ഗോസിപ്പുകളും ബോളിവുഡ് താരങ്ങളും
ബോളിവുഡ് താരങ്ങളില്‍ പലരും സ്വകാര്യ ജീവിതത്തിലെ കാര്യങ്ങള്‍ ആരുമറിയാതെ സൂക്ഷിയ്ക്കാന്‍ ഇഷ്ടപ്പെടുന്നവരാണ്. അപൂര്‍വ്വം ചിലര്‍ മാത്രമാണ് പ്രണയം, വിവാഹം തുടങ്ങിയ കാര്യങ്ങളെല്ലാം തുറന്നു പറയാറുള്ളത്.
ഇക്കാര്യങ്ങളെല്ലാം തുറന്നു പറയുന്നവരെക്കുറിച്ച് തന്നെ ഇറങ്ങുന്ന ഗോസിപ്പുകള്‍ക്ക് കണക്കില്ല. അപ്പോള്‍ എല്ലാം മറച്ചുവെയ്ക്കുന്നവരുടെ കാര്യം പറയേണ്ടതില്ലല്ലോ. പ്രണയമാണെന്നും രഹസ്യമായി വിവാഹിതരായെന്നും തല്ലിപ്പിരിഞ്ഞെന്നും വരെ ഇത്തരക്കാരെക്കുറിച്ച് ഗോസിപ്പുകള്‍ ഇറങ്ങാറുണ്ട്. അത്തരത്തില്‍ ജീവിതരഹസ്യങ്ങള്‍ മറച്ചുവെച്ച് ഗോസിപ്പുകളില്‍ താരമായ ചില ബോളിവുഡ് താരങ്ങളിതാ.

ഗോസിപ്പുകളും ബോളിവുഡ് താരങ്ങളും
അടുത്തിടെ ഇറ്റലിയില്‍ വച്ച് വിവാഹിതരായ റാണി മുഖര്‍ജിയും ആദിത്യ ചോപ്രയും പലവട്ടം പ്രണയഗോസിപ്പുകള്‍ വന്നിട്ടും അത് നിഷേധിയ്ക്കുകയായിരുന്നു. പിന്നീട് ഇവരുടെ വിവാഹനിശ്ചയം കഴിഞ്ഞെന്നും രഹസ്യമായി വിവാഹിതരായെന്നുമുള്ള പലതരം വാര്‍ത്തകള്‍വന്നു. ഇടക്കാലത്ത് ഗോസിപ്പ് കോളങ്ങളിലെ സ്ഥിരം സാന്നിധ്യമായിരുന്നു ഇവര്‍.

ഗോസിപ്പുകളും ബോളിവുഡ് താരങ്ങളും
ഇടക്കാലത്ത് ബോൡവുഡിലെ ഏറ്റവും ചൂടേറിയ ഗോസിപ്പുകളില്‍ ഒന്നായിരുന്നു ഷാരൂഖ്-പ്രിയങ്ക പ്രണയം. ഇവര്‍ രഹസ്യമായി മോതിരം മാറിയെന്നും സംഭവത്തില്‍ ഗൗരി ഖാന്‍ ഇടഞ്ഞുനില്‍ക്കുകയാണെന്നും വരെ വാര്‍ത്തകള്‍ വന്നു. പക്ഷേ രണ്ടുപേരും ഇത്തരം ഗോസിപ്പുകളോട് പ്രതികരിച്ചിരുന്നില്ല. പിന്നീട് കുറച്ചുകാലത്തിന് ശേഷം ഗോസിപ്പുകള്‍ ഇല്ലാതാവുകയും ചെയ്തു.

ഗോസിപ്പുകളും ബോളിവുഡ് താരങ്ങളും
ഒരുകാലത്ത് ബോളിവുഡിലെ പ്രണയജോഡികളായിരുന്നു രണ്‍ബീര്‍-ദീപിക. ഇവരുടെ വിവാഹനിശ്ചയം കഴിഞ്ഞെന്നുതരത്തില്‍ പലവട്ടം വാര്‍ത്തകള്‍ വന്നിരുന്നു. പിന്നീട് രണ്ടു പേരും രണ്ടുവഴിയ്ക്കു പിരിഞ്ഞുവെന്ന വാര്‍ത്തയാണ് പുറത്തുവന്നത്.

ഗോസിപ്പുകളും ബോളിവുഡ് താരങ്ങളും
കുറേനാള്‍ ബോളിവുഡിലെ പാപ്പരാസികള്‍ രണ്‍ബീര്‍ കപൂറിനും കത്രീന കെയ്ഫിനും പിന്നാലെയായിരുന്നു. സ്‌പെയിന്‍ വെക്കേഷന് പോയപ്പോള്‍ പോലും പാപ്പരാസികള്‍ ഇവരെ വെറുതേവിട്ടില്ല. ഇടക്കാലത്ത് ഇവരുടെ വിവാഹനിശ്ചയം കഴിഞ്ഞെന്നും, വിവാഹം അടുത്തുതന്നെ നടക്കുമെന്നും പലവട്ടം വാര്‍ത്തകള്‍ വന്നു. പിന്നീട് ഇവര്‍ തല്ലിപ്പിരിഞ്ഞുവെന്നും വാര്‍ത്ത വന്നു. ഇപ്പോഴും ഈ ബന്ധത്തിന്റെ സത്യാവസ്ഥ എന്താണെന്ന് ആര്‍ക്കും അറിയില്ല.

ഗോസിപ്പുകളും ബോളിവുഡ് താരങ്ങളും
കുറച്ചുനാളുകള്‍ക്ക് മുമ്പ് ബോളിവുഡിലെ പാപ്പരാസികളുടെ ഇഷ്ട താരങ്ങളായിരുന്നു രണ്‍വീറും ദീപികയും. ഒന്നുരണ്ട് ചിത്രങ്ങളില്‍ ഒന്നിച്ചഭിനയിച്ചതോടെ രണ്ടുപേരും പ്രണയത്തിലാണെന്ന് ഗോസിപ്പുകള്‍ വന്നു. പിന്നീട് ഇവര്‍ ഒന്നിച്ച് ന്യൂയോര്‍ക്കില്‍ വെക്കേഷന് പോയതും പലചടങ്ങുകള്‍ക്കും ഒന്നിച്ചെത്തിയതും കണ്ടതോടെ ഗോസിപ്പുകള്‍ക്ക് ശക്തി കൂടി. ഈ ബന്ധത്തിന്റെയും സത്യാവസ്ഥ എന്തെന്ന് ആര്‍ക്കും അറിയില്ല.

ഗോസിപ്പുകളും ബോളിവുഡ് താരങ്ങളും
റിയാലിറ്റി ഷോ ആയ ബിഗ് ബോസിന്റെ ഏഴാം സീസണിലെ മത്സരാര്‍ത്ഥികള്‍ ആയിരുന്ന അര്‍മാന്‍ കോഹ്ലിയും തനിഷ മുഖര്‍ജിയും ഗോസിപ്പ് കോളങ്ങളിലെ താരങ്ങളാണ്. ഇവര്‍ രഹസ്യമായി വിവാഹനിശ്ചയം നടത്തിയെന്നും മറ്റുമാണ് ബോളിവുഡിലെ ചില മാധ്യമങ്ങള്‍ പറയുന്നത്. അരമാന്‍ മോതിരവുമായിച്ചെന്ന് തനിഷയോട് പ്രണയാഭ്യര്‍ത്ഥന നടത്തിയെന്നും മറ്റും പറഞ്ഞുകേള്‍ക്കുന്നു. ബിഗ് ബോസിനിടെ പ്രണയത്തിലായതോടെയാണ് ഇവര്‍ ഗോസിപ്പ് കോളളിലെ താരങ്ങളായത്. ഷോകഴിഞ്ഞും രണ്ടുപേരും ഒന്നിച്ച് പലചടങ്ങുകള്‍ക്കും എത്തുക പതിവായിരുന്നു. എന്തായാലും ഇവര്‍ എന്‍ഗേജ്ഡ് ആണോ അല്ലയോ എന്നകാര്യത്തിന്റെ സത്യാവസ്ഥ ഇപ്പോഴും ആര്‍ക്കും അറിയില്ല.


Click it and Unblock the Notifications