സ്റ്റിറോയ്‍ഡുകളാണ് ആ മുഖത്തെ മാറ്റിയത്; അസുഖം എത്രയും പെട്ടെന്ന് ഭേദമാകട്ടെ; കമന്റുകളുമായി ആരാധകർ

ബോളിവുഡ് നടി എന്ന ലേബലിൽ മാത്രം ഒതുങ്ങി നിൽക്കാൻ ആ​ഗ്രഹിക്കുന്ന താരമല്ല സുസ്മിത സെൻ. മുൻ മിസ് യൂണിവേഴ്സ് ആയ സുസ്മിത മോഡലിം​ഗ് രം​ഗത്തുണ്ടാക്കിയ ചലനം ചെറുതല്ല. ഐശ്വര്യ റായും സുസ്മിതയും ഏകദേശം ഒരേ കാലഘട്ടത്തിലാണ് ഇന്ത്യയൊട്ടുക്കും അറിയപ്പെടുന്ന താരങ്ങളാകുന്നത്. പിന്നീട് സിനിമാ ലോകത്തേക്ക് ഐശ്വര്യ ശ്രദ്ധ കൊടുത്തപ്പോൾ സുസ്മിത സെൻ വ്യത്യസ്തമായ വഴികളിലൂടെ സഞ്ചരിച്ചു. മിസ് യൂണിവേഴ്സ് പട്ടത്തിന് എന്തുകൊണ്ടും അർഹയാണ് സുസ്മിതയെന്ന് ഏവരും സമ്മതിക്കും.

ജീവിതത്തെക്കുറിച്ച് സുസ്മിതയ്ക്കുള്ള കാഴ്ചപ്പാടുകൾ വ്യത്യസ്തമാണ്. 90 കളിൽ ബോളിവുഡിലെ മറ്റ് നായികമാരെ പോലെ പരസ്പരം കുറ്റപ്പെടുത്താനോ വഴക്കുകൾക്കോ സുസ്മിത നിന്നില്ല. സഹപ്രവർ‌ത്തകരായ നടിമാരെ പ്രശംസിച്ച് സംസാരിക്കാൻ സുസ്മിത ഒരിക്കലും മടിച്ചിട്ടില്ല. ചെറിയ പ്രായത്തിൽ തന്നെ പക്വമായ പല തീരുമാനങ്ങളും സുസ്മിതയെടുത്തു. 24ാം വയസ്സിലാണ് റെനി എന്ന മകളെ സുസ്മിത ദത്തെടുക്കുന്നത്. പത്ത് വർഷങ്ങൾക്ക് ശേഷം രണ്ടാമതൊരു കുഞ്ഞിനെയും സുസ്മിത ദത്തെടുത്തു. അലിഷ എന്നാണ് സുസ്മിതയുടെ ഇളയ മകളുടെ പേര്.

Sushmita Sen

സുസ്മിതയുടെ പുതിയ ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോഴത്തെ ചർച്ച. അടുത്തിടെ പൊതുപരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോൾ പകർത്തിയ സുസ്മിതയുടെ ചിത്രങ്ങളാണ് പ്രചരിക്കുന്നത്. താരത്തിന്റെ മുഖത്തെ മാറ്റങ്ങളാണ് ഏവരും ഇപ്പോൾ എടുത്ത് പറയുന്നത്. മുഖം നീര് വെച്ച് വീങ്ങിയത് പോലെ ഫോട്ടോയിൽ തോന്നുന്നുണ്ട്.

