സമ്മതം മൂളാത്തതുകൊണ്ട് അവസരം നഷ്ടമായിട്ടുണ്ട്! കാസ്റ്റിംഗ് കൗച്ച് അനുഭവം പറഞ്ഞ് നടി

By Prashant V R

സിനിമാ രംഗത്തുനിന്നുമുളള കാസ്റ്റിംഗ് കൗച്ച് വെളിപ്പെടുത്തലുകള്‍ നേരത്തെ എല്ലാവരിലും ഞെട്ടലുണ്ടാക്കിയിരുന്നു. കൂടുതലായും നടിമാരാണ് തങ്ങള്‍ക്കുണ്ടായ ദുരനുഭവം പങ്കുവെച്ച് എത്തിയിരുന്നത്. എറ്റവുമൊടുവിലായി ബോളിവുഡ് താരം ചിത്രാംഗദാ സിംഗ് നടത്തിയ കാസ്റ്റിംഗ് കൗച്ച് വെളിപ്പെടുത്തലും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. കഴിഞ്ഞ ദിവസം നടന്‍ ആയുഷ്മാന്‍ ഖുറാന കാസ്റ്റിംഗ് കൗച്ച് അനുഭവം വെളിപ്പെടുത്തിയിരുന്നു. ഇത് ശരിവെച്ചുകൊണ്ടാണ് ചിത്രാംഗദയും ഇപ്പോള്‍ എത്തിയിരിക്കുന്നത്.

 chitrangada-singh

ഇത്തരം ആളുകള്‍ എല്ലായിടത്തുമുണ്ടെന്നും മോഡലിംഗ് കാലം മുതല്‍ ബോളിവുഡ് വരെ താനിത്തരം ആളുകളെ കണ്ടിട്ടുണ്ടെന്നും നടി പറയുന്നു. തനിക്കും ഇതുപോലെയുളള അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. പക്ഷേ ബോളിവുഡ് ആരെയും സമ്മര്‍ദ്ദത്തിലാക്കുന്ന ഇടമല്ലെന്നും എല്ലാവര്‍ക്കും അവരവരുടെതായ ഇടം നല്‍കുന്ന മേഖലയാണെന്നും നടി പറഞ്ഞു.

എനിക്ക് ഇത് ശരിയല്ലെന്ന് താന്നിയിരുന്നു. അത് പോലെ തനിക്ക് അവസരങ്ങള്‍ നഷ്ടമായിട്ടുണ്ടെന്നും നടി പറയുന്നു. അതിലൊന്നും കുറ്റബോധമില്ല. അതേസമയം തനിക്ക് ശരിയെന്ന് തോന്നുന്നത് ചെയ്യുമെന്നും ആരെയും താന്‍ വിധിക്കില്ലെന്നും നടി പറഞ്ഞു. ബോളിവുഡിന് പുറമെ തമിഴിലും തിളങ്ങിയ താരമാണ് ചിത്രാംഗദാ സിംഗ്. 2018ല്‍ ബാസാര്‍ എന്ന ചിത്രത്തിലൂടെ നടി തമിഴിലെത്തിയിരുന്നു. 2003ല്‍ ഹസാരോം ഖ്വായിഷേന്‍ ഐസി എന്ന ചിത്രത്തിലൂടെയാണ് നടി അരങ്ങേറ്റം കുറിച്ചത്. തുടര്‍ന്ന് നിരവധി ഹിറ്റ് ചിത്രങ്ങളില്‍ നായികയായി നടി അഭിനയിച്ചിരുന്നു.

കഴിഞ്ഞ ദിവസം ഒരു കാസ്റ്റിംഗ് ഡയറക്ടറില്‍ നിന്നും നേരിടേണ്ടി വന്ന ദുരനുഭവമായിരുന്നു ആയുഷ്മാന്‍ ഖുറാന പങ്കുവെച്ചിരുന്നത്. ഒരു മികച്ച വേഷം കിട്ടണമെങ്കില്‍ അഡ്ജസ്റ്റ്‌മെന്റിന് തയ്യാറാകണമെന്ന് കാസ്റ്റിംഗ് ഡയറക്ടര്‍ തന്നോട് പറഞ്ഞുവെന്നാണ് ആയുഷ്മാന്‍ ഖുറാന വെളിപ്പെടുത്തിയിരുന്നത്.

മുന്‍പ് സിനിമയിലെ കാസ്റ്റിംഗ് കൗച്ചിനെതിരെ നടി ശ്രീറെഡ്ഡി നടത്തിയ പ്രതിഷേധം വലിയ ചര്‍ച്ചയായിരുന്നു. തെലുങ്ക് സിനിമാ പ്രവര്‍ത്തകരില്‍ നിന്നുമുണ്ടായ മോശം അനുഭവങ്ങളായിരുന്നു അന്ന് ശ്രീ റെഡ്ഡി തുറന്നു പറഞ്ഞത്. ശ്രീറെഡ്ഡിക്ക് പിന്നാലെയാണ് നിരവധി താരങ്ങള്‍ ഇത്തരം വെളിപ്പെടുത്തലുകളുമായി എത്തിയിരുന്നത്. മലയാളത്തിലും ഇത്തരം വെളിപ്പെടുത്തലുമായി നടിമാര്‍ രംഗത്തെത്തിയിരുന്നു.

More from Filmibeat

Read more about: casting couch
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X