വസ്ത്രത്തിൽ പരിചിതമായ രണ്ട് കണ്ണുകൾ! ജാക്കറ്റിൽ ഫാഷൻ പരീക്ഷണവുമായ രൺവീർ സിങ്
വസ്ത്രങ്ങളിൽ ഏറ്റവു കൂടുതൽ ഫാഷൻ പരീക്ഷണങ്ങൾ നടത്തുന്ന താരമാണ് രൺവീർ സിങ്. നടന്റെ വസ്ത്രധാരണം പലപ്പോഴും പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാകാറുണ്ട്. വ്യത്യസ്തമായ കളർ കോമ്പിനേഷനുകളാണ് രൺവീറിന്റെ വസ്ത്രങ്ങളുടെ ഹൈലൈറ്റ്. നടന്റെ വസ്ത്രധാരണത്തെ കുറിച്ചുള്ള ട്രോളുകൾ ബോളിവുഡ് കോളങ്ങളിൽ സജീവമാണ്.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. രൺവീറിന്റെ എയർപോർട്ട് ചിത്രമാണ് . ടീ ഷർട്ടും ജീൻസും ജാക്കറ്റും ധരിച്ചാണ് താരം പ്രത്യക്ഷപ്പെട്ടത്. താരത്തിനേക്കാൾ പ്രേക്ഷക ശ്രദ്ധ പതിഞ്ഞത് രൺവീറിന്റെ ജാക്കറ്റിലായിരുന്നു. ഹോളിവുഡ് താരം മാൽക്കം മക്ഡോവൽസിന്റെ മുഖം പ്രിന്റ് ചെയ്ത ജാക്കറ്റായിരുന്നു രൺവീർ ധരിച്ചിരുന്നത്. അദ്ദേഹത്തിന്റെ ചിത്രമായ എ ക്ലോക്വർക് ഓറഞ്ച് എന്ന ചിത്രത്തിൽ മാൽകം അവതരിപ്പിച്ച അലക്സ് എന്ന കഥാപാത്രമായിരുന്നു ജാക്കറ്റിൽ. കണ്ടാൽ സിമ്പിളായി തോന്നുമെങ്കിലും ജാക്കറ്റിന്റെ അത്ര സിമ്പിളല്ല. ഏകദേശം 1,1696o രൂപയാണ് ഇതിന്റെ വില. ജപ്പാനിൽ നിന്നാണ് വസ്ത്രം വാങ്ങിയിരിക്കുന്നത്.
പുതിയ ചിത്രമായ 83 യുടെ തിരക്കിലാണ് താരം. വിവാഹ ശേഷം ദീപികയും രൺവീറും ഒന്നിച്ചെത്തുന്ന ചിത്രമാണിത്. 1983 ലെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ചരിത്ര വിജയത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രത്തിൽ വൻ താരനിരയാണ് അണിനിരക്കുന്നത്. ചിത്രത്തിൽ ഇന്ത്യൻ ക്രിക്കറ്റ ഇതിഹാസം കപിൽദേവിനെയാണ് രൺവീർ അവതരിപ്പിക്കുന്നത് ഭാര്യ റോമി ഭാട്ടിയായിട്ടാണ് ദീപിക എത്തുന്നത്. തെന്നിന്ത്യൻ താരം ജീവയും ചിത്രത്തിൽ പ്രധാന


Click it and Unblock the Notifications











