തന്നേക്കാൾ പ്രായമുള്ള നടിയുമായി വിവാഹം, മതത്തിന്റെയും ജന്മ സ്ഥലത്തിന്റേയും പേരിൽ അധിക്ഷേപം, മൊഹ്‌സിൻ നേരിട്ടത്

ശങ്കർ‌ ചിത്രം ഇന്ത്യനും മോഹൻലാൽ ചിത്രം തച്ചോളി വർ​ഗീസ് ചേകവരുമാണ് ഊർമിള മാതോന്ദ്കറിന് കേരളത്തിൽ ആരാധകരെയുണ്ടാക്കിയത്. അമ്പത് വയസുകാരിയായ ഊർമിള 1980ൽ ബാലതാ‍രമായിട്ടാണ് അഭിനയിച്ച് തുടങ്ങിയത്. പിന്നീട് 1991ൽ നായിക വേഷത്തിൽ നരസിംഹ എന്ന ചിത്രത്തിൽ അഭിനയിച്ചു. ഊർമിളയെ മുൻ നിര ഹിന്ദിചിത്രങ്ങളിൽ ശ്രദ്ധേയയാക്കിയ ചിത്രം 1995ൽ രാംഗോപാൽ വർമ്മ സംവിധാനം ചെയ്ത രംഗീലയാണ്.

പിന്നീട് 1990കളുടെ അവസാനത്തിലും 2000ത്തിന്റെ ആദ്യത്തിലും ഊർമിള ധാരാളം ചിത്രങ്ങളിൽ അഭിനയിച്ചു. പിന്നീട് 2003ൽ ധാരാളം ശക്തമായ കഥാപാത്രങ്ങളെ അഭിനയിച്ചെങ്കിലും മുൻനിര സ്ഥാനത്ത് നിന്ന് മാറുകയുണ്ടായി. 2010ന് ശേഷം വളരെ സെലക്ടീവായി മാത്രം സിനിമകൾ ചെയ്യുന്ന നടിയുടെ പ്രൊഫഷണൽ ലൈഫ് പോലെ തന്നെ പലപ്പോഴും സ്വകാര്യ ജീവിതവും വാർത്തകളിൽ നിറയാറുണ്ട്.

Urmila Matondkar Divorce

സിനിമാ ജീവിതത്തിലെ തിരക്കിനിടയില്‍ വിവാഹം വൈകിയ ഊര്‍മ്മിളയുടെ കഴുത്തില്‍ മിന്നു വീണത് നാൽപ്പത്തിരണ്ടാം വയസിലായിരുന്നു. തന്നേക്കാള്‍ പത്ത് വയസ് പ്രായക്കുറവുള്ള മൊഹ്‌സിൻ അക്തർ മിറിനെയാണ് ഊര്‍മിള വിവാഹം ചെയ്തത്. കാശ്മീരി മോഡലും ബിസിനസുകാരനുമാണ് മൊഹ്സീന്‍. മാധുരി എന്ന മറാഠി ചിത്രത്തിന്‍റെ നിര്‍മ്മാണവും മൊഹ്സീനാണ് ചെയ്തത്. എന്നാൽ എട്ട് വർഷത്തോളം നീണ്ട ദാമ്പത്യ ജീവിതം അവസാനിപ്പിക്കുകയാണ് ഇരുവരും.

ഊർമിളയും മൊഹ്‌സിൻ അക്തർ മിറും വേർപിരിഞ്ഞതായാണ് ബോളിവുഡ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഏകദേശം നാല് മാസം മുമ്പ് നടി മൊഹ്‌സിൻ അക്തറിൻ നിന്ന് വിവാഹമോചനം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചുവത്രെ. താരം സോഷ്യൽമീഡിയയിൽ ആക്ടീവാണെങ്കിലും വിവാ​ഹമോചനവുമായി ബന്ധപ്പെട്ടുള്ള ഒരു സൂചനകളും ആരാധകർക്ക് നൽകിയിട്ടില്ല.

കഴിഞ്ഞ ജൂണിലാണ് അവസാനമായി മൊഹ്‌സിനൊപ്പമുള്ള ഒരു ചിത്രം ഊർമിള സോഷ്യൽമീഡിയയിൽ പങ്കിട്ടത്. എല്ലാവർക്കും ഈദ് ആശംസകൾ നേർന്നുകൊണ്ടാണ് നടി ഭർത്താവിനൊപ്പമുള്ള ചിത്രം പങ്കിട്ടത്. കൂടാതെ ഊർമിള മൊഹ്സിനെ സോഷ്യൽമീഡിയയിൽ അൺഫോളോ ചെയ്തു. എന്നാൽ മൊഹ്സിൻ ഇപ്പോഴും ഊർമിളയെ ഫോളോ ചെയ്യുന്നുണ്ട്. മുംബൈ കോടതിയിൽ സമർപ്പിച്ചിട്ടുള്ള വിവാ​ഹമോചന ഹർജി പ്രകാരം ഊർമിള മാത്രമാണത്രെ വിവാഹമോചനം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരിക്കുന്നത്.

മൊഹ്സിന് ബന്ധം വേർപ്പെടുത്തുന്നതിന് സമ്മതമല്ലെന്ന തരത്തിലും റിപ്പോർട്ടുകളുണ്ട്. വിവാഹമോചനത്തിലേക്ക് ഊർമിളയെ എത്തിച്ച കാരണവും വ്യക്തമല്ല. സിനിമാ മോഹമാണ് മൊഹ്സിനെ ഊർമിളയുടെ അരികിലെത്തിച്ചത്. നടിയുമായുള്ള വിവാഹശേഷമാണ് മൊഹ്സിന് ഇന്ന് കാണുന്ന സെലിബ്രിറ്റി സ്റ്റാർഡം വന്ന് ചേർന്നതും.

Urmila Matondkar Divorce

കാശ്മീരിൽ ജനിച്ച് വളർന്ന മൊഹ്‌സിൻ 21 ആം വയസിലാണ് ഒരു അഭിനേതാവാകാനുള്ള ആഗ്രഹവുമായി മുംബൈയിലേക്ക് എത്തിയത്. 2007 ലെ മിസ്റ്റർ ഇന്ത്യ മത്സരത്തിൽ സെക്കൻഡ് റണ്ണർ അപ്പായി വിജയം നേടിയ ശേഷം പ്രീതി സിൻ്റയ്‌ക്കൊപ്പം ഒരു പരസ്യത്തിൽ അദ്ദേഹം പ്രത്യക്ഷപ്പെട്ടു. ഇതോടെ ബോളിവുഡിൽ ചെറിയ രീതിയിൽ മൊഹ്സിൻ ശ്രദ്ധിക്കപ്പെട്ട് തുടങ്ങി. 2009ൽ മൊഹ്‌സിൻ ഇറ്റ്സ് എ മാൻസ് വേൾഡ് എന്ന ചിത്രത്തിലും അഭിനയിച്ചു.

തുടർന്ന് സോയ അക്തറിൻ്റെ ലക്ക് ബൈ ചാൻസിലും ഒരു ചെറിയ വേഷം ചെയ്തു. എന്നാൽ എത്ര പരിശ്രമിച്ചിട്ടും അഭിനയത്തിൽ ശോഭിക്കാൻ കഴിയാതെ വന്നതോടെ മൊഹ്സിൻ ബിസിനസിന് കൂടുതൽ ശ്രദ്ധ കൊടുത്തു. 2014ൽ ഡിസൈനർ മനീഷ് മൽഹോത്രയുടെ മരുമകൾ റിദ്ദി മൽഹോത്രയുടെ വിവാഹ ചടങ്ങിൽ വെച്ചാണ് മൊഹ്സിൻ ഊർമിളയെ ആദ്യമായി കണ്ടുമുട്ടിയത്. ഊർമിളയ്ക്ക് മൊഹ്സിനെക്കാൾ പത്ത് വയസ് പ്രായക്കൂടുതലുണ്ടെങ്കിലും അതൊന്നും ഇരുവരും തമ്മിലുള്ള പ്രണയത്തിന് തടസമായില്ല.

തുടർന്ന് 2016 ഫെബ്രുവരി നാലിന് അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും പങ്കെടുത്ത ഒരു സ്വകാര്യ ചടങ്ങിൽ ഇരുവരും വിവാഹിതരായി. ഊർമിളയെ വിവാഹം ചെയ്തശേഷം മതത്തിന്റെയും ജനിച്ച സ്ഥലത്തിന്റേയും പേരിൽ വിമർശനങ്ങളും ട്രോളുകളും മൊഹ്സിന് നേരിടേണ്ടി വന്നിട്ടുണ്ട്. ചിലപ്പോഴൊക്കെ പരിഹാസം അതിരുവിട്ടപ്പോൾ ഭർത്താവിന് വേണ്ടി സംസാരിച്ച് എത്തിയത് ഊർമിളയായിരുന്നു. ഇരുവരും വേർപിരിയുന്നുവെന്നത് നടിയുടെ ആരാധകർക്കും ഞെട്ടലുണ്ടാക്കി.

More from Filmibeat

Read more about: urmila matondkar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X