For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഐശ്വര്യ റായിയുടെ ബേബി ബംപ് കണ്ടെത്തി ആരാധകർ, നടി അമ്മയാവാൻ പോകുന്നു, ആഘോഷമാക്കി ആരാധകർ

  |

  ബോളിവുഡിലും തെന്നിന്ത്യൻ സിനിമ കോളങ്ങളിലും ഏറ്റവും കൂടുതൽ ചർച്ചയാവുന്ന താരമാണ് ഐശ്വര്യ റായ് ബച്ചൻ. തെന്നിന്ത്യൻ പ്രേക്ഷകരുടെ സ്വകാര്യ അഹങ്കാരമാണ് നടി. ഇരുവറിലൂടെ സിനിമയിലെത്തിയ താരം പിന്നീട് ബോളിവുഡിന്റെ താരറാണിയായി മാറുകയായിരുന്നു. സിനിമയിൽ സജീവമായി നിൽക്കുമ്പോഴായിരുന്നു നടി വിവാഹിതയാവുന്നത്. തുടർന്ന് സിനിമയിൽ നിന്ന് ഇടവേള എടുക്കുകയായിരുന്നു താരം. മകൾ ആരാധ്യ ബച്ചൻ മുതിർന്നതിന് ശേഷമായിരുന്നു നടി സിനിമയിലേയ്ക്ക് മടങ്ങി എത്തുന്നത്.

  ബിഗ് ബോസ് താരവും നടിയും മോഡലുമായ സൂര്യ മേനോൻ്റെ പുത്തൻ ഫോട്ടോഷൂട്ട് കാണാം

  അഭിഷേകുമായുള്ള നിശ്ചയം അറിഞ്ഞില്ല, എല്ലാം കഴിഞ്ഞപ്പോഴാണ് മനസ്സിലായത്, ആ സംഭവത്തെ കുറിച്ച് ഐശ്വര്യ റായി

  സിനിമയിൽ സജീവമായിരുന്നില്ലെങ്കിലും ഗോസിപ്പ് കോളങ്ങളിൽ ഐശ്വര്യ റായി ചർച്ച വിഷയമായിരുന്നു. നടിയുടെ പഴയ പ്രണകഥ മുതൽ അഭിഷേക് ബച്ചനുമായുള്ള വിവാഹമോചന കഥകൾ വരെ പ്രചരിക്കാറുണ്ട്. എന്നാൽ ഇത്തരത്തിലുള്ള ഗോസിപ്പ് വാർത്തകളിൽ ഐശ്വര്യ പ്രതികരിക്കാറില്ല. ഗോസിപ്പിനെ അതിന്റെ വഴിയ്ക്ക് വിട്ടിട്ട് തന്റെ സന്തോഷകരമായ ജീവിതവുമായി മുന്നോട്ട് പോവുകയാണ്.

  ഭാര്യ സുചിത്രയോടൊപ്പമുള്ള യാത്രകളിൽ അദ്ദേഹം ഇങ്ങനെയാണ്, മോഹൻലിനെ കുറിച്ച് ലിസി ലക്ഷ്മി

  ഇപ്പോഴിത സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത് ഐശ്വര്യ റായി അമ്മയാകാൻ പോകുന്നതിനെ കുറിച്ചാണ്. മാസങ്ങൾക്ക് മുൻപ് ഇത്തരത്തിലുള്ള ഒരു വാർത്ത പ്രചരിച്ചിരുന്നു. നടിയും താരപുത്രിയുമായ വരലക്ഷ്മി ശരത് കുമാർ പങ്കുവെച്ച ഒരു ചിത്രത്തിന്റെ പശ്ചാത്തലത്തിലായിരുന്നു അന്ന് വാർത്ത പ്രചരിച്ചത്. എന്നാൽ അന്ന് ഐശ്വര്യ റായിയോ അഭിഷേക് ബച്ചനോ ഇതിനെ കുറിച്ച് പ്രതികരിച്ചിരുന്നില്ല. ഇപ്പോഴിത വീണ്ടും നടി ഗർഭിണിയാണ് എന്ന തരത്തിലുള്ള റിപ്പോർട്ട് പുറത്ത് വരുകയാണ്

  ബോളിവുഡ് മാധ്യമമാണ് സോഷ്യൽ മീഡിയയെ ഉദ്ധരിച്ച് റിപ്പോർട്ട് പുറത്ത് വിട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം പുറത്ത് വന്ന ഐശ്വര്യയുടേയും ആരാധ്യയുടേയും വീഡിയോയുടെ അടിസ്ഥാനത്തിലാണ് വാർത്ത പ്രചരിക്കുന്നത്. വീഡിയോയിൽ നടിയുടെ ബേബി ബമ്പ് കാണമെന്നാണ് ആരാധകർ പറയുന്നത്. കൂടാതെ നടി വണ്ണം വെച്ചിട്ടുണ്ടെന്നും ഗർഭിണിയായത് കൊണ്ടാണിതെന്നു കമന്റുകൾ ഉയരുന്നു. ഐശ്വര്യ കാഴ്ചയിൽ ഗർഭിണികളെ പോലെയുണ്ടെന്നും ആരാധകർ പറയുന്നുണ്ട്.

