»   » ബുള്ളറ്റ് രാജയുടെ ആദ്യ റിലീസ് അമേരിയ്ക്കയില്‍

ബുള്ളറ്റ് രാജയുടെ ആദ്യ റിലീസ് അമേരിയ്ക്കയില്‍

Posted By:
Subscribe to Filmibeat Malayalam

സെയ്ഫ് അലിഖാനും അദ്ദേഹത്തിന്റെ ചിത്രങ്ങളും ഇങ്ങനെയാണ് പ്രതീക്ഷിയ്ക്കാത്ത ചില സസ്‌പെന്‍സുകള്‍ തരും. സെയ്ഫ്-സോനാക്ഷി സിന്‍ഹ ചിത്രമായ ബുള്ളറ്റ് രാജയുടെ റിലീസിലാണ് ഇത്തവണ സസ്‌പെന്‍സ്. ചിത്രം ഇന്ത്യയില്‍ റിലീസ് ചെയ്യുന്നതിന് ഒരു ദിവസം മുന്‍പ് യുഎസില്‍ റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരിയ്ക്കുന്നത്. ഇന്ത്യയില്‍ റിലീസ് ചെയ്യുന്നതിന് മുന്‍പ് ബോളിവുഡ് ചിത്രങ്ങള്‍ യുഎസില്‍ റിലീസ് ചെയ്യുന്ന ചരിത്രം വളരെ കുറവാണ്. അപ്പോള്‍ ഇത് സസ്‌പെന്‍സ് മാത്രമെന്ന് പറയാനാവില്ല ധൈര്യപൂര്‍വ്വമായ ഒരു നീക്കം എന്ന് കൂടി വേണം പറയാന്‍.

നവംബര്‍ 28 നാണ് ചിത്രം യിഎസിലും കാനഡയിലും റിലീസ് ചെയ്യുന്നത്. എന്തിനാണ് ഇന്ത്യയില്‍ റിലീസ് ചെയ്യുന്നതിന് മുന്‍പ് ചിത്രം യുഎസില്‍ റിലീസ് ചെയ്യുന്നതെന്ന് അറിയേണ്ടേ

ബുള്ളറ്റ് രാജ ആദ്യമെത്തുന്നത് യുഎസില്‍

അമേരിയ്ക്കയിലും കാനഡയിലുമാണ് ബുള്ളറ്റ് രാജ ആദ്യം റിലീസ് ചെയ്യുന്നത്, നവംബര്‍ 28 നാണ് റിലീസ്

ബുള്ളറ്റ് രാജ ആദ്യമെത്തുന്നത് യുഎസില്‍

വെറുതെ അങ്ങ് അമേരിയ്ക്കയിലും കാനഡയിലുമൊന്നും ചിത്രം റിലീസ് ചെയ്ത് പരീക്ഷണത്തിന് ഒരുങ്ങുകയല്ല ബുള്ളറ്റ് രാജ ടീം. നവംബര്‍ 28 യുഎസിലെ നാഷണല്‍ ഹോളി ഡേയാണ്. താങ്ക്‌സ് ഗിവിങ് ഡേയോട് അനുബന്ധിച്ച് അവധിയായതിനാല്‍ കൂടുതല്‍ പേര്‍ സിനിമ കാണാനെത്തും എന്ന പ്രതീക്ഷയിലാണ് റിലീസ് ആദ്യം അമേരിയ്ക്കയിലാക്കിയത്

ബുള്ളറ്റ് രാജ ആദ്യമെത്തുന്നത് യുഎസില്‍

ബോളിവുഡ് ചിത്രങ്ങള്‍ സാധാരണ ഇന്ത്യയില്‍ റിലീസ് ചെയ്തതിന് ശേഷമാണ് മറ്റിടങ്ങളില്‍ റിലീസ് ചെയ്യാറുള്ളത്. ബുള്ളറ്റ് രാജയ്ക്ക് മുന്‍പ് രണ്ടോ മൂന്നോ ബോളിവുഡ് ചിത്രങ്ങള്‍ മാത്രമാണ് ഇന്ത്യയില്‍ റിലീസ് ചെയ്യാതെ ആദ്യം അമേരിയ്ക്കയില്‍ റിലീസ് ചെയ്തത്

ബുള്ളറ്റ് രാജ ആദ്യമെത്തുന്നത് യുഎസില്‍

കാനഡയിലും യുഎസിലുമായി നൂറുകണക്കിന് തീയേറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.

ബുള്ളറ്റ് രാജ ആദ്യമെത്തുന്നത് യുഎസില്‍

ആക്ഷന്‍ എന്റര്‍ടെയ്‌നര്‍ ആണ് ബുള്ളറ്റ് രാജ

ബുള്ളറ്റ് രാജ ആദ്യമെത്തുന്നത് യുഎസില്‍

സെയ്ഫ് അലിഖാനും സോനാക്ഷി സിന്‍ഹയുമാണ് ചിത്രത്തിലെ നായികാ നായകന്‍മാര്‍. രാജ മിശ്ര എന്ന ബുള്ളറ്റ് രാജയായിട്ടാണ് സെയ്ഫ് എത്തുന്നത്

ബുള്ളറ്റ് രാജ ആദ്യമെത്തുന്നത് യുഎസില്‍

പശ്ചിമബംഗാളിലെ അധോലോകങ്ങളുടെ കഥയാണ് ചിത്രം പറയുന്നത്.

ബുള്ളറ്റ് രാജ ആദ്യമെത്തുന്നത് യുഎസില്‍

ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിയ്ക്കുന്നത് തിഗ്മാന്‍ഷു ധൂലിയയാണ്

ബുള്ളറ്റ് രാജ ആദ്യമെത്തുന്നത് യുഎസില്‍

രാഹുല്‍ മിത്ര, നിതിന്‍ തേജ് അഹൂജ, തിഗ്മാന്‍ഷു ധൂലിയ എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍

ബുള്ളറ്റ് രാജ ആദ്യമെത്തുന്നത് യുഎസില്‍

ചിത്രത്തിനായി ആദ്യം വേറൊരു പേരാണിട്ടിരുന്നതെങ്കിലും ബുള്ളറ്റ് രാജ എന്ന പേര് സെയ്ഫ് അലിഖാന്‍ നിര്‍ദ്ദേശിയ്ക്കുകയായിരുന്നു

ബുള്ളറ്റ് രാജ ആദ്യമെത്തുന്നത് യുഎസില്‍

ചിത്രത്തിന് ഒരു ഗ്യാങ്സ്റ്റര്‍ മൂവിയുടെ ലുക്ക് കിട്ടുന്നതിനാണ് സെയ്ഫ് ബുള്ളറ്റ് രാജ എന്ന പേര് നിര്‍ദ്ദേശിച്ചത്

ബുള്ളറ്റ് രാജ ആദ്യമെത്തുന്നത് യുഎസില്‍

ലഖ്‌നൗ, കൊല്‍ക്കത്ത, മുംബൈ എന്നിവിടങ്ങളിലായിട്ടായിരുന്നു ചിത്രത്തിന്റെ ചിത്രീകരണം

ബുള്ളറ്റ് രാജ ആദ്യമെത്തുന്നത് യുഎസില്‍

ജയ് ഗോവിന്ദ ജയ് ഗോപാല റീമിക്‌സ് ഉള്‍പ്പടെ ഏഴ് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്.

ബുള്ളറ്റ് രാജ ആദ്യമെത്തുന്നത് യുഎസില്‍

ഇന്ത്യയില്‍ ചിത്രം നവംബര്‍ 29 ന് റിലീസ് ചെയ്യാനാണ് തീരുമാനം

ബുള്ളറ്റ് രാജ ആദ്യമെത്തുന്നത് യുഎസില്‍

ചിത്രത്തിലെ ഗാനങ്ങള്‍ ഇതിനോടകം തന്നെ മികച്ച പ്രതികരണം നേടിക്കഴിഞ്ഞു. ചിത്രവും ഹിറ്റാകുമെന്ന പ്രതീക്ഷയിലാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍


English summary
Saif Ali Khan-Sonakshi Sinha starrer film " Bullet Raja" will be released in the US on November 28, a day before it opens up in Indian theater, promoters of the movie announced.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam