കോലിക്ക് കെട്ടിപ്പിടിച്ച് ഉമ്മ നൽകി അനുഷ്ക! ടീം അംഗങ്ങൾക്കൊപ്പം സന്തോഷം ആഘോഷമാക്കി താരങ്ങൾ

ലോകമെമ്പാടും ആരാധകരുളള താരദമ്പതികളാണ് നടി അനുഷ്ക ശർമയും വിരാട് കോലിയും. പുതിയ അതിഥിയെ സ്വീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് താരങ്ങളിപ്പോൾ. വിരുഷ് ദമ്പതികളുടെ സന്തോഷത്തിൽ ആരാധകർ ഒന്നടങ്കം പങ്കെടുത്തിരുന്നു. താരദമ്പതികൾക്ക് ആശംസ നേർന്ന് ആരാധകരും സഹപ്രവർത്തകരും രംഗത്തെത്തിയിരുന്നു . വിരുഷ് ദമ്പതികളെ പോലെ തന്നെ ആദ്യത്തെ കൺമണിയെ കത്തിരിക്കുകയാണ് പ്രേക്ഷകരും.

anushka

ഇപ്പോഴിത പുതിയ സന്തോഷം ആഘോഷമാക്കുകയാണ് ദമ്പതികൾ . ഐപിഎൽ ടീമായ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ടീമിനൊപ്പമാണ് കോലിയും അനുഷ്കയും തങ്ങളുടെ സന്തോഷം ആഘേഷിച്ചത് താരങ്ങളുടെ സെലിബ്രേഷൻ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. താരങ്ങളുടെ ഫാൻസ് പേജിലാണ് വീഡിയോ ആദ്യം പ്രത്യക്ഷപ്പെട്ടത്.
വീഡിയോയിൽ വീരുഷ് ദമ്പതികൾ കേക്ക് മുറിക്കുന്നതും പരസ്പരം നൽകുകയും ചെയ്യുന്നുണ്ട്. താരങ്ങളുടെ വീഡിയോയിൽ റോയൽ ചലഞ്ചേഴ്‌സ് ടീം അംഗം യുസ്വേന്ദ്ര ചഹലിനേയും കാണാം. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.

Recommended Video

Anushka Sharma Gives Virat on Field Experience at Home | FilmiBeat Malayalam

കോലിയും - അനുഷ്കയും ഒന്നിച്ചായിരുന്നു തങ്ങളുടെ പുതിയ സന്തോഷം പങ്കുവെച്ചത്. ഞങ്ങൾ ഇനി മൂന്ന്, അടുത്ത വർഷം ജനുവരിയിൽ പുതിയ ആൾ ഇങ്ങ് എത്തുമെന്ന് കുറിച്ച് കൊണ്ടാണ് കുഞ്ഞ് പിറക്കാൻ പോകുന്നതിനെ കുറിച്ച് താരങ്ങൾ പറഞ്ഞത്.കുഞ്ഞുവയറുമായുള്ള അനുഷ്കയുടെ ചിത്രവും ഇതിനോടൊപ്പം പങ്കുവെച്ചിരുന്നു. ഈ ചിത്രവും വൈറലായിട്ടുണ്ട്. ഏറെ നാളത്തെ പ്രണയത്തിന് ശേഷം 2017 ലായിരുന്നു ഇരവരും വിവാഹിതരാകുന്നത്.ഇറ്റലിയിലെ ടസ്ക്കാനിൽ വെച്ചായിരുന്നു കല്യാണം.. അടുത്ത ബന്ധുക്കൾ മാത്രമാണ് അന്ന് വിവാഹത്തിന് പങ്കെടുത്തത്.

സിനിമയിൽ തിളങ്ങി നിന്നിരുന്ന സമയത്തായിരുന്നു അനുഷ്ക വിവാഹിതയാകുന്നത്. തുടർന്ന് അഭിനയത്തിൽ നിന്ന് വിട്ട് നിൽക്കുകയായിരുന്നു. അഭിനയത്തിന് ഇടവേള നൽകിയെങ്കിലും നിർമ്മാണ രംഗത്ത് സജീവമാണ് താരം. ബോളിവുഡിലെ ഏറ്റവും പ്രായം കുറഞ്ഞ നിർമ്മാതാവാണ് അനുഷ്ക. അടുത്തിടെ നടി നിർമ്മിച്ച വെബ് സീരീസ് ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ഇതിനെ ചുറ്റിപ്പറ്റി വിവാദങ്ങളും ഉടലെടുത്തിരുന്നു. എന്നാൽ ധൈര്യമായി നടി മുന്നോട്ട് പോകുകയായിരുന്നു.

Read more about: anushka sharma
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X