»   » വ്യഭിചാരം ചെയ്യുന്ന സ്ത്രീകള്‍ രാജ്യത്തിന് വേണ്ടി നടത്തുന്നത് സേവനമാണോ ? ചങ്കി പാണ്ഡെ പറയുന്നു!!!

വ്യഭിചാരം ചെയ്യുന്ന സ്ത്രീകള്‍ രാജ്യത്തിന് വേണ്ടി നടത്തുന്നത് സേവനമാണോ ? ചങ്കി പാണ്ഡെ പറയുന്നു!!!

Posted By:
Subscribe to Filmibeat Malayalam

വ്യഭിചാരം ഒരു കുറ്റമാണോ? ബോളിവുഡില്‍ നിന്നും അതിന് കൃത്യമായി ഒരു ഉത്തരം കിട്ടിയിരിക്കുകയാണ്. നടനും മോഡലുമായ ചങ്കി പാണ്ഡെയാണ് ഇതിനെക്കുറിച്ച് പറഞ്ഞിരിക്കുന്നത്.

താരത്തിന്റെ പുതിയ സിനിമയായ 'ബീഗം ജാനിനെ' മുന്‍നിര്‍ത്തിയാണ് താരം അഭിപ്രായം പറഞ്ഞിരിക്കുന്നത്. വ്യഭിചാരം രാജ്യത്തിന് വേണ്ടി ചെയ്യുന്ന ഒരു ഔദാര്യമാണെന്നാണ് താരം പറയുന്നത്. അതിനാല്‍ നിയമപരമായി തന്നെ അത് നടത്തുന്നത് നല്ലതാണെന്നും താരം അഭിപ്രായപ്പെട്ടു.

ബീഗം ജാന്‍

ബംഗാളി സിനിമയായ 'രാജ്കഹിനി' എന്ന സിനിമയില്‍ നിന്നുമാണ് കഥയെടുത്താണ് 'ബീഗം ജാന്‍' നിര്‍മ്മിക്കുന്നത്. ശ്രീജിത് മുഖര്‍ജിയാണ് സിനിമ സംവിധാനം ചെയ്യുന്നത്. വിദ്യാ ബാലന്‍ ആണ് സിനിമയിലെ പ്രധാന കഥാപാത്രമായി എത്തുന്നത്. ചിത്രത്തില്‍ പ്രധാന റോളില്‍ തന്നെയാണ് ചങ്കി പാണ്ഡെയും അഭിനയിക്കുന്നത്.

ബീഗം ജാനിന്റെ ഞെട്ടിക്കുന്ന മുല്യങ്ങള്‍

ട്രെയിലര്‍ റിലീസായപ്പോള്‍ തന്നെ അതൊരു നല്ല സിനിമയാണ് എന്നെ സംബന്ധിച്ചിടത്തോളം എന്നാണ് ചങ്കി പാണ്ഡെ പറയുന്നത്. ട്രെയിലര്‍ പുറത്ത് വന്നതിന് ശേഷം സോഷ്യല്‍ മീഡിയയിലുടെ വരുന്ന മെസേജുകളില്‍ സിനിമയുടെ മൂല്യത്തെക്കുറിച്ചുള്ള മൊത്തം കണക്ക് ഞെട്ടിക്കുന്നതാണെന്നും താരം പറയുന്നു.

വേശികള്‍ രാജ്യത്തിന് വേണ്ടി ചെയ്യുന്നത് സേവനം തന്നെയാണ്

നാട്ടിലെ ഏറ്റവും മോശപ്പെട്ട പണിയാണ് വ്യഭിചാരം. സ്വന്തം ശരീരം വിറ്റു കഴിയുന്നവരെ സമുഹം എന്നും ഒറ്റപ്പെടുത്തിയിരിക്കുകയാണ്. എന്നാല്‍ വ്യഭിചാരിണികള്‍ രാജ്യത്തിന് വേണ്ടി നടത്തുന്നത് സേവനമാണെന്നാണ് ചങ്കി പാണ്ഡെ പറയുന്നത്. അതിനാല്‍ നിയമപരമായി തന്നെ അത് നടത്തുന്നത് നല്ലതാണെന്നും താരം അഭിപ്രായപ്പെട്ടു

വിദ്യാ ബാലന്‍

ബീഗം ജാനിനെ രാജ്കാഹിനിയില്‍ നിന്നും വിദ്യ ബാലന്‍ മറ്റൊരു തലത്തിലേക്ക് എത്തിച്ചിരിക്കുകയാണ്. ഈ വേഷം ചെയ്യുന്നതില്‍ വിദ്യക്ക് യാതെരുവിധ നാണക്കേടുകള്‍ ഉണ്ടെന്ന് തോന്നുന്നില്ലെന്നും പാണ്ഡെ പറയുന്നു. ഇത് സ്ത്രീ സുരക്ഷക്ക് വേണ്ടി നിര്‍മ്മിക്കുന്ന സിനിമയല്ലെന്നും ഒരു സ്ത്രീ കരുത്തുറ്റ പ്രതിരോധത്തിന്റെ കഥയാണെന്നും പാണ്ഡെ പറയുന്നു.

തന്റെ ഭാര്യ പോലും തിരിച്ചറിഞ്ഞില്ലെന്ന് താരം

ബീഗം ജാനിന് വേണ്ടി അടിമുടി ലുക്ക് മാറ്റിയിരുന്ന ചങ്കി പാണ്ഡെയെ ഭാര്യ പോലും തിരിച്ചറിഞ്ഞിരുന്നില്ല. ലണ്ടനില്‍ ഹോളിഡേ ആഘോഷിക്കുകയായിരുന്ന ഭാര്യ താമസിക്കുന്ന ഫഌറ്റ് തുറന്ന് അകത്ത് കയറിയ തന്നെ കണ്ട് ഭാര്യ ആദ്യം വിചാരിച്ചത് മോഷ്ടിക്കാന്‍ കള്ളന്‍ കയറിയതാണെന്നും, ഇതേ പ്രശ്‌നം വീട്ടിലെ പട്ടിക്കുമുണ്ടായിയെന്നും താരം പറയുന്നു.

പട്ടിക്കും ആളെ മനസിലായില്ല

ഇതേ പ്രശ്‌നം വീട്ടിലെ പട്ടിക്കുമുണ്ടായിയെന്നും താരം പറയുന്നു. തന്നെ കണ്ട് പട്ടിക്കും മനസിലായില്ല അപരിചിതനെ കണ്ട് പട്ടി കുരച്ചുകൊണ്ട് കടിക്കാന്‍ വന്നെന്നും ചങ്കി പാണ്ഡെ പറയുന്നു.

English summary
In a recent interview, Begum Jaan actor Chunky Pandey opened up about why he feels that prostitution should be legalised in the country.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam