കാണാതിരിക്കാൻ കഴിയുന്നില്ല , ലോക്ക് ഡൗണിൽ മിസ് ചെയ്യുന്നത് ഇവരെ, വെളിപ്പെടുത്തി താരറാണി

ബോളിവുഡിലെ അടുത്ത സുഹൃത്തുക്കളാണ് നടിമാരായ കരീന കപൂർ ഖാൻ, കരീഷ്മ കപൂർ, മലൈക അറോറ സഹോദരി അമൃത അറോറ. ഈ നാൽവർ സംഘത്തിന്റെ സൗഹൃദ കഥകൾ ബോളിവുഡിൽ പാട്ടാണ്. എപ്പോഴും കാണുകയും ചങ്ങാത്തം പങ്കുവെയ്ക്കുകയും ചെയ്യുന്ന ഈ നാൽവർ സംഘം ഇപ്പോൾ നാലു കോണുകളിലാണ് രാജ്യം സമ്പൂർണ്ണ അടച്ചിടലിലേയ്ക്ക് നീങ്ങിയതിനെ തുടർന്ന് ഇവർ സ്വന്തം വീടുകളിലാണ്. ഇപ്പോഴിത സുഹൃത്തുക്കളെ മിസ് ചെയ്യുന്നതായി കരീന കപൂർ. സോഷ്യൽ മീഡിയിൽ പങ്കുവെച്ച് ചിത്രത്തിനൊപ്പമാണ് സുഹൃത്തുക്കളെ കാണാൻ കഴിയാത്തതിന്റെ സങ്കടം താരം പങ്കുവെച്ചത്.

kareena kapoor

നാലും പേരും ഒന്നിച്ചുള്ള മേശയിൽ നിന്ന് നമ്മളിപ്പോൾ നാല് വെവ്വേറെ മേശകളിലേയ്ക്ക് മാറിയിട്ടുണ്ട്. ഇത്രയധികം നാൾ എന്റെ ഗേൾ ഗാങ്ങിൽ നിന്ന് വിട്ട് നിൽക്കാൻ എനിയ്ക്ക് സാധിക്കുന്നില്ല.... നാല് പേരും ഒന്നിച്ചുള്ള ചിത്രം പങ്കുവെച്ചു കൊണ്ട് കരീന കുറിച്ചു,. താരത്തിന്റെ കുറിപ്പും ചിത്രവും നിമിഷ നേരം കൊണ്ടാണ് വൈറലായിരിക്കുന്നത്. പ്രേക്ഷകരുടെ പ്രിയതാരങ്ങളെ ഒന്നിച്ചു കണ്ടതിന്റെ സന്തോഷം ആരാധകർ പങ്കുവെച്ചിട്ടുണ്ട്. ഭക്ഷണം കഴിച്ചതിന് ശേഷം ഹോട്ടലിൽ നിന്ന് മടങ്ങി പോകുന്നതിന്റെ ചിത്രനാണ് കരീന പങ്കുവെയ്ക്കുന്നത്.

പ്രവാസികളെ എത്തിക്കുക മൂന്ന് വഴിയില്‍; കേരളത്തിലേക്ക് അടുത്താഴ്ച, പ്രഥമ പരിഗണന ഇവര്‍ക്ക്

കരീനയെ സമാധാനിപ്പിച്ച് ആരാധകർ രംഗത്തെത്തുകയും ചെയ്യുന്നുണ്ട്. വീട്ടിനുള്ളിൽ ആണെങ്കുിലും സമൂഹ മാധ്യമങ്ങളിൽ സജീവമാണ് താരങ്ങൾ. ഷൂട്ടിങ്ങ് തിരക്കുകൾ ഇല്ലെങ്കിലും വീട്ടിനുള്ളിൽ നല്ല ജോലി തിരക്കാണ് ഇവർക്ക്,. പാചക പരീക്ഷണത്തിന്റേയും വീട് ക്ലീൻ ചെയ്യുന്നതിന്റേയും ചിത്രങ്ങൾ ഇവർ പങ്കുവെയ്ക്കാറുണ്ട്. കുടുംബത്തിനോടൊപ്പം സമയം ചെലവഴിക്കാൻ കിട്ടിയ ഇവസരം നല്ല രീതിയിൽ വിനിയോഗിക്കുകയാണിവർ.


കരീന ഭർത്താവ് സെയ്ഫ് അലിഖാനോടും മകനുമൊപ്പാണ്. മകനും ഭർത്താവിനുമൊപ്പം ഫാമിലി ടൈം ആഘോഷമാക്കുകയാണ് കരീന. മകന് ഭക്ഷണം ഉണ്ടാക്കി കൊടുക്കുന്നതിന്റേയും കുഞ്ഞ് തൈമൂറിനോടൊപ്പം കളിക്കുന്നതിന്റേയും ചിത്രങ്ങൾ താരം പങ്കുവെയ്ക്കാറുണ്ട്.. മലൈക പാചക പരീക്ഷണത്തിലാണ്. ഭക്ഷണം ഉണ്ടാക്കുന്നതിന്റേയും മറ്റ് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു.കൂടാതെ താരത്തിന്റെ യോഗ വീഡിയോകളും ചിത്രങ്ങളും പതിവ് പോവെ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.

Read more about: kareena kapoor bollywood
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X