കെനിന്‍റെ അഭിസംബോധനയും അതിഥികളുടെ ഞെട്ടലും
സെലീന കെനിന്‍റെ പഠിപ്പിച്ച ഹിന്ദിവാക്യം ഇപ്രകാരമായിരുന്നു-'നമസ്‌തേ, തേരാ ബാപ്പ് ചോര്‍ ഹേ'(നമസ്‌ക്കാരം, നിന്റെ അച്ഛന്‍ കളളനാണ്.) പാവം കെന്‍, വാക്യത്തിന്റെ അര്‍ത്ഥമറിയാതെ ഇത് മനപ്പാഠം പഠിച്ച് വച്ചു.
പാര്‍ട്ടിദിവസം തിങ്ങികൂടിയ അതിഥികളുടെ മുന്നില്‍ വച്ച് കെന്‍ ആ വാക്യം അണുവിട തെറ്റാതെ കാച്ചിവിട്ടു. പറഞ്ഞുകഴിഞ്ഞപ്പോഴാണ് എന്തോ പന്തികേടുണ്ടെന്ന് കെനിന് മനസ്സിലായത്.
കാരണം, കേട്ടിരിക്കുന്ന എല്ലാവരുടെയും മുഖത്ത് പ്രകടമായ തന്നെ. അതിഥികള്‍ എന്തിനാണ് ഞെട്ടിത്തരിച്ചിരിക്കുന്നതെന്നറിയാതെ കെന്‍ പകച്ചിരുന്നു.
പിന്നീട് സെലീന തന്നെ വേദിയിലെത്തി സംഭവിച്ച കാര്യമെല്ലാം വെളിപ്പെടുത്തിയപ്പോള്‍ അവിടെയുയര്‍ന്നു കേട്ടത് കൂട്ടചിരിയായിരുന്നു.
മുന്‍ പേജ്-


Click it and Unblock the Notifications