ലോക സുന്ദരിയെ സമ്മാനപ്പൊതി പോലെയാക്കി; ഐശ്വര്യ ഇനിയും ക്ഷമിക്കരുത്; രോഷത്തോടെ സോഷ്യൽ മീഡിയ
അഴകിന്റെ അവസാന വാക്കാണ് ഇന്ത്യക്കാരെ സംബന്ധിച്ച് ഐശ്വര്യ റായ്. ഐശ്വര്യക്ക് മുമ്പും ശേഷവും നിരവധി താര സുന്ദരികൾ വന്നെങ്കിലും ഐശ്വര്യ പ്രേക്ഷക മനസ്സിൽ മായ്ക്കാനാവാത്ത സാന്നിധ്യമായി നിലനിന്നു. അഭിനേത്രി എന്നതിനപ്പുറം കണ്ണഞ്ചിക്കുന്ന സൗന്ദര്യമുള്ളമുള്ള സ്ത്രീയായി ഐശ്വര്യ കാണുന്നവരാണ് ആരാധകർ. നടി സിനിമാ കരിയറിനൊപ്പം തന്നെ ഫാഷൻ രംഗത്തും പ്രബല സാന്നിധ്യമാവാൻ കാരണം ഇതു തന്നെയാണ്. 1994 ൽ ലോക സുന്ദരിപട്ടം ചൂടിയ ഐശ്വര്യ റായ് മോഡലിംഗ് രംഗത്ത് വൻ തരംഗമായി.
അന്താരാഷ്ട്ര ബ്രാൻഡുകൾ വരെ ഐശ്വര്യയുടെ പിറകെയായി. ഫാഷനിൽ എന്നും വ്യത്യസ്തത കൊണ്ടു വരുന്ന നടിയാണ് ഐശ്വര്യ റായ്. കാൻ ഫിലിം ഫെസ്റ്റിവലാണ് ഐശ്വര്യയുടെ ഫാഷൻ പരീക്ഷണങ്ങൾക്ക് വേദിയാവാറ്. ലോറിയൽ ബ്രാൻഡിനെ പ്രതിനിധീകരിച്ച് കൊണ്ടാണ് ഐശ്വര്യ കാൻ മേളയിലെ റെഡ് കാർപറ്റിലെത്താറ്. ദേവദാസ് എന്ന സിനിമയുടെ പ്രദർശനത്തിനായാണ് ഐശ്വര്യ ആദ്യമായി കാൻ ഫിലിം ഫെസ്റ്റിനെത്തുന്നത്.

പിന്നീട് നീണ്ട 20 വർഷമായി മേളയിലെ സാന്നിധ്യമാണ് ഐശ്വര്യ. ഐശ്വര്യക്ക് ശേഷം മറ്റ് ഇന്ത്യൻ നടിമാരും കാൻ ഫിലിം ഫെസ്റ്റിനെത്തിയിട്ടുണ്ട്. ദീപിക പദുകോൺ, കത്രീന കൈഫ്, കങ്കണ റണൗത്ത്, വിദ്യാ ബാലൻ തുടങ്ങിയ നടിമാർ മുൻ വർഷങ്ങളിൽ കാൻ മേളയിൽ എത്തിയിരുന്നു.
എന്നാൽ ഐശ്വര്യക്ക് ലഭിക്കുന്ന ജനശ്രദ്ധ ഇവർക്ക് ലഭിച്ചോ എന്ന് സംശയമാണ്. ഈ വർഷത്തെ കാൻ ഫിലിം ഫെസ്റ്റിലും ഐശ്വര്യ എത്തി. നടിയുടെ റെഡ് കാർപറ്റ് ലുക്കാണ് ഇന്ന് സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം. സിൽവർ നിറത്തിലുള്ള ഗൗണാണ് ഐശ്വര്യയുടെ വസ്ത്രം. വ്യത്യസ്തമായ ലുക്കിലെത്തിയ ഐശ്വര്യ ക്യാമറയ്ക്ക് മുന്നിൽ പോസ് ചെയ്തു.
എന്നാൽ സോഷ്യൽ മീഡിയയിൽ പല തരത്തിലുള്ള അഭിപ്രായമാണ് ഈ വസ്ത്രത്തെ പറ്റി വരുന്നത്. പരിധി വിട്ട് പരീക്ഷണം നടത്തുന്നത് ഐശ്വര്യയുടെ ഭംഗി കളയുകയാണെന്നാണ് സോഷ്യൽ മീഡിയയിൽ വരുന്ന അഭിപ്രായം.
സിൽവർ കവർ കൊണ്ടുള്ള സമ്മാനപ്പൊതിയെന്ന് വിമർശകർ ഐശ്വര്യയെ കുറ്റപ്പെടുത്തി. ഐശ്വര്യ എത്രയും പെട്ടെന്ന് തന്റെ സ്റ്റെെലിസ്റ്റിനെ മാറ്റണമെന്നും ഇല്ലെങ്കിൽ പരീക്ഷിച്ച് നടിയുടെ താരമൂല്യം ഇവർ കളയുമെന്നും സോഷ്യൽ മീഡിയയിൽ അഭിപ്രായമുണ്ട്. സ്ഥിരം മോശം ലുക്കിൽ ഒരുക്കുന്ന സ്റ്റെെലിസ്റ്റിനോട് ഇനിയും ക്ഷമിക്കരുത്, അദ്ദേഹത്തെ മാറ്റൂ എന്നൊക്കെയാണ് കമന്റുകൾ. ഈ വസ്ത്രം ഐശ്വര്യക്ക് ഇഷ്ടപ്പെട്ടില്ല, ആത്മവിശ്വാസക്കുറവുള്ളത് മുഖത്ത് നിന്ന് വായിക്കാമെന്നാണ് ഒരാളുടെ കമന്റ്.

