സൂപ്പർ താരത്തിന് വൻ സർപ്രൈസ് നൽകിയ ആരാധകർ! വീഡിയോ വൈറൽ

ഷാരൂഖ് ഖാന്റെ പിറന്നാൾ ഗംഭീരമായി ആഘോഷമാക്കിയിരിക്കുകയാണ് ബോളിവുഡ്. തങ്ങളുടെ പ്രിയപ്പെട്ട താരത്തിന് പിറന്നാൾ ആശംസ നേർന്ന് ആരാധകർ രംഗത്തെത്തിയിരുന്നു. മുംബൈ വസതിയ്ക്ക് മുന്നിലാണ് രാത്രി 12 മണിയോടെ ആരാധകർ പിറന്നാൾ ആശംസ നേരാനായി തടിച്ചു കൂടിയത്. സ്വദേശത്ത് മാത്രമല്ല വിദേശത്ത് നിന്നും താരത്തിന് ആശംസ പ്രവാഹമായിരുന്നു. താരത്തിന് ഉഗ്രൻ പിറന്നാൾ സർപ്രൈസാണ് നൽകിയിരിക്കുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയയിലും ബോളിവുഡ് കോളങ്ങളിലും ചർച്ച വിഷയം പിറന്നാൾ സർപ്രൈസാണ്.

srk

ബോളിവുഡിന്റെ കിങ് ഖാൻ ഷാരൂഖാന് പിറന്നാൾ ആശംസകൾ എന്ന് കുറിപ്പോടെ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലിഫയിൽ വർണ്ണ വിസ്മയം തീർത്തിരുന്നു. ബോളിവുഡ് ഗാനത്തിനൊപ്പം ചുവടുവയ്ക്കുന്ന മ്യൂസിക് ഫൗണ്ടയിനിന്റെ പശ്ചാത്തലത്തിലായിരുന്നു ഇത്. വർണ്ണ വിസ്മയം കാണാൻ നിരവധി പേർ രംഗത്തെത്തിയിരുന്നു. ഇന്ത്യക്കാർക്ക് അഭിമാന നിമിഷമായിരുന്നു ഇത്.

ഗംഭീര സർപ്രൈസ് പിറന്നാൾ സമ്മാനത്തിന് നന്ദി അറിയിച്ച് ഷാരൂഖ് രംഗത്തെത്തിയിട്ടു. കൂടാതെ ഈ വീഡിയോ താരം സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ചിട്ടുമുണ്ട്. . ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.

Read more about: shah rukh khan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X