ആരാധ്യ മുതിര്‍ന്നിട്ടും ആ പിടിവിട്ടില്ല, കാനിലേയ്ക്ക് കുടുംബസമേതം പറന്ന് ഐശ്വര്യ റായ് ബച്ചന്‍

തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ ചര്‍ച്ചയാവുന്ന താരദമ്പതികളാണ് ഐശ്വര്യ റായിയും അഭിഷേക് ബച്ചനും. ഇവരുടെ സിനിമ വിശേഷങ്ങളെക്കാള്‍ താരങ്ങളുടെ കുടുംബവിശേഷങ്ങളാണ് ചര്‍ച്ചയാവുന്നത്. അമ്മയേയും അച്ഛനേയും പോലെ താരപുത്രി ആരാധ്യയും പ്രേക്ഷകരുടെ ഇടയില്‍ ചര്‍ച്ചയാവാറുണ്ട്. ആഷിനോടൊപ്പം എപ്പോഴും ആരാധ്യയുണ്ടാവാറുണ്ട്്. മകളുടെ കൈ പിടിച്ചാണ് ഐശ്വര്യ പൊതുവേദികളില്‍ എത്താറുള്ളത്. ഇത് പലപ്പോഴും വിമര്‍ശനങ്ങള്‍ ക്ഷണിച്ചു വരുത്താറുണ്ട്.

Aishwarya Rai

ഇപ്പോഴിതാ സോഷ്യല്‍ മീഡിയയിലും ബോളിവുഡ് കോളങ്ങളിലും ഇടംപിടിക്കുന്നത് ജൂനിയര്‍ ബച്ചന്റെ കുടുംബ ചിത്രവും വീഡിയോയുമാണ്. സകുടുംബമനാണ് ഇക്കുറി ഐശ്വര്യയും കാന്‍ ഫിലിം ഫെസ്റ്റില്‍ എത്തുന്നത് തിങ്കളാഴ്ചയാണ് താരകുടുംബം ഫ്രാന്‍സിലേയ്ക്ക് പറന്നിത്. മുംബൈ എയര്‍പോര്‍ട്ടില്‍ നിന്നുള്ള ചിത്രം വൈറലാണ്. പതിവ് പോല തന്നെ മകള്‍ ആരാധ്യയുടെ നിയന്ത്രണം ആഷിന്റെ കയ്യില്‍ തന്നെയാണ്. മകളെ സൂക്ഷിച്ച് കൊണ്ടു പോകുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിട്ടുണ്ട്. ഇത്രയും മുതിര്‍ന്ന മകളെ ഇനിയെങ്കിലും ഫ്രീയായി നടക്കാന്‍ അനുവദിക്കാനാണ് ആരാധകര്‍ പറയുന്നത്. ഐശ്വര്യയെ പോലെ തന്നെ കാനിലെ നിറ സാന്നിധ്യമാണ് ആരാധ്യയും. അമ്മയുടെ കയ്യും പിടിച്ച് എല്ലാവര്‍ഷവും എത്താറുണ്ട്.

സഞ്ജയ് ലീല ബന്‍സാലിയുടെ ദേവദാസ് എന്ന ചിത്രത്തിന്റെ വേള്‍ഡ് പ്രീമിയറിനായി 2002ലാണ് ഐശ്വര്യ ആദ്യമായി കാന്‍ ഫിലിം ഫെസ്റ്റിവലില്‍ എത്തിയത്. അന്നുമുതല്‍ എല്ലാ വര്‍ഷവും മുടങ്ങാതെ കാന്‍ ഫിലിം ഫെസ്റ്റിവലിനായി എത്തി ചേര്‍ന്ന് റെഡ് കാര്‍പെറ്റില്‍ പ്രത്യക്ഷപ്പെട്ട് ഫാഷന്‍ലോകത്തിന്റെ ശ്രദ്ധ ആകര്‍ഷിച്ചു വരികയാണ് ഐശ്വര്യ.

75-ാമത് കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ആദരണീയമായ രാജ്യമായി ഇന്ത്യ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. മെയ് 17ന് ആരംഭിക്കുന്ന മേള മെയ് 28 നാണ് അവസാനിക്കുക. ഐശ്വര്യയെ കൂടാതെ ദീപിക പദുകോണും ഹിന ഖാനും ഈ വര്‍ഷം കാന്‍ ചലച്ചിത്ര മേളയുടെ ഭാഗമാകാന്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. ഒമ്പതംഗ ജൂറിയില്‍ ദീപികയും അംഗമാണ്.

11 ദിവസം നീളുന്ന ചലച്ചിത്രോത്സവം ആരംഭിച്ചിട്ടുണ്ട്. കൊവിഡ് പശ്ചാത്തലത്തില്‍ കഴിഞ്ഞ തവണത്തെ മേള റദ്ദാക്കിയിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം പതിവു ചിട്ടവട്ടങ്ങളോടെയും വര്‍ണശബളിമയോടെയും മേള നടത്തപ്പെട്ടിരുന്നു. കാന്‍സ് ചലച്ചിത്രോത്സവത്തിന്റെ ഭാഗമായുള്ള ഫിലിം മാര്‍ക്കറ്റില്‍ ഇക്കുറി ഇന്ത്യയെ ആദരണീയ രാജ്യമായി തെരഞ്ഞെടുത്തിട്ടുണ്ട്. രാജ്യം സ്വാതന്ത്ര്യം നേടിയതിന്റെ 75-ാം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് ഇത്. ഈ പാക്കേജിന്റെ ഭാഗമായി ആറ് ഇന്ത്യന്‍ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. നമ്പി നാരായണന്റെ ജീവിതം പറയുന്ന ആര്‍ മാധവന്‍ ചിത്രം റോക്കട്രി ദ് നമ്പി എഫക്റ്റ്, ഗോദാവരി, ആല്‍ഫ ബീറ്റ ഗാമ, ബൂംബ റൈഡ്, ധുയിന്‍, ജയരാജിന്റെ നിറയെ തത്തകളുള്ള മരം എന്നീ ചിത്രങ്ങളാണ് അവ.

Read more about: aishwarya rai
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X