അതേസമയം ഐശ്വര്യയെ പിന്തുണച്ച് കൊണ്ട് ആരാധകരും രംഗത്തുണ്ട്. കുറ്റപ്പെടുത്താൻ മാത്രം പോരായ്മകൾ ഐശ്വര്യയുടെ പുതിയ ലുക്കിൽ ഇല്ലെന്ന് ഇവർ അഭിപ്രായപ്പെടുന്നു. പ്രതിനിധീകരിക്കുന്ന ബ്രാൻഡ് തെരഞ്ഞെടുക്കുന്ന വസ്ത്രവും മേക്കപ്പുമാണ്.
ആഗോള തലത്തിലെ ഫാഷനനുസൃതമായാണ് അവരുടെ ഡിസെൻ. ഇതിൽ ഐശ്വര്യയെ കുറ്റപ്പെടുത്തേണ്ടതില്ലെന്ന് ആരാധകർ അഭിപ്രായപ്പെടുന്നു. ആദ്യമായല്ല ഐശ്വര്യക്ക് ഇത്തരം വിമർശനങ്ങൾ വരുന്നത്. മകൾ ആരാധ്യ പിറന്ന ശേഷം ഐശ്വര്യയുടെ വണ്ണം കൂടിയിരുന്നു.
കാൻ മേളയ്ക്കെത്തിയ ഐശ്വര്യക്ക് നേരെ അന്ന് വ്യാപക ട്രോളുകൾ വന്നു. എന്നാൽ ഇത്തരം അധിക്ഷേപങ്ങളോടൊന്നും ഐശ്വര്യ പൊതുവെ പ്രതികരിക്കാറില്ല. പിന്നീട് വണ്ണം കുറച്ച് സ്റ്റെെലിഷായി വന്നാണ് ഐശ്വര്യ വിമർശകരുടെ വായടപ്പിച്ചത്.
ഫാഷനിൽ ഇതിന് മുമ്പ് ഐശ്വര്യ വലിയ പരീക്ഷണം നടത്തിയത് 2016 ലാണ്. ചുണ്ടിന് പർപിൾ കളറുള്ള ലിപ്സ്റ്റിക്കാണ് അന്ന് ഐശ്വര്യ നൽകിയത്. ആഗോള ഫാഷൻ രംഗത്ത് തന്നെ ഐശ്വര്യയുടെ റെഡ് കാർപറ്റ് ലുക്കുകൾ തരംഗമാവാറുണ്ട്. ലോറിയൽ വർഷങ്ങളായി ഐശ്വര്യയെ തങ്ങളുടെ മുഖമാക്കി വെച്ചിരിക്കുന്നതും ഇത് കൊണ്ട് തന്നെയാണ്. പൊന്നിയിൻ സെൽവമാണ് ഐശ്വര്യയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. സിനിമ വൻ വിജയമായി.


Click it and Unblock the Notifications











