ബജ്രംഗി ഭായിജാന്റെ സെന്‍സര്‍ കോപ്പി ലീക്കായി
സല്‍മാന്‍ ഖാന്‍ നായകനായി എത്തുന്ന ബജ്രംഗി ഭായിജാന്റെ സെന്‍സര്‍ കോപ്പി ലീക്കായി. ചിത്രത്തിന്റെ ഹൈ ക്ലാരിറ്റി പ്രിന്റാണ് ഇന്റര്‍നെറ്റിലൂടെ പുറത്ത് വന്നിരിക്കുന്നത്.
ജൂലൈ 17 നാണ് ചിത്രം തിയറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തിയത്. കബീര്‍ ഖാന്‍ സംവിധാനം ചെയ്തിരിക്കുന്ന ചിത്രം ഇതിനോടകം 270 കോടിയാണ് കളക്ഷന്‍ നേടിയിരിക്കുന്നത്.

സാധരണയായി ബോളിവുഡ് ചിത്രങ്ങളുടെ വ്യാജ പ്രിന്റുകള്‍ പ്രചരിക്കുന്നത് പതിവാണെങ്കിലും ഇത് ആദ്യമായാണ് ഇത്രയും ക്ലാരിറ്റിയോട് കൂടി പ്രിന്റ് പുറത്ത് വരുന്നത്. സെന്‍സര്‍ കോപ്പി എന്ന പേരിലാണ് വ്യാജന്‍ പ്രചരിക്കുന്നതും.
സല്‍മാന്‍ ഖാനും കരീന കപൂറും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിതം മനുഷ്യ ബന്ധങ്ങളും അവയുടെ മൂല്യങ്ങളും തൊട്ടുണര്‍ത്തുന്നതാണ് ബജ്രംഗി ഭായിജാന്‍.
More from Filmibeat
bollywood film news bajrangi bhaijaan actor salman khan director internet actress ബോളിവുഡ് സിനിമ സംവിധാനം കബീര്‍ ഖാന്‍ നടന് നടി സല്‍മാന്‍ ഖാന്‍


Click it and Unblock the Notifications











