അത്ര പോലും മകളുടെ പ്രണയം നീണ്ടുനിന്നില്ല; അനന്യക്ക് പരിഹാസം; ലൈക്കടിച്ച് അനന്യയുടെ പിതാവ്

ബോളിവുഡിലെ യുവ നായികമാരിൽ ശ്രദ്ധേയയാണ് നടി അനന്യ പാണ്ഡെ. നെപ്പോട്ടിസത്തിന്റെ പേരിൽ തുടക്ക കാലത്ത് ഏറെ വിമർശനം കേട്ടെങ്കിലും കുടുംബ സ്വാധീനത്തിനപ്പുറം തനിക്ക് കഴിവുണ്ടെന്ന് അനന്യ ഇന്ന് തെളിയിച്ചു. അടുത്തിടെ ഇറങ്ങിയ സിനിമകളിലെല്ലാം മികച്ച പ്രകടനമാണ് അനന്യ കാഴ്ച വെച്ചത്. കൺട്രോൾ ആണ് അനന്യയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. ചിത്രത്തിലെ കേന്ദ്രകഥാപാത്രം അനന്യയാണ്. നടിക്ക് ഏറെ പ്രശംസ നേടിക്കൊടുത്ത സിനിമയാണിത്.

മറ്റ് ബോളിവുഡ് താരങ്ങളെ പോലെ തന്നെ അനന്യയെക്കുറിച്ച് ഇന്ന് ടുടരെ ​ഗോസിപ്പുകൾ വരുന്നുണ്ട്. നടൻ ആദിത്യ റോയ് കപൂറുമായി അനന്യ അടുത്തപ്പോൾ സോഷ്യൽ മീഡിയ ഇത് വലിയ ചർച്ചയാക്കി. ബി ടൗണിലെ ചാർമിം​ഗ് ബാച്ചിലർ ആണ് ആദിത്യ റോയ് കപൂർ. അനന്യയും ആദിത്യയും നല്ല ചേർച്ചയാണെന്ന് ആരാധകർ അഭിപ്രായപ്പെട്ടു. എന്നാൽ കുറച്ച് നാളത്തെ ഡേറ്റിം​ഗിന് ശേഷം ഇവർ രണ്ട് വഴിക്ക് പിരിഞ്ഞു. അനന്യയെ ഈ ബ്രേക്കപ്പ് ഏറെ ബാധിച്ചെന്ന് നേരത്തെ ബോളിവുഡ് മീഡിയകൾ റിപ്പോർട്ട് ചെയ്തിരുന്നു.

Chunky Panday  Ananya Panday

ഇപ്പോഴിതാ കൗതുകരമായ മറ്റൊരു സംഭവം നടന്നിരിക്കുകയാണ്. അനന്യ-ആദിത്യ ബ്രേക്കപ്പിനെ പരിഹസിച്ച് കൊണ്ട് ഒരു പോസ്റ്റ് സോഷ്യൽ മീഡിയയിൽ വന്നു. ഡേറ്റിം​ഗിലായിരുന്ന സമയത്ത് ഇരുവരും ഒരു പരസ്യത്തിൽ ഒരുമിച്ചെത്തിയിരുന്നു. ഈ പരസ്യമാണ് പരിഹാസത്തിന് കാരണമായത്. ഈ ബ്രാൻഡിന്റെ കോൺട്രാക്ട് ലെൻസ് ഈ ബന്ധത്തേക്കാൾ കൂടുതൽ കാലം നിലനിന്നു എന്ന ക്യാപ്ഷനോടെ ഈ പരസ്യത്തിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിച്ചു.

അനന്യയുടെ പിതാവ് ചങ്കി പാണ്ഡെ ഈ ട്രോളിന് ലൈക്ക് ചെയ്തി‌ട്ടുണ്ട്. ഇതിന്റെ സ്ക്രീൻ ഷോട്ട് വൈറലാകുകയാണിപ്പോൾ. അനന്യയെ പോലെ തമാശ തമാശയായി കാണാൻ പിതാവിനും സാധിക്കുന്നെന്ന് നിരവധി പേർ കമന്റ് ചെയ്തു. രണ്ട് വർഷത്തെ പ്രണയത്തിനൊടുവിലാണ് അനന്യയും ആദിത്യയും ബ്രേക്കപ്പായത്.

ഇരുവരുടെയും സുഹൃത്താണ് ഒരു ബി ടൗൺ മാധ്യമത്തോട് ഇക്കാര്യം വ്യക്തമാക്കിയത്. ബ്രേക്കപ്പ് ഞങ്ങൾക്കെല്ലാവർക്കും ഷോക്കായിരുന്നു. അവർ രമ്യമായാണ് പിരിഞ്ഞത്. അനന്യ മുന്നോട്ട് നീങ്ങാൻ ശ്രമിക്കുന്നു. അവർ‍ക്ക് വിഷമമുണ്ട്. ആദിത്യയും ഈ സാഹചര്യത്തെ പക്വതയോടെ നേരിടാൻ ശ്രമിക്കുകയാണെന്ന് അന്ന് താരങ്ങളുടെ സുഹൃത്ത് വ്യക്തമാക്കി. കരിയറിലെ തിരക്കുകളിലാണ് ആദിത്യയും അനന്യയുമിപ്പോൾ.

More from Filmibeat

Read more about: ananya panday
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X