ഞങ്ങൾ അതേപറ്റി അധികം ചർച്ച ചെയ്തിട്ടില്ല; അവൾ മനസ്സിലാക്കുമെന്ന് ഉറപ്പുണ്ട്; ഐശ്വര്യ റായ്

പാൻ ഇന്ത്യൻ താരങ്ങളുടെ തരം​ഗമാണ് ഇന്ത്യൻ സിനിമയിൽ ഇന്ന്. എന്നാൽ ഇവർക്കൊക്കെ മുന്നേ ഇന്ത്യയൊട്ടാകെ അറിയപ്പെട്ട പാൻ ഇന്ത്യൻ താരമാണ് ഐശ്വര്യ റായ്. ഇന്ത്യൻ സിനിമാ രം​ഗത്തിന് പുറമെ ഹോളിവുഡിലും ഐശ്വര്യക്ക് സാന്നിധ്യം അറിയിക്കാനായി. ഇന്നുവരെ ഐശ്വര്യയെ വെല്ലുന്ന ഒരു താരസുന്ദരി ഇന്ത്യൻ സിനിമയിൽ വന്നിട്ടില്ലെന്നാണ് ആരാധകർ പറയുന്നത്. ഐശ്വര്യ റായ് എന്നാണ് വിചാരം എന്ന പ്രയോ​ഗമാണ് സൗന്ദര്യമുണ്ടെന്ന് നടിക്കുന്നവരെക്കുറിച്ച് പൊതുവെ പറയാറ്. സൗന്ദര്യത്തിന്റെ അവസാന വാക്കായി ഐശ്വര്യ അറിയപ്പെടുന്നു.

നടിയുടെ കരിയറിൽ പലപ്പോഴും വിജയ പരാജയങ്ങൾ വന്ന് പോയിക്കൊണ്ടിരുന്നു. എന്നാൽ സിനിമയക്കപ്പുറമാണ് ഐശ്വര്യയുടെ താരപ്രഭ. ഫാഷൻ ലോകത്ത് തരം​ഗം സൃഷ്ടിച്ച ശേഷമാണ് ഐശ്വര്യ സിനിമാ രം​ഗത്തേക്ക് കടന്ന് വരുന്നത്. അന്താരാഷ്ട്ര ബ്രാൻഡുകൾ കോടികൾ പ്രതിഫലം നൽകിയാണ് ഐശ്വര്യയെ തങ്ങളുടെ പ്രൊഡക്ടിന്റെ മുഖമാക്കുന്നത്.

ലോറിയൽ ബ്രാൻഡിനെ പ്രതിനിധീകരിച്ച് രണ്ട് പതിറ്റാണ്ടോളമായി കാൻ മേളയിൽ എത്തുന്ന നടിയാണ് ഐശ്വര്യ റായ്. ഈ വർഷത്തെ ഐശ്വര്യയുടെ ലുക്ക് ഇതിനകം ശ്രദ്ധ നേടിയിട്ടുണ്ട്. ചിലർ ഫാഷൻ പരീക്ഷണം അതിര് കടന്ന് പോയെന്നും അഭിപ്രായപ്പെടുന്നുണ്ട്.

Aishwarya Rai Bachchan

ഇത്തവണയും മകൾ ആരാധ്യക്കൊപ്പമാണ് ഐശ്വര്യ റായ് കാൻ മേളയ്ക്ക് എത്തിയത്. പൊതുവെ മക്കളെ ലൈം ലൈറ്റിൽ നിന്ന് ഒരു പ്രായം വരെ മാറ്റി നിർത്തുന്നവരാണ് ബോളിവുഡ് താരങ്ങൾ. എന്നാൽ മകളെ ഒപ്പം കൂട്ടാതെ അപൂർവമായേ ഐശ്വര്യയെ പൊതുവേദികളിൽ കണ്ടിട്ടുള്ളൂ. കരിയറിന്റെ തിരക്കുകളിലായാലും മകളോടൊപ്പം മുള്ള സമയം നഷ്ടപ്പെടുത്താതിരിക്കാനാണത്രെ ഐശ്വര്യ മകളെ ഒപ്പം കൂട്ടുന്നത്.

