് മല്‍ഹോത്രയും പ്രധാനവേഷങ്ങളിലെത്തുന്ന ആക്ഷന്‍ ചിത്രം ബ്രദേഴ്‌സിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. കരണ്‍ മല്‍ഹോത്രയാണ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജാക്വിലിന്‍ ഫെര്‍ണാണ്ടസാണ് നായിക.
2011ല്‍ പുറത്തിറങ്ങിയ ഹോളിവുഡ് ചിത്രമായ വാരിയേഴ്‌സിന്റെ ഒഫീഷ്യല്‍ റീമെയ്ക്കാണ് ഈ ചിത്രം. സഹോദരന്മാര്‍ തമ്മിലുള്ള മത്സരമാണ് ചിത്രത്തിന്റെ പ്രമേയം.

ഏകദേശം മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയിലറാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ ധര്‍മ്മാ പ്രൊഡക്ഷന്‍സ് പുറത്തിറക്കിയിരിക്കുന്നത്.അക്ഷയ് കുമാറും സിദ്ധാര്‍ത്ഥ് മല്‍ഹോത്രയും ഇതുവരെ കാണാത്ത വ്യത്യസ്തമായ ലുക്കിലാണ് ബ്രദേഴ്‌സില്‍ അഭിനയിക്കുന്നത്.
ജാക്കി ഷറഫ്, അഹമ്മദ് ഖാന്‍ തുടങ്ങിയവരാണ് സിനിമയില്‍ പ്രധാന വേഷത്തില്‍ അഭിനയിക്കുന്നത്. കരീന കപൂര്‍ അതിഥി താരമായും എത്തുന്നു. ആഗസ്റ്റ് 14ന് ബ്രദേഴ്‌സ് തിയെറ്ററിലെത്തും.


Click it and Unblock the Notifications