ന്യൂ ഇയറിന് വിദ്യാ ബാലന് 38, കരിയര്‍ ബെസ്റ്റ് 10 സിനിമകള്‍ കാണൂ

പാലക്കാട് പുത്തൂരിലെ അയ്യര്‍ കുടുംബത്തില്‍ നിന്നും ബോളിവുഡിന്റെ മിന്നും നായികയായ വിദ്യാ ബാലന്‍. ഡേര്‍ട്ടി പിക്ചറില്‍ ഡേര്‍ട്ടി ഗേളായെത്തി ദേശീയ പുരസ്‌കാരം വരെ നേടിയ വിദ്യയ്ക്ക് പിറന്നാള്‍ ആഘോഷവും ന്യൂ ഇയര്‍ ആഘോഷവും ഒരുമിച്ചായിരുന്നു. 1978 ജനുവരി 1 നാണ് വിദ്യാ ബലന്‍ ജനിച്ചത്. ജനിച്ചത് പാലക്കാട്ടാണെങ്കിലും പഠിച്ചതും വളര്‍ന്നതും മുംബൈയില്‍.

2003 ല്‍ ബംഗാളിയിലൂടെയാണ് വിദ്യ സിനിമയിലെത്തിയത്. 2005 ലെ പരീണീതയാണ് ആദ്യ ബോളിവുഡ് ചിത്രം. പിന്നീടങ്ങോട്ട് ബോളിവുഡിലെ മുന്‍നിര നായികയായി വളര്‍ന്നു. മലയാളത്തിലും അഭിനയിച്ചിട്ടുണ്ട്. സിനിമാരംഗത്തെ പതിവായ വിവാദങ്ങളില്‍ വിദ്യയുടെ പേരും പലതവണ പെട്ടു. നടനം മാത്രമല്ല അറിയപ്പെടുന്ന സാമൂഹ്യപ്രവര്‍ത്തക കൂടിയാണ് വിദ്യാ ബാലന്‍.

വിദ്യാ ബാലനെ വിദ്യാ ബാലനാക്കിയ പ്രധാനപ്പെട്ട ചിത്രങ്ങള്‍ ഏതൊക്കെയെന്ന് നോക്കൂ.

പരിണീതയിലെ ലോലിത

ന്യൂ ഇയറിന് വിദ്യാ ബാലന് 38, കരിയര്‍ ബെസ്റ്റ് 10 സിനിമകള്‍ കാണൂ

2005 ല്‍ മികച്ച പുതുമുഖ നടിക്കുള്ള ഫിലിം ഫെയര്‍ അവാര്‍ഡോടെയാണ് വിദ്യാ ബാലന്‍ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. ചിത്രം പരിണീത. ലളിത എന്നായിരുന്നു വിദ്യയുടെ കഥാപാത്രത്തിന്റെ പേര്.

ലഗേ രഹോ മുന്നാഭായി

ന്യൂ ഇയറിന് വിദ്യാ ബാലന് 38, കരിയര്‍ ബെസ്റ്റ് 10 സിനിമകള്‍ കാണൂ

2006 ലായിരുന്നു സഞ്ജയ് ദത്തിനൊപ്പം ലഗേ രഹോ മുന്നാഭായി ചെയ്തത്. സംവിധായകന്‍ രാജ് കുമാര്‍ ഹിറാനി. തീയറ്ററിലും അവാര്‍ഡ് നൈറ്റുകളിലും ഹിറ്റായ മുന്നാഭായിയാണ് വിദ്യാ ബാലന്റെ ആദ്യത്തെ പോപ്പുലര്‍ ചിത്രം.

ഭൂല്‍ ഭൂലൈയ്യ

ന്യൂ ഇയറിന് വിദ്യാ ബാലന് 38, കരിയര്‍ ബെസ്റ്റ് 10 സിനിമകള്‍ കാണൂ

2007 ല്‍ പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ഭൂല്‍ ഭൂലൈയ്യ എന്ന സൂപ്പര്‍നാച്ചുറല്‍ ചിത്രത്തില്‍ വിദ്യാ ബാലന്‍ വേഷമിട്ടു. പ്രേതാവേശിതയായ വിദ്യാ ബാലന്റെ കഥാപാത്രം ഏറെ പ്രശംസ നേടി.

