ഇത് ദീപിക തന്നെയാണോ!! മുഖത്ത് ആസിഡ് വീണ പാടുമായി താരം, ഛാപാക്കിലെ ലുക്ക് പുറത്ത്..
പ്രഖ്യാപനം മുതൽ പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുന്ന ദീപിക പദുകോൺ ചിത്രമാണ് മേഖ്ന ഗുൽസാർ സംവിധാനം ചെയ്യുന്ന ഛാപാക്ക്. ആസിഡ് ആക്രമണത്തിനിരയായ ലക്ഷ്മി അഗർവാൾ എന്ന പെൺകുട്ടിയുടെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്. ചിത്രത്തിൽ ലക്ഷ്മിയായി എത്തുന്ന ദീപിക പദുകോണാണ്. ഇപ്പോഴിത ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തു വന്നിട്ടുണ്ട്. ദീപിക തന്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്.

മാലതി എനിയ്ക്കൊപ്പം എന്നെന്നും ചേർന്ന് നിൽക്കുന്ന കഥാപാത്രമാണെന്ന അടിക്കുറിപ്പോടെയാണ് ദീപിക ചിത്രം പങ്കുവെച്ചിരിക്കുന്നത്. സിനിമയുടെ ഷൂട്ട് മാർച്ച് 25 തിങ്കളാഴ്ച ആരംഭിക്കും. അടുത്ത വർഷം(2020) ജനുവരി 10 നാണ് ചിത്രം റിലീസ് ചെയ്യുകയെന്നും ദീപിക കുറിച്ചു.. ദീപികയുടെ കരിയറിലെ ഏറ്റവും നർണ്ണായകമായ കഥാപാത്രങ്ങളിൽ ഒന്നായിരിക്കും ഇതെന്നുള്ള റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്.
വിവാഹ ശേഷം ദീപിക ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ എത്തുന്ന ചിത്രം കൂടിയാണ്. താരത്തിന് ആശംസകൾ നേർന്ന് നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. വിക്രം മാസ്സിയാണ് ദീപികയുടെ നായകനാവുന്നത്. ഇതിനു മുൻപ് മേഘ്ന ഗുൽസാറിന്റെ റാസി സൂപ്പർ ഹിറ്റായിരുന്നു. വിക്കി കൗശലും ആലിയ ഭട്ടും കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ചിത്രം ഏറെ പ്രേക്ഷക നിരൂപക ശ്രദ്ധ നേടിയിരുന്നു.


Click it and Unblock the Notifications