ഒരു കുഞ്ഞ് ജനിച്ചപ്പോള്‍ സഹോദരനെ നഷ്ടപ്പെട്ടു; രണ്ടാമത്തെ പ്രസവത്തെ കുറിച്ച് പറഞ്ഞ് നടി സെലീന
ബോളിവുഡ് നടി സെലീന ജെയ്റ്റ്‌ലിയ്ക്ക് രണ്ട് പ്രസവത്തിലും ഇരട്ടക്കുഞ്ഞുങ്ങളായിരുന്നു. എന്നാല്‍ രണ്ടാമത്തെ പ്രസവത്തില്‍ ജനിച്ച ഒരു കുഞ്ഞിനെ നഷ്ടപ്പെട്ടതിനെ കുറിച്ച് തുറന്ന് പറയുകയാണ് നടിയിപ്പോള്‍. ഒരിക്കലും മറ്റൊരാളെ അറിയിക്കാന്‍ ആവാത്ത ഹൃദയവേദനയാണെന്ന് പറഞ്ഞ നടി ഇതുവരെ ആരും കാണാത്ത കുഞ്ഞിന്റെ ചില ചിത്രങ്ങളും ഇന്‍സ്റ്റാഗ്രാമിലെ എഴുത്തിനൊപ്പം പുറത്ത് വിട്ടിരിക്കുകയാണ്.
നെഞ്ചോട് ചേര്‍ത്ത് പിടിച്ച ആര്‍തറിന്റെ ഇരട്ടസഹോദരന്റെ അകാല വിയോഗത്തിന്റെ നെഞ്ചുരുക്കുന്ന അനുഭവം. തീയ്യതി എത്തുന്നതിന് മുന്‍പേയുള്ള പ്രസവം അതീവ അപകടകരമാണ്. എന്നാല്‍ നഷ്ടബോധത്തിന്റെ ഇരുട്ടിനൊടുവില്‍ പ്രതീക്ഷയുടെ തിരിനാളമുണ്ടെന്ന് മറക്കരുത്. കാത്തിരുന്ന് ജനിച്ച ഒരു കുഞ്ഞ്. ശിശുരോഗ തീവ്രപരിചരണ വിഭാഗത്തിലാണെന്ന് അറിയുന്നത് മാതാപിതാക്കളെ സംബന്ധിച്ചിടത്തോളം അതീവ ദുഃഖമുണ്ടാക്കുന്ന കാര്യമാണ്. എന്നാല്‍ വേദനയുടെ ഇരുട്ടില്‍ നിന്ന് കുട്ടി രക്ഷപ്പെട്ട് വരുന്ന കാഴ്ച അതീവ ഹൃദ്യവുമാണ്.
കങ്കാരുവിന്റെ മക്കളെ കണ്ടിട്ടില്ലേ. അതുപോലെ ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും സംരക്ഷണത്തില്‍ കണ്ട് കൊതി തീരാത്ത മക്കളെ ഏല്‍പ്പിച്ച് കാത്തിരിക്കുന്ന മാതാപിതാക്കളുഠെ അവസ്ഥ എത്രമാത്രം ഹൃദയഭേദകമാണെന്ന് ഓര്‍ത്ത് നോക്കു. ഞങ്ങള്‍ അസാധ്യമായ വേദനകളിലൂടെയാണ് കടന്ന് പോയത്. ഒരു കുട്ടി ജനിച്ചതിന്റെ ആഹ്ലാദത്തിനൊപ്പം കൂടെ ജനിച്ച ഇരട്ട സഹോദരന്റെ സംസ്‌കാര ചടങ്ങിന്റെ ഒരുക്കങ്ങളും നടത്തുന്നതിന്റെ വിഷമം.

ഹൃദയത്തിനുണ്ടായ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് ഞങ്ങള്‍ക്ക് കുഞ്ഞിനെ നഷ്ടപ്പെടുന്നത്. അന്ന് ഞങ്ങള്‍ ദുബായിലായിരുന്നു. ഡോക്ടര്‍മാരും നഴ്‌സുമാരും ഉള്‍പ്പെടെയുള്ളവര്‍ ഞങ്ങളുടെ കുട്ടിയ്ക്ക് വേണ്ടി രാപകലലില്ലാതെ അധ്വാനത്തിലായിരുന്നു. ഒരു കുട്ടിയെ നഷ്ടപ്പെട്ട ആ അനുഭവം ഇന്നും അവിസ്മരണീയമായി നില്‍ക്കുന്നു എന്നുമാണ് സെലീന എഴുതിയിരിക്കുന്നത്.
2017 സെപ്റ്റംബറില്‍ ദുബായിലായിരുന്നു സെലീനയുടെ രണ്ടാമത്തെ പ്രസവം. നഷ്ടബോധത്തിന്റെ വേദന തീവ്രമായി ഉണ്ടെങ്കിലും പ്രപഞ്ചത്തിന്റെ നാഥനോട് ഞാന്‍ നന്ദി പറയുന്നു. ഞങ്ങളുടെ കൈകള്‍ ശൂന്യമാക്കാതിരുന്നതിന്. ആ ദിവസങ്ങളെ കുറിച്ച് പറയുമ്പോള്‍ തന്നെ വേദനയാണ്. നിങ്ങളുടെ എല്ലാവരുടെയും പ്രാര്‍ഥനകള്‍ ഞങ്ങള്‍ക്ക് വേണം. അതുപോലെ ജനിതക പ്രശ്‌നങ്ങളുമായി ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് വേണ്ടിയും പ്രാര്‍ഥിക്കണമെന്നും സെലീന സൂചിപ്പിക്കുന്നു.
Recommended Video
ഹോട്ടല്‍ വ്യവസായിയായ പീറ്റര്‍ ഹാഗ് ആണ് സെലീനയുടെ ഭര്‍ത്താവ്. 2011 ലായിരുന്നു ഇരുവരുടെയും വിവാഹം. മുന്‍ ലോകസുന്ദരി കൂടിയായ സെലീന ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം ദുബായിലാണ് താമസിക്കുന്നത്. 2012 ലാണ് ഇരുവര്‍ക്കും ആദ്യത്തെ ഇരട്ട ആണ്‍കുട്ടികള്‍ ജനിക്കുന്നത്. രണ്ടാമതും ഇരട്ട ആണ്‍കുട്ടികള്‍ തന്നെയായിരുന്നു നടിയ്ക്ക് ജനിച്ചത്. അവരില്‍ ഒരാളെയാണ് വിധി തട്ടിയെടുത്തത്.


Click it and Unblock the Notifications