ഇപ്പോഴിതാ മകൾക്കൊപ്പം കാൻ മേളയിൽ പങ്കെടുത്തതിനെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് ഐശ്വര്യ റായ്. ഫിലിം കംപാനിയന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഐശ്വര്യ. 'കാൻ മേള അവൾക്ക് പരിചിതമാണ്. അവൾക്ക് ഇവിടെയുള്ള എല്ലാവരെയും അറിയാം. സുഹൃത്തുക്കൾ വീണ്ടും ഒരുമിച്ച് കൂടുന്നത് പോലെയാണ് അത്'

Aishwarya Rai Bachchan

'അത്തരത്തിൽ നോക്കുമ്പോൾ അവൾ എന്നെ പോലെയാണ്. അവൾക്ക് ആളുകളെ ഇഷ്ടമാണ്. അതോടൊപ്പം തന്നെ ഇതൊരു ചലച്ചിത്ര മേളയാണ്, ആ​ഗോള സിനിമകളെക്കുറിച്ചാണെന്ന് അവൾ മനസ്സിലാക്കുന്നെന്ന് എനിക്കുറപ്പാണ്. ഞങ്ങൾ അതേക്കുറിച്ച് അധികം സംസാരിച്ചിട്ടില്ല,' ഐശ്വര്യ പറഞ്ഞു.

മകളെ ഒപ്പം കൂട്ടുന്ന ഐശ്വര്യ പലപ്പോഴും വിമർശനങ്ങൾക്കിരയാവാറുമുണ്ട്. മകളുടെ സ്വകാര്യതയെ ഇത് ബാധിക്കില്ലേയെന്നാണ് വിമർശകരുടെ ചോദ്യം. വളർന്ന് കൊണ്ടിരിക്കുന്ന ഘട്ടത്തിൽ തന്നെ താനൊരു താരമാണെന്ന ചിന്ത ആരാധ്യക്കുള്ളിൽ വരും. ഭാവിയിൽ ഇത് ആരാധ്യയെ ബാധിക്കും, അനുഷ്ക ശർമ്മ, റാണി മുഖർജി തുടങ്ങിയ താരങ്ങളെല്ലാം മക്കളെ ലൈം ലൈറ്റിൽ നിന്ന് മാറ്റി നിർത്തുന്നതിന് കാരണം ഇതാണെന്നും വിമർശകർ പറയുന്നു. എന്നാൽ ഇത്തരം വിമർശനങ്ങളൊന്നും ഐശ്വര്യ കാര്യമാക്കാറില്ല.

പൊന്നിയിൻ സെൽവനാണ് ഐശ്വര്യയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. നന്ദിനി എന്ന കഥാപാത്രത്തെയാണ് പൊന്നിയിൻ സെൽവനിൽ ഐശ്വര്യ അവതരിപ്പിച്ചത്. സിനിമ വൻ ഹിറ്റായിയിരിക്കുകയാണ്. നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഐശ്വര്യ ചെയ്ത സിനിമയാണ് പൊന്നിയിൻ സെൽവൻ. രണ്ട് ഭാ​ഗങ്ങളായി ഇറങ്ങിയ സിനിമ സംവിധാനം ചെയ്തത് മണിരത്നമാണ്.

വിക്രം, ജയം രവി, കാർത്തി, തൃഷ, പാർത്ഥിപൻ, ശരത്കുമാർ, ഐശ്വര്യ ലക്ഷ്മി, ശോഭിത ധുലിപാല തുടങ്ങി വൻ താരനിരയാണ് സിനിമയിൽ അണിനിരന്നത്. ഐശ്വര്യയുടെ പുതിയ സിനിമകളൊന്നും പ്രഖ്യാപിക്കപ്പെട്ടിട്ടില്ല. സിനിമകളിൽ വീണ്ടും സജീവമാവുന്ന നടിയെ തേടി നിരവധി അവസരങ്ങൾ‌ വരുന്നണ്ടെന്നാണ് വിവരം.

Read more about: aishwarya rai bachchan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X