ഇഷ്‌കിയ

ന്യൂ ഇയറിന് വിദ്യാ ബാലന് 38, കരിയര്‍ ബെസ്റ്റ് 10 സിനിമകള്‍ കാണൂ

നെഗറ്റീവ് കഥാപാത്രമായിട്ട് പോലും പ്രേക്ഷക ശ്രദ്ധ നേടിയ വിദ്യാ ബാലന്‍ കഥാപാത്രമാണ് ഇഷ്‌കിയയിലെ ക്രിഷ്ണ വര്‍മ. 2010 ലായിരുന്നു ഈ ചിത്രം പുറത്തിറങ്ങിയത്.

പാ

ന്യൂ ഇയറിന് വിദ്യാ ബാലന് 38, കരിയര്‍ ബെസ്റ്റ് 10 സിനിമകള്‍ കാണൂ

സാക്ഷാല്‍ അമിതാഭ് ബച്ചന്റെ അമ്മയായി വിദ്യാ ബാലന്‍ കയ്യടി നേടിയ ചിത്രമാണ് 2009 ല്‍ പുറത്തിറങ്ങിയ പാ. ബച്ചന്റെ മകന്‍ അഭിഷേക് ബച്ചനായിരുന്നു ചിത്രത്തില്‍ വിദ്യാ ബാലന് ജോഡിയായത്.

അവാര്‍ഡുകള്‍ ഇഷ്ടംപോലെ

ന്യൂ ഇയറിന് വിദ്യാ ബാലന് 38, കരിയര്‍ ബെസ്റ്റ് 10 സിനിമകള്‍ കാണൂ

പുതുമുഖ നടിക്കുള്ള ഫിലിം ഫെയര്‍ മുതല്‍ ദേശീയ അവാര്‍ഡുകള്‍ വരെ ഈ കുറഞ്ഞ കാലയളവില്‍ വിദ്യാ ബാലനെ തേടിയെത്തി. 2014 ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു.

നോ വണ്‍ കില്‍ഡ് ജെസീക്ക

ന്യൂ ഇയറിന് വിദ്യാ ബാലന് 38, കരിയര്‍ ബെസ്റ്റ് 10 സിനിമകള്‍ കാണൂ

2011 ല്‍ പുറത്തിറങ്ങിയ സുബ്രീന ലാല്‍ ചിത്രം നോ വണ്‍ കില്‍ഡ് ജെസീക്ക ഒരുപിടി ചര്‍ച്ചകളില്‍ ഇടം പിടിച്ചു. സംഭവകഥയെ അടിസ്ഥാനമാക്കി എടുത്ത ഈ ചിത്രത്തില്‍ നീതിക്ക് വേണ്ടി പോരാടിയ വിദ്യാ ബാലന്‍ കഥാപാത്രവും പ്രശംസ നേടി.

ഉറുമി

ന്യൂ ഇയറിന് വിദ്യാ ബാലന് 38, കരിയര്‍ ബെസ്റ്റ് 10 സിനിമകള്‍ കാണൂ

2011 ലാണ് പൃഥ്വിരാജ് ചിത്രമായ ഉറുമിയിലൂടെ വിദ്യാ ബാലന്‍ മലയാളത്തിലെത്തിയത്. മാക്കമായിട്ടായിരുന്നു ജന്മനാട്ടിലേക്ക് വിദ്യാ ബാലന്റെ വരവ്.

ഡേര്‍ട്ടി പിക്ചര്‍

ന്യൂ ഇയറിന് വിദ്യാ ബാലന് 38, കരിയര്‍ ബെസ്റ്റ് 10 സിനിമകള്‍ കാണൂ

തെന്നിന്ത്യയിലെ സ്വപ്‌നസുന്ദരിയായ സില്‍ക്ക് സ്മിതയായി വിദ്യാ ബാലന്‍ തകര്‍ത്തഭനിയിച്ച ചിത്രമാണ് ഡേര്‍ട്ടി പിക്ചര്‍. ദേശീയ അവാര്‍ഡാണ് വിദ്യാ ബാലന്റെ ധീരതയ്ക്ക് പ്രതിഫലമായി എത്തിയത്.

കഹാനി

ന്യൂ ഇയറിന് വിദ്യാ ബാലന് 38, കരിയര്‍ ബെസ്റ്റ് 10 സിനിമകള്‍ കാണൂ

ഡേര്‍ട്ടി പിക്ചറിനെയും കടത്തിവെട്ടുന്ന അഭിനയമാണ് വിദ്യാ ബാലന്‍ കഹാനിയില്‍ കാഴ്ച വെച്ചത്. ഭര്‍ത്താവിനെയും തിരക്കി കൊല്‍ക്കത്ത തെരുവുകളിലൂടെ അലയുന്ന ഗര്‍ഭിണിയായി വിദ്യാ ബാലന്‍ പ്രേക്ഷകരെ വിസ്മയിപ്പിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X