ഒരു കാലത്തെ താരസുന്ദരിക്ക് മുഖത്ത് എന്ത് പറ്റിയെന്ന് പലരും ആശങ്ക പ്രകടിപ്പിച്ചു. ഹോർമോൺ ഉത്പാദനത്തെ ബാധിക്കുന്ന അഡിസൺ എന്ന രോ​ഗം സുസ്മിതയ്ക്കുണ്ട്. ഇതിന്റെ ചികിത്സയുടെ ഭാ​ഗമായി കഴിക്കുന്ന മരുന്നുകളാണ് ഈ മാറ്റത്തിന് കാരണമെന്ന് ചിലർ അഭിപ്രായപ്പെട്ടു. 2014 മുതൽ ചികിത്സയുടെ ഭാ​ഗമായി സുസ്മിത സ്റ്റിറോയ്ഡ്സ് സ്വീകരിക്കുന്നുണ്ട്.

 Sushmita Sen

നടിയുടെ മുഖത്തെ മാറ്റത്തെ കുറ്റപ്പെടുത്തുന്നതിന് പകരം വെല്ലുവിളികളെ പുഞ്ചിരിച്ച് കൊണ്ട് നേരിടുന്ന സുസ്മിതയെ അഭിനന്ദിക്കുകയാണ് വേണ്ടതെന്ന് സോഷ്യൽ മീഡിയയിൽ അഭിപ്രായം വരുന്നുണ്ട്. അഡിസൺ എന്ന അസുഖം വന്നതും സ്റ്റിറോയ്ഡ് സ്വീകരിക്കുന്നതിനെക്കുറിച്ചും സുസ്മിത തന്നെയാണ് മുമ്പൊരിക്കൽ തുറന്ന് പറഞ്ഞത്. 2014 ലാണ് സുസ്മിതയ്ക്ക് അഡിസൺ പിടിപെടുന്നത്. 2020 ൽ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ ഇതേക്കുറിച്ച് നടി തുറന്ന് പറഞ്ഞു. കടുത്ത നിരാശയും തളർന്ന ശരീരവുമായിരുന്നു അന്ന്.

നാല് വർഷം താൻ കടന്ന് പോയ ഇരുണ്ട കാലത്തെക്കുറിച്ച് വിശദീകരിക്കാൻ പോലും കഴിയില്ലെന്ന് സുസ്മിത അന്ന് തുറന്ന് പറഞ്ഞു. സ്റ്റിറോയ്ഡുകളും മറ്റ് മരുന്നുകളും കാരണമുള്ള അനവധി പാർശ്വഫലങ്ങൾ വന്നു. വിട്ടുമാറാത്ത അസുഖവുമായി ജീവിക്കുന്നതിനേക്കാൾ തളർത്തുന്ന മറ്റൊന്നും ഇല്ലെന്നും സുസ്മിത അന്ന് പറഞ്ഞു.

സ്റ്റിറോയ്ഡുകളെ ആശ്രയിക്കുന്നത് നമ്മളെ ബാധിക്കും. പക്ഷെ ഏറ്റവും നല്ല ചികിത്സ ലഭിക്കാൻ കഴിയുന്ന ഒരു സ്ഥാനത്താണ് ഞാനുള്ളത് എന്നതിൽ ദൈവത്തോട് നന്ദി പറയുന്നു. എനിക്ക് ജീവിതം തുടരാൻ പറ്റുമോ, കുട്ടികളുടെ ജീവിതത്തെ ഇത് ബാധിക്കുമോ എന്നെല്ലാം ആലോചിച്ചു. ആരോ​ഗ്യമാണ് ഏറ്റവും വലിയ ധനമെന്ന് അന്ന് താൻ തിരിച്ചറിഞ്ഞെന്നും സുസ്മിത തുറന്ന് പറഞ്ഞു.

ഏറെനാളത്തെ ഇടവേളയ്ക്ക് ശേഷം 2020 ലാണ് ആര്യ എന്ന സീരീസിലൂടെ സുസ്മിത അഭിനയ രം​ഗത്തേക്ക് തിരിച്ച് വന്നത്. വൻ വിജയമായ സീരീസിന്റെ രണ്ട് സീസണുകൾ ഇതുവരെ പുറത്ത് വന്നു. സുസ്മിതയുടെ പുതിയ പ്രൊജക്ടുകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ.

Read more about: sushmita sen
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X