»   » ഒരു വയസ് പോലും ആയിട്ടില്ല, അതിന് മുമ്പ് താരപുത്രന് പിതാവിന്റെ വക 1.30 കോടിയുടെ സമ്മാനം!

ഒരു വയസ് പോലും ആയിട്ടില്ല, അതിന് മുമ്പ് താരപുത്രന് പിതാവിന്റെ വക 1.30 കോടിയുടെ സമ്മാനം!

Posted By:
Subscribe to Filmibeat Malayalam

താരങ്ങള്‍ ഗോസിപ്പു കോളങ്ങളിലും വിവാദങ്ങളിലും ചെന്ന് ചാടുന്നത് പതിവാണ്. എന്നാല്‍ ജനിച്ചപ്പോള്‍ തന്നെ വിവാദങ്ങള്‍ പിന്നാലെ കൂടിയ താരപുത്രനായിരുന്നു കരീന കപൂറിന്റെയും സെയ്ഫ് അലി ഖാന്റെയും മകന്‍ തൈമൂര്‍ അലിഖാന്‍. തൈമൂര്‍ എന്ന പേരായിരുന്നു വിവാദങ്ങള്‍ക്ക് പിന്നിലുണ്ടായിരുന്നത്.

പുതിയ ഫാഷനിലുള്ള സാരി ഇങ്ങനെയാണോ? ഗ്ലാമര്‍ സാരിയില്‍ തിളങ്ങി ദീപിക! ഇനി എന്തെല്ലാം കാണേണ്ടി വരും!

എന്നാല്‍ അതെല്ലാം കഴിഞ്ഞ് തൈമൂര്‍ ഒന്നാം പിറന്നാള്‍ ആഘോഷിക്കാന്‍ പോവുകയാണ്. അടുത്ത മാസമാണ് കുഞ്ഞു തൈമൂറിന്റെ ഒന്നാം പിറന്നാള്‍ എങ്കിലും അതിന് മുമ്പ് തന്നെ പിതാവിന്റെ വക കിടിലനൊരു സമ്മാനം കിട്ടിയിരിക്കുകയാണ്. 1.30 കോടി വില മതിക്കുന്ന ആ സമ്മാനം എന്താണെന്ന് അറിയണോ?

തൈമൂര്‍ അലി ഖാന്‍


ബോളിവുഡിലെ താരദമ്പതികളായ സെയ്ഫ് അലി ഖാന്‍ കരീന കപൂര്‍ ദമ്പതികളുടെ മകനാണ് തൈമൂര്‍ അലി ഖാന്‍. ജനനം മുതല്‍ വാര്‍ത്തകളില്‍ കുടുങ്ങിയ താരപുത്രന്‍ 2016 ഡിസംബറിലായിരുന്നു ജനിച്ചിരുന്നത്. അടുത്ത മാസം തൈമൂര്‍ ഒന്നാം പിറന്നാള്‍ ആഘോഷിക്കാന്‍ പോവുകയാണ്.

പിതാവിന്റെ സമ്മാനം

അടുത്ത മാസമാണ് പിറന്നാള്‍ എങ്കിലും അതിന് മുമ്പ് തന്നെ ആഘോഷങ്ങള്‍ തുടങ്ങിയിരിക്കുകയാണ്. പിതാവ് സെയ്ഫ് അലി ഖാന്റെ വക തൈമൂറിന് ഒന്നരക്കോടി വിലയുള്ള സമ്മാനമാണ് കിട്ടിയിരിക്കുന്നത്. ശിശുദിനത്തിലാണ് മകന് ആ സമ്മാനം കൈമാറിയത്.

ഒന്നരക്കോടിയുടെ സമ്മാനം

ഒന്നരക്കോടി വിലയുള്ള എസ് ആര്‍ ടി ജീപ്പാണ് സെയ്ഫ് തൈമൂറിന് സമ്മാനമായി കൊടുത്തിരിക്കുന്നത്. സെയ്ഫ് നേരിട്ട് പോയി തന്നെയായിരുന്നു അത് വാങ്ങിയത്. മാത്രമല്ല മകന് സമ്മാനം കൊടുക്കുന്നതിന്റെ സന്തോഷവും താരം മറച്ചു വെച്ചിരുന്നില്ല.

