നടി സൊനാക്ഷി സിന്‍ഹക്കെതിരെ വഞ്ചന കുറ്റം ചുമത്തി പോലീസ് കേസ്! കാരണം കേട്ട് ഞെട്ടി ആരാധകര്‍! കാണൂ
ബോളിവുഡില്‍ ശ്രദ്ധേയ സിനിമകളിലൂടെ മുന്‍നിര നായികയായി തിളങ്ങിയ നടിയാണ് സൊനാക്ഷി സിന്‍ഹ. സൊനാക്ഷിയുടെ ചിത്രങ്ങള്‍ക്കെല്ലാം മികച്ച വരവേല്‍പ്പാണ് ആരാധകര്‍ നല്‍കാറുളളത്. സല്‍മാന്‍ ഖാന്റെ ദബാംഗിലൂടെ ബോളിവുഡില്‍ അരങ്ങേറിയ നടി തുടര്‍ന്നും സൂപ്പര്‍താര ചിത്രങ്ങളില്‍ അഭിനയിച്ചിരുന്നു. ഗ്ലാമര്‍ വേഷങ്ങളേക്കാള്‍ അഭിനയ പ്രാധാന്യമുളള റോളുകളാണ് നടി കൂടുതലായി ചെയ്തിരുന്നത്.
സിനിമാത്തിരക്കുകള്‍ക്കിടെയാണ് നടിയെ സംബന്ധിച്ചുളള ഞെട്ടിക്കുന്നൊരു റിപ്പോര്‍ട്ട് സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നത്. നടിക്കെതിരെ വഞ്ചനാ കുറ്റം ചുമത്തി പോലീസ് കേസ് എടുത്തുവെന്ന തരത്തിലായിരുന്നു റിപ്പോര്‍ട്ടുകള്‍ വന്നത്. വാര്‍ത്ത വൈറലായതോടെ സത്യാവസ്ഥ എന്താണെന്ന് തിരക്കുകയായിരുന്നു സൊനാക്ഷിയുടെ ആരാധകര്‍.

സൊനാക്ഷിക്കെതിരെ കേസ്
ബോളിവുഡില്‍ സിനിമാ പ്രേമികള്‍ ഒന്നടങ്കം ഏറെ ഇഷ്ടപ്പെടുന്ന താരങ്ങളില്‍ ഒരാള്‍ കൂടിയാണ് സൊനാക്ഷി സിന്‍ഹ. സിനിമയിലെന്ന പോലെ വ്യക്തി ജീവിതവും നല്ല രീതിയില്‍ കൊണ്ടുപോവാന്‍ താരം ശ്രമിക്കാറുണ്ട്. ബോളിവുഡിലെ പഴയകാല നടന്‍ ശത്രുഘ്‌നന്‍ സിംഹയുടെ മകള്‍ കൂടയാണ് സൊനാക്ഷി സിന്‍ഹ. സല്‍മാന്‍ ഖാന്‍റെ ബ്ലോക്ക് ബസ്റ്റര്‍ ചിത്രം ദബാംഗിലൂടെയായിരുന്നു നടി ബോളിവുഡില്‍ തുടക്കം കുറിച്ചിരുന്നത്. തുടര്‍ന്ന് മുന്‍നിര നായികയായി തിളങ്ങിക്കൊണ്ടിരിക്കുകയാണ് ബോളിവുഡ് താരസുന്ദരി.

നടിക്കെതിരെ വഞ്ചന കുറ്റം
സൊനാക്ഷിക്കെതിരെ വന്ന പോലീസ് കേസ് ആരാധകരെയും സിനിമാ പ്രേമികളെയും ഒന്നടങ്കം ഞെട്ടിച്ചുകൊണ്ടായിരുന്നു പുറത്തുവന്നത്. ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ പണം വാങ്ങിയ ശേഷം വഞ്ചിച്ചെന്ന പരാതിയിലാണ് നടിക്കെതിരെ കേസെടുത്തത്. ഡല്‍ഹിയില്‍ സെപ്റ്റംബര്‍ 30ന് സംഘടിപ്പിച്ച പരിപാടിയില്‍ നൃത്തം അവതരിപ്പിക്കാന്‍ നടി 37 ലക്ഷം രൂപ പ്രതിഫലം വാങ്ങിയിരുന്നതായി സംഘാടകര്‍ പോലീസിന് സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു.

അവസാന നിമിഷം പരിപാടിയില്‍ നിന്നും
പണം വാങ്ങിയ നടി അവസാന നിമിഷം പരിപാടിയില്‍ പങ്കെടുക്കാതെ അതില്‍നിന്നും പിന്മാറുകയായിരുന്നു. നടി പങ്കെടുക്കാത്തത് തങ്ങള്‍ക്ക് വന്‍ സാമ്പത്തിക ബാധ്യത വരുമെന്ന് അറിയിച്ചെങ്കിലും നടി എത്തിയില്ലെന്ന് പരാതിക്കാര്‍ ചൂണ്ടിക്കാട്ടി. സംഘാടകര്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് മൊറാദാബാദ് ഡിഎസ്പി ഗജ്രാജ് സിംഗ് സൊനാക്ഷി സിന്‍ഹയ്ക്കും മറ്റു നാല് പേര്‍ക്കുമെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തു. നടിക്കും കൂട്ടര്‍ക്കുമെതിരെ വഞ്ചന കുറ്റം ചുമത്തിയാണ് പോലീസ് കേസെടുത്തിട്ടുളളത്.

ഇത്തരത്തില്‍ സണ്ണി ലിയോണും
അടുത്തിടെ കൊച്ചിയില്‍ നടത്താനിരുന്ന ഒരു പരിപാടിയില്‍നിന്നും സണ്ണി ലിയോണും ഇത്തരത്തില്‍ പിന്മാറിയിരുന്നു. ഫെബ്രുവരി 14ന് വാലന്റൈന്‍സ് ദിനത്തില്‍ സംഘടിപ്പിക്കാന്‍ നിശ്ചയിച്ച പരിപാടിയില്‍ നിന്നുമാണ് സണ്ണി പിന്മാറിയത്. എന്നാല്‍ അത് പരിപാടിയുടെ പ്രൊമോട്ടര്‍ ന്ല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാത്തതുകൊണ്ടാണ് എന്നാണ് നടി പറഞ്ഞത്. അതേസമയം പ്രതിഫലത്തെക്കുറിച്ചുളള തര്‍ക്കം കാരണമാണ് സണ്ണി പിന്മാറിയതെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.


Click it and Unblock the Notifications











