ഷൂട്ടിങ്ങ് ഇല്ലെങ്കിലും ഞങ്ങൾ തിരക്കിലാണ്, താരങ്ങളുടെ ലോക്ക് ഡൗൺ ദിനങ്ങൾ ഇങ്ങനെ...
സിനിമ താരങ്ങൾ അടുക്കള ജോലി ചെയ്യാറുണ്ടോ? ഷൂട്ടിങ് , ജിം, പാർട്ടികൾ, ഇതൊക്കെ മാത്രമാണോ ഇവരുടെ ജീവിതം, മേക്കപ്പിന് പിന്നിലുള്ള ഇവരുടെ മുഖമെന്താണ്... ഇതൊക്കെ പ്രേക്ഷകർ ആകാംക്ഷയോടെ അറിയാൻ ആഗ്രഹിക്കുന്ന കാര്യങ്ങളാണ്. ഇത് കണ്ടെത്തുന്നതിനായി പഠിച്ച പണി പതിനെട്ടും പയറ്റാറുണ്ട്. എന്നാൽ ഇപ്പോൾ താരങ്ങൾ തന്നെ അവരുടെ ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ്.
അപ്രതീക്ഷിതമായി ജീവിതത്തിലേയ്ക്ക് വന്ന ഒരു മഹാവ്യാധിയാണ് കൊറോണ വൈറസ്. കൊറോണ വൈറസ് വ്യാപനം ജനങ്ങളുടെ ജീവിതം താറുമാറാക്കിയിട്ടുണ്ട്. കൊവിഡ് 19 സിനിമ മേഖലയിലും ഏറെ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. സിനിമ ഷൂട്ടിങ്ങുകൾ നിർത്തി വെച്ച് താരങ്ങൾ വീട്ടിനുള്ളിൽ തന്നെ കഴിയുകയാണ്. 24 മണിക്കൂറും തിരക്കായ താരങ്ങളുടെ കൊവിഡ് കാലം എങ്ങനെയാണെന്ന് അറിയാമോ?

21 ദിവത്തെ ലോക്ക് ഡൗൺ കാലം ആഘോഷമാക്കുകയാണ് താരങ്ങൾ. ഷൂട്ടിങ്ങ് സെറ്റിൽ നിന്ന് അടുത്ത സ്ഥലത്തേയ്ക്ക് പായുന്ന ഇവർക്ക് പലപ്പോഴും കുടുംബാംഗങ്ങൾക്കൊപ്പം സമയം ചിലവഴിക്കാൻ കഴിയാറില്ല. ഇപ്പോഴിത ഈ കൊവിഡ് കാലം വീട്ടിനുള്ളിൽ തന്നെ വൻ ആഘോഷമാക്കുകയാണ്. ക്യാമറയും ആളും ആരവുമില്ലാത്ത ജീവിതം ചിത്രങ്ങളിലൂടെ പ്രേക്ഷകരിലേയ്ക്ക് എത്തിച്ചിരിക്കുകയാണ് ഇവർ

ഭൂരിഭാഗം താരങ്ങളുടേയും ശ്രദ്ധ പാചകത്തിലാണ്. സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് നടി
മലൈക ആറേറയുടേയും കരീന കപൂർ ഖാന്റേും പാചക പരീക്ഷണമാണ്. അടുക്കളിയിൽ ലഡു ഉണ്ടാക്കുന്നതിന്റെ ചിത്രമാണ് മലൈക പങ്കുവെച്ചിരിക്കുന്നത്. അതുപോലെ കരീനയും. താരങ്ങളുടെ കിച്ചൺ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ട്രെന്റിങ്ങ് ആകുകയാണ്. മുൻ ബിഗ് ബോസ് താരവും സീരിയൽ നടിയുമായ ഹീരാ ഖാൻ ക്ലീനിങ്ങിലാണ്. ബാത്ത് റൂമിൽ മാറ്റ് കഴുകുന്നതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ട്രെന്റിങ്ങായിരിക്കുകയാണ്.

പ്രേക്ഷകർ ഏറ്റവും കൂടുതൽ തിരയുന്നത് ദീപിക പദുകോണിന്റെ ലോക്ക് ഡൗൺ ജീവിതത്തെ കുറിച്ച് അറിയാനാണ്. 21 ദിവസം കൊണ്ട് സംഗീതം പഠിക്കുന്നതിന്റെ തിരക്കിലാണ് താരം. പിയാനോ വായിക്കുന്നതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. അതുപോലെ വസ്ത്രങ്ങൾ ക്ലീൻ ചെയ്യുന്നതിനും താരം സമയം മാറ്റിവെയ്തക്കുന്നുണ്ട്. നടി കൃതിയും സഹോദരിയും വസ്ത്രങ്ങൾ വൃത്തിയായി സൂക്ഷിക്കതുന്നതിന്റെ തിരക്കിലാണ്.

നടിമാർ അടുക്കളയിൽ ആണെങ്കിൽ നടന്മാർ മക്കൾക്കൊപ്പമാണ് സമയം ചെലവഴിക്കുന്നത്. മകനോടൊപ്പം ചെടി നടുന്ന തിരക്കിലാണ് നടൻ സെയ്ഫ് അലിഖാൻ. അക്ഷയ് കുമാർ മകൾക്കൊപ്പമാണ് ക്വാറന്റൈൻ ദിനങ്ങൾ ആഘോഷമാക്കുന്നത്. അച്ഛന്റേയും മകളുടേയും ചിത്രങ്ങൾ നടിയും എഴുത്തുകാരിയുമായ ട്വിങ്കൾ ഖന്ന പങ്കുവെച്ചിട്ടുണ്ട്. നടി മാധുരി ദീക്ഷിത്തും ഫാമിലിക്കൊപ്പം സമയം ചെലവഴിക്കുന്ന ചിത്രം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.


Click it and Unblock the Notifications











