ലഭിക്കുന്നത് ഗ്ലാമർ വേഷങ്ങൾ മാത്രം, സിനിമ വിടാനുള്ള കാരണം വെളിപ്പെടുത്തി നടി സെലീന

സ്വജനപക്ഷപാതം സിനിമ മേഖലയിൽ വലിയ ചർച്ച വിഷയമാകുകയാണ്. ഇപ്പോഴിത ബോളിവുഡിൽ നിന്ന് നേരിടേണ്ടി വന്ന അവഗണനയെ കുറിച്ച് നടി സെലീന ജെയ്റ്റ്ലി. സിനിമ പാരമ്പര്യമില്ലാത്തതിനാൽ അധികം അവസരം ലഭിച്ചിരുന്നില്ലെന്നാണ് താരം പറയുന്നത്. ഇത് തന്നെയായിരുന്നു സിനിമ ഉപേക്ഷിക്കാനുള്ള കാരണമെന്നും സെലീന കൂട്ടിച്ചേർത്തു.

celina jetly

സിനിമയിൽ അവസരം കിട്ടാൻ വേണ്ടി മറ്റുള്ളവരെ കഷ്ടപ്പെട്ട് തൃപ്തിപ്പെടുത്തേണ്ടി വരും. നല്ല സിനിമകൾ എപ്പോഴും ലഭിക്കുന്നത് സിനിമ കുടുംബത്തിൽ നിന്ന് വരുന്നവർക്കോ അവരുടെ കൂടെയുള്ളവർക്കോ ആയിരിക്കും. പുറത്ത് വരുന്നവരാണ് നിങ്ങളെങ്കിൽ സിനിമയിൽ ഏറെ കഷ്ടപ്പെടേണ്ടി വരും. എന്നാൽ ഒരുപരിധി കഴിയുമ്പോൾ അതിന് നിങ്ങൾക്ക് സാധിക്കാത വരുമെന്ന് സെലീന പറഞ്ഞു.

സംവിധായകൻ തന്നെ ഒരു ഉപകരണമായിട്ടായിരുന്നു കണ്ടിരുന്നത്. എന്നാൽ ഒരു ഉപകരണമായി തുടരാൻ ഞാൻ ആഗ്രഹിച്ചിരുന്നില്ല. സിനിമയുടെ തിരക്കഥ തരാൻ പോലും മടി കാണിച്ചിരുന്നു. തിരക്കഥ ചോദിച്ചാലോ സിനിമയിൽ വലിയ താരമായിപ്പോയി എന്നാണ് അവളുടെ വിചാരമെന്ന് അവർ പറയും. അവസരങ്ങൾ മാത്രമല്ല പരാജയും പുറത്തുള്ളവർക്ക് ദുഷ്കരമായി തോന്നും. സൂപ്പർ താരത്തിന്റെ മകനാണെങ്കിൽ അ‍ഞ്ച് സിനിമകൾ പൊട്ടിയാലും പിന്നീടും അവർക്ക് മികച്ച ചിത്രങ്ങളും അണിയറ പ്രവർത്തകരേയും വീണ്ടും ലഭിക്കും-സെലീന പറ‍ഞ്ഞു.

മിസ് ഇന്ത്യ കിരീടം ചൂടിയതിന് ശേഷമാണ് സെലീന സിനിമയിൽ എത്തുന്നത്. എന്നാൽ തുടർച്ചയായി ഗ്ലാമറസ് വേഷങ്ങൾ മാത്രമായിരുന്നു സെലീനയെ തേടി എത്തിയത്. തുടർന്ന് താരം സിനിമ ഉപേക്ഷിക്കുകയായിരുന്നു. ഇപ്പോൾ വീണ്ടും അഭിനയത്തിലേയ്ക്ക് തിരികെ എത്തിയിരിക്കുകയാണ് നടി . നടൻ സുശാന്ത് സിങ്ങ് രജ്പുത്തിന്റെ വിയോഗത്തിന് ശേഷമാണ് ബോളിവുഡിലെ സ്വജനപക്ഷാപാതം ചർച്ചയാകാൻ തുടങ്ങിയത്. നിരവധി പേർ ഇതിനെ കുറിച്ച് വെളിപ്പെടുത്തി രംഗത്തെത്തിയിരുന്നു. ബോളിവുഡിൽ സ്വജനപക്ഷാപാതം ഉണ്ടെന്ന് ഒരു കൂട്ടർ പറയുമ്പോൾ എന്നാൽ ഇതിനെ എതിർത്ത് മറ്റൊരു കൂട്ടർ എത്തുന്നുണ്ട്.

Recommended Video

മമ്മൂക്ക പറഞ്ഞ കാര്യത്തെക്കുറിച്ച് സേതു | filmibeat Malayalam

Read more about: bollywood
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X