  ഐശ്വര്യ റായിയുടെ പ്രസവത്തെ കുറിച്ചുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ കനക്കുമ്പോൾ, താരങ്ങളുടെ ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. 2007ൽ ആണ് ഐശ്വര്യ റായിയും അഭിഷേക് ബച്ചനും വിവാഹം കഴിക്കുന്നത്. പ്രണയവിവാഹമായിരുന്നു ഇവരുടേത്. കരീഷ്മ കപൂറുമായുള്ള പ്രണയ പരാജയത്തിന് ശേഷമാണ് ഐശ്വര്യയുമായി നടൻ അടുക്കുന്നത്. സല്‍മാൻഖാൻ, വിവേക് ഓബ് റോയി എന്നിവരുമായി പ്രണയത്തിലായിരുന്നു നടി. ഇവ ബ്രേക്കപ്പായതിന് ശേഷമാണ് ജൂനിയർ ബച്ചനെ വിവാഹം കഴിക്കുന്നത്. ഐശ്വര്യയ്ക്കും അഭിഷേക് ബച്ചനും 2011 ആണ് മകൾ ആരാധ്യ ജനിക്കുന്നത്.

  ആരാധ്യ ജനിച്ചതിന് ശേഷം മകളെ ചുറ്റിപ്പറ്റിയായിരുന്നു ഐശ്വര്യയുടെ ജീവിതം. ബോളിവുഡിലെ സൂപ്പർ മദർ എന്നാണ് അറിയപ്പെടുന്നത്. മകൾ ജനിച്ചതോടെയാണ് ഐശ്വര്യ കരിയർ ഉപേക്ഷിച്ചതെന്ന് അഭിഷേക് ബച്ചൻ മുൻപ് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. പൊസസീവായ അമ്മായാണ് ഐശ്വര്യ എന്നാണ് നടിയെ കുറിച്ച് ഭത്യമാതാവ് ജയ ബച്ചൻ പറയുന്നത്. മകൾക്കും കൂടി പ്രധാന്യം നൽകി കൊണ്ടാണ് എല്ലാക്കാര്യവും തീരുമാനിക്കുന്നതെന്ന നേരത്തെ വേഗ് മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ ഐശ്വര്യ പറഞ്ഞിരുന്നു. മകൾക്ക് ഇഷ്ടമുള്ള നല്ലൊരു അമ്മയാകാനാണ് താന്‍ ശ്രമിക്കുന്നതെന്നും നടി അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഐശ്വര്യ മകളെ കൺട്രോൾ ചെയ്താണ് വളർത്തുന്നതെന്നുള്ള വിമർശനം പ്രേക്ഷകരുടെ ഇടയിൽ പ്രചരിക്കുന്നുണ്ട്.

  ആരാധ്യയുടെ കാര്യത്തില്‍ അഭിഷേക് പൊസ്സസീവ് | filmibeat Malayalam

  ഒരു ഇടവേളയ്ക്ക് ശേഷം തെന്നിന്ത്യയിൽ മടങ്ങി എത്തിയിരിക്കുകയാണ് ഐശ്വര്യ റായി. മണിരത്നത്തിന്റെ ചിത്രത്തിലൂടെയാണ് നടിയുടെ തിരിച്ച് വരവ്. തെന്നിന്ത്യയിലെ വൻ താരനിര അണിനിരക്കുന്ന 'പൊന്നിയിൻ സെൽവനിൽ' ഇരട്ട വേഷത്തിലാണ് ഐശ്വര്യ എത്തുന്നത്. രണ്ട് ഭാഗങ്ങളിലായി പുറത്ത് ഇറങ്ങുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്ത് വന്നിരുന്നു. ഐശ്വര്യ റായി ആയിരുന്നു സോഷ്യൽ മീഡിയ പേജിലൂടെ ചിത്ര പുറത്ത് വിട്ടത്. വൻ താരനിര അണിനിരക്കുന്ന ചിത്രത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ

  Read more about: aishwarya rai bachchan
  English summary
  Buzz: Did Aishwarya Rai bachchan Pregnant For The Ssecond Time? Paparazzi Finds Baby Bump
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X