ഓഫീസിലേയ്ക്ക് വിളിച്ചു വരുത്തി!! പിറകിൽ നിന്ന് കെട്ടിപ്പിടിച്ചു, വെളിപ്പെടുത്തലുമായി ഗായിക...
മീ ടു ക്യാപെയ്ൻ വീണ്ടും രാജ്യത്ത് വീണ്ടും തരംഗമാകുകയാണ്.
നടി തനുശ്രീ ദത്തയുടെ വെളിപ്പെടുത്തലിനു പിന്നാല ബോളിവുഡിൽ നിന്ന് നിരവധി സ്ത്രീ ശബ്ദങ്ങളാണ് ഉയർന്ന് കേട്ടത്. തൊഴിലിടത്തിൽ നിന്നും അല്ലാതേയും തങ്ങൾക്ക് നേരിടേണ്ടി വന്ന ലൈംഗികാതിക്രമങ്ങളെ കുറിച്ചും മോശമായ അനുഭവങ്ങളെ കുറിച്ചും താരങ്ങൾ തുറന്നടിക്കുകയാണ്. മീ ടു ക്യാപെയ്ൻ വീണ്ടും രാജ്യത്ത് വീണ്ടും തരംഗമാകുകയാണ്.

നടിമാരുടെ ഇത്തരത്തിലുളള വെളിപ്പെടുത്തൽ ഒരു മാറ്റാത്തെ സൂചിപ്പിക്കുന്നത്. തങ്ങളുടെ ജീവിതത്തിലുണ്ടായ കറുത്ത അധ്യായങ്ങളാണ് ഇവർ സമൂഹത്തിന്റെ മുന്നിൽ തുറന്നടിക്കുന്നത്. ഇപ്പേഴിത തെന്നിന്ത്യൻ ഗായിക ചിൻമയി ശ്രീപാദയാണ് തനിയ്ക്ക് നേരിടേണ്ടി വന്ന പീഡനത്തെ കുറിച്ച് വെളിപ്പെടുത്തിയത്. ട്വിറ്ററിലൂടെയായിരുന്നു നടിയുടെ വെളിപ്പെടുത്തൽ.

സ്വകാര്യ ഭാഗങ്ങളിൽ സ്പർശിച്ചു
എനിയ്ക്ക് അന്ന് എട്ട്, ഒമ്പത് വയസു മാത്രം. അന്ന് അമ്മ ഒരു ഡേക്യൂമെന്ററിയുടെ മേൽ നോട്ടം വഹിക്കുന്ന സമയമായിരുന്നു. ഞാൻ സന്തോം കമ്മ്യൂണിക്കേഷൻ സ്റ്റുഡിയോയിൽ കിടന്നു ഉറങ്ങുകയായിരുന്നു. ആ സമയം ആരോ എന്റെ സ്വകാര്യ ഭാഗത്ത് സ്പർശിക്കുന്നതു പോലെ തോന്നി. ഞാൻ വേഗം തന്നെ ഞെട്ടി ഉണരുകയായിരുന്നു. തനിയ്ക്ക് ഉണ്ടായ മോശാനുഭവത്തെ കുറിച്ച് അമ്മയോട് പറഞ്ഞിരുന്നു. ആ അങ്കിൾ ചീത്തയാണെന്നായിരുന്നു ഞാൻ അമ്മയോട് അന്ന് പറഞ്ഞത്.

സമൂഹത്തിലെ പ്രമുഖനായ വ്യക്തി
ഇതിനു ശേഷം മറ്റൊരു വ്യക്തിയുടെ ഭാഗത്തു നിന്നും തനിയ്ക്ക് മോശമായ അനുഭവം നേരിടേണ്ടി വന്നു. സമൂഹം ഏറെ ബഹുമാനിക്കുന്ന വ്യക്തിയാണ് അദ്ദേഹം. ഒരിക്കൽ അദ്ദേഹം എന്നെ ഓഫീസിലേയ്ക്ക് വിളിച്ചു വരുത്തുകയായിരുന്നു. പിന്നീട് പിറകിൽ നിന്ന് കെട്ടിപ്പിച്ചു. അവിടെ നിന്ന് വളരെ മാന്യാമായ രീതിയിൽ അയാളോട് ബൈ പറഞ്ഞാണ് അന്ന് പിരിഞ്ഞത്

നിശബ്ദയാക്കി
അന്ന് എനിയ്ക്ക് നേരിടേണ്ടി വന്ന ദുരനുഭവം ഞാൻ പലരുമായി പങ്കുവെച്ചിരുന്നു. എന്നാൽ എല്ലാവരും എന്നെ നിശബ്ദയാക്കുകയാണ് ചെയ്തത്. അമ്മയോടും ഇക്കാര്യം പങ്കുവെച്ചിരുന്നു എന്നാൽ അമ്മയുടെ ഭാഗത്തു നിന്നും തനിയ്ക്ക് പിന്തുണ ലഭിച്ചിരുന്നില്ല. അദ്ദേഹം നല്ല മനുഷ്യനാണെന്നും , നീ ഏത് തരം പെൺകുട്ടിയാണെന്നും ടെസ്റ്റ് ചെയ്യാൻ വേണ്ടിയാണ് അയാൾ തന്നോട് അങ്ങനെ പെരുമാറിയതെന്നും അമ്മ പറഞ്ഞ.

നീതി ലഭിച്ചില്ല
കൂടാതെ മാസങ്ങൾക്ക് മുൻപ് തനിയ്ക്ക് നേരെയുണ്ടായ സൈബർ ആക്രമണത്തിന് നേരെ പരാതി നൽകിയിരുന്നു. അപ്പോഴും തനിയ്ക്ക് നീതി ലഭിച്ചിരുന്നില്ലെന്ന് ചിൻമയി വ്യക്തമാക്കി. പാട്ടു പാടുന്ന സ്ത്രീകൾക്ക് പീഡനത്തിന്റെ പേരിൽ പരാതി നൽകാൻ സാധിക്കില്ലെന്ന് പ്രശസ്ത സമൂഹിക പ്രവർത്തക പ്രതികരിച്ചിരുന്നു. അത് തന്റെ നേർക്ക് ആസിഡ് ആക്രമണം നടത്തുമെന്നും ബലാത്സംഗം ചെയ്യുമെന്നും ചെയ്യുമെന്നും പറഞ്ഞവര്‍ക്കുള്ള പിന്തുണയായിരുന്നു അത്- ചിന്‍മയി വ്യക്തമാക്കുന്നു.


Click it and Unblock the Notifications