നടിമാരുടെ ശരീര സൗന്ദര്യത്തിന്റെ രഹസ്യം ഇതാണ്, വൈറലാകുന്നു ചില യോഗ മുറകൾ

ഫിറ്റ്നസിന്റെ കാര്യത്തിൽ ഒരു വിട്ട് വീഴ്ചയ്ക്കും താരങ്ങൾ തയ്യാറാവുകയില്ല. ശരീര സൗന്ദര്യം സംരക്ഷിക്കുന്നതിന് വേണ്ടി എന്ത് കഠിനമായ വ്യായാമ മുറകളും ഇവർ പരീക്ഷിക്കാറുണ്ട്. സോഷ്യൽ മീഡിയയിൽ ഇവയെല്ലാം പങ്കുവെയ്ക്കാറുമുണ്ട്. തങ്ങളുടെ ദിനചര്യയിൽ ഫിറ്റ്നസ്സിന് വേണ്ടി സമയം മാറ്റി വയ്ക്കുന്ന താരങ്ങൾ അത് കൃത്യമായും ചിട്ടേയാടും കൂടി ചെയ്യാറുമുണ്ട്.

yoga pic

ശരീര സൗന്ദര്യ നിലപനിർത്തുന്നതിന് വേണ്ടി താരങ്ങൾ വർക്കൗട്ടിനൊപ്പം യോഗയും പിന്തുടരാറുണ്ട്. യോഗയിലെ കഠിനമായ പല അസന്ന മുറകളുമാണ് ഇവർ ഫോളോ ചെയ്യുന്നത്. മാനസിനെ ഏകാകൃതമാക്കുന്നതിനോടൊപ്പം ശരീരത്തേയും മികച്ച രീതിയിൽ സംരക്ഷിക്കാൻ‌ യോഗയ്ക്ക് കഴിയും. പല താരങ്ങളും തങ്ങളുടെ തങ്ങളുടെ ഫിറ്റ്നസ്സിന്റെ പൂർണ്ണ ക്രെഡിറ്റ് യോഗക്കാണ് നൽകുന്നത്.

ലോക്ക് ഡൗൺ കാലം താരങ്ങൾ ഏറ്റവും കൂടുതൽ സമയം കണ്ടെത്തുന്നത് യോഗയ്ക്ക് വേണ്ടിയാണ്. ഇതിന്റെ ചിത്രങ്ങളും വീഡിയോയുമെല്ലാം ദിനംപ്രതി താരങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിൽ പ്രത്യക്ഷപ്പെടാറുമുണ്ട്. ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത് താരങ്ങളുടെ യോഗ ചിത്രങ്ങളാണ്. ലോക്ക് ഡൗൺ കാലം വീടുകളിൽ നിന്നാണ് താരങ്ങളുടെ യോഗ പരീക്ഷണം.

ബോളിവുഡ് താരം രാഖി സാവന്ത്, നടിയു ബിഗ് ബോസ് താരവുമായ ഹീനഖാൻ, ദിവ്യങ്ക ത്രിപാഠി എന്നിവരുടെ യോഗ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. താരങ്ങളുടെ സൗന്ദര്യത്തിന്റേയും ഫിറ്റ്നസ്സിന്റേയും രഹസ്യം ഇതാണോ എന്നാണ് ആരാധകർ ആരായുന്നത്. സീരിയൽ താരങ്ങൾ മാത്രമല്ല് ബോളിവുഡിലെ പല താരങ്ങളും യോഗ പിന്തുടരാറുണ്ട്. നടിയും ഗായികയുമായ ആൻഡ്രിയ ജെറമിയുടേയും യോഗ ചിത്രം വൈറലാവുകയാണ്. നടി ശിൽപഷെട്ടിയുടെ യോഗം പരിശീലനം ബോളിവുഡ് കോളങ്ങളിലെ സ്ഥിരം ചർച്ചയാണ് . കൂടാതെ നടി മലൈക അറോറയുടെ ഫിറ്റ്നസ് സിക്രട്ടിന് പിന്നിൽ യോഗയ്ക്ക് കാര്യമായ പങ്കുണ്ട്. താരവും യോഗ അഭ്യസിക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയ പേജുകളിൽ പങ്കുവെയ്ക്കാറുണ്ട്.

More from Filmibeat

Read more about: actress നടി
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X