തൈമൂറിന് ഇഷ്ടമാവും

ചെറി റെഡ് നിറത്തിലുള്ള ജീപ്പില്‍ ബേബി സീറ്റടക്കമാണ് നിര്‍മ്മിച്ചിരിക്കുന്നത്. തൈമൂറിന് ഇത് ഇഷ്ടമാവുമെന്നാണ് സെയ്ഫ് പറയുന്നത്. ഇത് അവന് വേണ്ടിയാണെന്നും അവനെയും കൊണ്ട് പുതിയ വാഹനത്തില്‍ യാത്ര പോവുന്നതിന്റെ ആകാഷയിലാണെന്നും സെയ്ഫ് പറയുന്നു.

തൈമൂറിന്റെ പിറന്നാള്‍

ശിശുദിനത്തില്‍ ഇത്രയും വലിയ സമ്മാനമാണ് കൊടുത്തിരിക്കുന്നതെങ്കില്‍ പിറന്നാളിന് എന്ത് സമ്മാനമായിരിക്കും താരപുത്രന് കിട്ടുന്നതെന്ന് കാണാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍. ഡിസംബര്‍ 20 നാണ് തൈമൂറിന്റെ പിറന്നാള്‍. ഒന്നാം പിറന്നാള്‍ വലിയ ആഘോമാക്കാനാണ് തീരുമാനമെന്ന് കുടുംബത്തില്‍ നിന്നും മുമ്പ് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

പേരിലെ വിവാദം


കുഞ്ഞിന് തൈമൂര്‍ എന്ന പേരിട്ടതോടെയായിരുന്നു താരകുടുംബത്തിന് നേരെ വിമര്‍ശനങ്ങള്‍ തലപൊക്കിയിരുന്നത്. തീമൂര്‍ ചക്രവര്‍ത്തിയുടെ കഥ തിരഞ്ഞ് പിടിച്ച് തൈമൂര്‍ എന്ന പേരിലേക്ക് എത്തിയിക്കുകയായിരുന്നു. എന്നാല്‍ അതൊന്നും കുടുംബത്തെ ഒട്ടും ബാധിച്ചിരുന്നില്ല.

വൈറലായ ചിത്രങ്ങള്‍

തൈമൂറിന് ഇപ്പോള്‍ പ്രായം പതിനൊന്ന മാസം മാത്രമാണെങ്കിലും പൊതുപരിപാടികളില്‍ അമ്മ കരീനയ്‌ക്കൊപ്പം വരുന്നത് പതിവാണ്. മാത്രമല്ല കുഞ്ഞ് തൈമൂറിന്റെ ക്യൂട്ട് ചിത്രങ്ങള്‍ പുറത്ത് വരുമ്പോള്‍ തന്നെ വൈറലാവുകയാണ്.

സിനിമയിലേക്കും


ജനിച്ച് എട്ട് മാസങ്ങള്‍ക്കുള്ളില്‍ തൈമൂര്‍ ബോളിവുഡിലേക്കും അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ്. പ്രസവത്തിന് ശേഷം കരീന അഭിനയിക്കുന്ന സിനിമയിലാണ് തൈമൂറിനും വേഷം കിട്ടിയിരിക്കുന്നത്. കരീനയുടെ പുതിയ സിനിമ വീരെ ദി വെഡിങ്ങ് എന്ന സിനിമയിലാണ് തൈമൂര്‍ മുഖം കാണിക്കുന്നത്.

English summary
Saif Ali Khan and Kareena Kapoor Khan's son Taimur is one pampered baby. Now, the tiny tot is the proud owner of a car worth Rs 1.30 crore!

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam