താര റാണികൾ ഒരുമിച്ചെത്തിയപ്പോൾ; നയൻതാര ചെയ്തതും ശരിയായില്ല; ജവാന് പിന്നിൽ നടന്നത്

ഇന്ത്യൻ സിനിമാ രം​ഗത്ത് ലേഡി സൂപ്പർസ്റ്റാറുകളായി അറിയപ്പെടുന്നവരാണ് നയൻതാരയും ദീപിക പദുകോണും. തെന്നിന്ത്യയിലെ താരറാണിയാണ് നയൻതാരയെങ്കിലും ബോളിവുഡിലെ രാ‍ജ്ഞിയാണ് ദീപിക പദുകോൺ. വർഷങ്ങൾ നീണ്ട കരിയറിൽ നയൻതാരയും ദീപികയും കയറ്റിറക്കങ്ങൾ ഏറെ കണ്ടു. കരിയറിൽ ചില സമാനതകളും ഇരുവർക്കും ഉണ്ട്. 2013 എന്ന വർഷം ദീപികയുടെ കരിയറിലെ സുവർണകാലമായാണ് അറിയപ്പെടുന്നത്.

ചെന്നെെ എക്സ്പ്രസ്, രാം ലീല എന്നീ സിനിമകളിലൂടെ ദീപികയുടെ കരിയർ ​ഗ്രാഫ് കുതിച്ചുയർന്നു. ഇന്നത്തെ താരമാക്കി ദീപികയെ മാറ്റിയതിൽ ഈ സിനിമകൾക്കുള്ള പങ്ക് ചെറുതല്ല. സമാനമായി അതേവർഷം തന്നെയാണ് തമിഴകത്ത് നയൻതാരയ്ക്കും ശക്തമായ തിരിച്ച് വരവ് സാധ്യമായത്. രാജാ റാണി എന്ന സിനിമ വൻ ഹിറ്റായി. പിന്നീട് കരിയറിൽ നയൻതാരയ്ക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല.

Nayanthara, Jawan, Deepika Padukone

നയൻതാരയും ദീപികയും ആദ്യമായി ഒരുമിച്ച് ഒരു സിനിമയിലെത്തിയതിന്റെ സന്തോഷത്തിലാണ് ആരാധകർ. ഷാരൂഖ് ഖാൻ ചിത്രം ജവാനിലാണ് ഇരുവരും ഒന്നിച്ചെത്തിയത്. നയൻതാര നായിക വേഷം ചെയ്യുമ്പോൾ ദീപിക അതിഥി വേഷത്തിലെത്തുന്നു. വിലപിടിപ്പുള്ള രണ്ട് നടിമാർ ഒരുമിച്ചെത്തുമ്പോൾ ആരാധകർക്കുള്ള സന്തോഷം ചെറുതല്ല. ഇപ്പോഴിതാ നയൻതാരയെക്കുറിച്ചുള്ള പുതിയൊരു വിവരമാണ് പുറത്ത് വരുന്നത്.

ജവാനിൽ ദീപികയെ അതിഥി താരമായി കാസ്റ്റ് ചെയ്തത് നയൻതാരയ്ക്ക് ഇഷ്ടപ്പെട്ടില്ലെന്നാണ് വിവരം. തമിഴ് ഫിലിം ജേർണലിസ്റ്റ് ചെയ്യാറു ബാലുവാണ് ഇതേക്കുറിച്ച് സംസാരിച്ചത്. ദീപികയെ നയൻതാര ആശങ്കപ്പെട്ടതായി ചില സൂചനകൾ വന്നിരുന്നു. തന്നേക്കാൾ വലിയ ശമ്പളം അതിഥി വേഷത്തിൽ ദീപികയ്ക്ക് കൊടുക്കുന്നതിലാണ് നടി ആശങ്കപ്പെട്ടതെന്നും ഇദ്ദേഹം പറയുന്നു.

Jawan

ജവാന്റെ ഓഡിയോ ലോഞ്ചിന് നയൻതാര എത്താത്തത് ശരിയായില്ലെന്നും ചെയ്യാറു ബാലു പറയുന്നു. മുംബൈയിൽ നിന്നും ഷാരൂഖ് എത്തിയിട്ടും അവർ കേരളത്തിൽ ഓണം ആഘോഷിക്കുകയാണ്. ഒരു ഫ്ലെെറ്റിൽ വന്നിറങ്ങി, തിരിച്ച് പോയി ഓണം ആഘോഷിക്കാമായിരുന്നെന്നും ചെയ്യാറു ബാലു അഭിപ്രായപ്പെട്ടു.

അതേസമയം ഇതേക്കുറിച്ച് ജവാൻ സിനിമയുടെ അടുത്ത വൃത്തങ്ങളൊന്നും പ്രതികരിച്ചിട്ടില്ല. നയൻതാരയേക്കാൾ പ്രതിഫലം അതിഥി വേഷത്തിൽ വന്ന ദീപികയ്ക്ക് ലഭിച്ചോ എന്നും വ്യക്തമല്ല. അങ്ങനെ സംഭവിക്കാൻ സാധ്യതയില്ലെന്നാണ് സിനിമാ പ്രേക്ഷകരുടെ അഭിപ്രായം. മിനിട്ടുകൾ മാത്രമുള്ള അതിഥി വേഷത്തിന് പൊതുവെ താരങ്ങളാരും വലിയ തുക പ്രതിഫലമായി വാങ്ങാറില്ല. സൗഹൃദം കണക്കിലെടുത്ത് സൗജന്യമായി പോലും സൂപ്പർ സ്റ്റാറുകൾ അതിഥി വേഷത്തിൽ എത്താറുണ്ട്.

അറ്റ്ലി സംവിധാനം ചെയ്ത ജവാൻ നയൻതാരയുടെ ബോളിവുഡ് അരങ്ങേറ്റം കൂടിയാണ്. നേരത്തെ പല അവസരങ്ങൾ വന്നെങ്കിലും നയൻതാര ഈ ഓഫറുകളൊന്നും സ്വീകരിച്ചില്ല. എന്നാൽ അറ്റ്ലി, ഷാരൂഖ് ഖാൻ, വിജയ് സേതുപതി എന്നീ വമ്പൻമാർ കൈകോർത്ത ജവാനിൽ നായികയാകാൻ നയൻതാര തയ്യാറായി.

ഷാരൂഖ് ഖാന്റെ ഹിറ്റ് ചിത്രം ചെന്നെെെ എക്സ്പ്രസിൽ ഡാൻസ് നമ്പർ അവതരിപ്പിക്കാൻ നയൻതാരയെ ആണ് ആദ്യം പരി​ഗണിച്ചത്. എന്നാൽ അന്ന് നടി ഈ ഓഫർ നിരസിച്ചു, പകരം പ്രിയാമണിയാണ് 'വൺ ടു ത്രീ ഫോർ' എന്ന ​ഗാനരം​ഗത്തിൽ ചുവട് വെച്ചത്. വർഷങ്ങൾക്കിപ്പുറം ഷാരൂഖ് ഖാന്റെ നായികകാൻ നയൻതാരയ്ക്ക് കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ആരാധകർ.

റിലീസ് ചെയ്ത ആദ്യ ദിനം തന്നെ മികച്ച പ്രതികരണമാണ് ജവാന് ലഭിക്കുന്നത്. കംപ്ലീറ്റ് മാസ് ആക്ഷൻ ചിത്രമാണ് ജവാനെന്ന് പ്രേക്ഷകർ പറയുന്നു. ജവാന് പുറമെ നയൻതാരയുടെ ഒന്നിലേറെ സിനിമകൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്. ഇരൈവൻ ആണ് റിലീസിന് ഒരുങ്ങുന്ന തമിഴ് ചിത്രം. ജയം രവിയാണ് ചിത്രത്തിലെ നായകൻ. ഇരുവരും വീണ്ടും ഒരുമിക്കുന്ന തനി ഒരുവൻ രണ്ടാം ഭാ​ഗവും കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. മലയാളത്തിൽ നയൻതാരയുടെ പുതിയ സിനിമകളൊന്നും അടുത്തിടെ പ്രഖ്യാപിച്ചിട്ടില്ല.

Read more about: nayanthara
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X