»   »  ഞങ്ങള്‍ അവള്‍ക്കൊപ്പമാണ്!! തനുശ്രീയെ പിന്തുണച്ച് സിൻഡാ, കേസ് വീണ്ടും തുറക്കില്ല

ഞങ്ങള്‍ അവള്‍ക്കൊപ്പമാണ്!! തനുശ്രീയെ പിന്തുണച്ച് സിൻഡാ, കേസ് വീണ്ടും തുറക്കില്ല

Subscribe to Filmibeat Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

  പ്രമുഖ താരം നാന പടേക്കറിനെതിരെയുളള തനുശ്രീ ദത്തയുടെ ആരോപണം ബോളിവുഡിനെ ഒന്നടങ്കം പിടിച്ചു കുലുക്കിയിട്ടുണ്ട്. സിനിമ ചിത്രീകരണത്തിനെതിരെ തന്നോട് മോശമായി പെരുമാറിയെന്നുള്ള നടിയുടെ വെളിപ്പെടുത്തൽ ബോളിവുഡിൽ വൻ ചലനം സൃഷ്ടിച്ചിട്ടുണ്ട്. വർഷങ്ങൾക്കു മുൻപ് താൻ നേരിടേണ്ടി വന്ന ദുരനുഭവമാണ് നടി ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്. ഒരു ബോളിവുഡ് മാധ്യമത്തിനു നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ.

  എന്റെ ഒറ്റ ഉറപ്പിന്മേൽ അവൾ കൂടെ വന്നു!! പിന്നീട് ജീവിതം മാറി ,ബാലഭാസ്കർ ലക്ഷ്മി പ്രണയകഥ ഇങ്ങനെ

  തനുശ്രീ ദത്തയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിന്റെ ബോളിബുഡ് താരസംഘടനയായ സിനി ആന്റ് ടിവി ആർട്ടിസ്റ്റ്(സിൻഡാ) പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിട്ടുണ്ട്. ഏതു തരത്തിലുള്ള ലൈംഗീക ആക്രമത്തേയും സംഘടന എതിർക്കുന്നുണ്ടെന്നും, വിഷയത്തിൽ എല്ലാവിധ പിന്തുണയും നൽകുന്നുണ്ടെന്നും സംഘടന ഭാരവാഹികൾ അറിയിച്ചിട്ടുണ്ട്. മുൻപെ തന്നെ തനുശ്രീയ്ക്ക് പിന്തുണയുമായി ബോളിവുഡ് നടിമാരും യുവ താരങ്ങളും രംഗത്തെത്തിയിരുന്നു. നടിയ്ക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തോട് ശക്തമായ ഭാഷയിൽ തന്നെ ഇവർ പ്രതിഷേധം അറിയിക്കുന്നുണ്ട്.

  പേളി നീയില്ലാത്ത എന്റെ ആദ്യ ദിവസം!! ശ്രീനി പേളിയെ കുറിച്ച് ഇങ്ങനെ എഴുതി, ഫേസ്ബുക്ക് പോസ്റ്റ് വൈറൽ

  കേസ് വീണ്ടും റീ ഓപ്പൺ ചെയ്യില്ല

  നടിയ്ക്കൊപ്പമാണെങ്കിലും കേസ് വീണ്ടും റീ ഓപ്പൺ ചെയ്യാൻ സാധിക്കില്ലെന്ന് ബോളിവുഡ് താരസംഘടനയായ സിൻഡാ അറിയിച്ചിട്ടുണ്ട്. ഇതിന്റെ കാരണവും അവർ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. തനുശ്രീ ദത്ത നാന പടേക്കറിനെതിരെ ഉയർത്തുന്ന ആരോപണത്തിന് 10 വർഷത്തെ പഴക്കമുണ്ട്. അതിനാൽ വർഷങ്ങൾക്ക് ശേഷം ഈ കേസ് വീണ്ടും റീ ഓപ്പൺ ചെയ്യാൻ കഴിയില്ലെന്നായിരുന്നു ഇവരുടെ നിലപാട്.

  അന്നും നടി പരാതി നൽകി

  2008 ലായിരുന്നു സംബവം നടന്നത്. എന്നൽ അന്ന് തന്നെ തനുശ്രീ ബോളിവുഡ് താരസംഘടനയായ സിൻഡയ്ക്ക് പരാതി നൽകിയിരുന്നു. എന്നാൽ അവർ അന്ന് അതിനെ മുഖവിലയ്ക്ക് എടുത്തിരുന്നില്ല. എന്നാൽ വർഷങ്ങൾക്ക് ശേഷം ഈ വിഷയം വീണ്ടും വാർത്തകളിൽ സ്ഥാനം പിടിച്ചതിനെ തുടർന്നായിരുന്നു സിൻഡ നിലപാട് വ്യക്തമാക്കിയത്. കൂടാതെ നടിയോട് മാപ്പ് ചോദിക്കുകയും ചെയ്തിട്ടുണ്ട്. ഒരു വ്യക്തിയുടെ അഭിമാനത്തിന് ക്ഷതം ഏൽപ്പിക്കുന്ന രീതിയിലുള്ള ഏതു തരം ലൈംഗികാതിക്രമങ്ങളേയും സിൻഡാ അപലപിക്കുന്നുണ്ടെന്നും കൂട്ടിച്ചേർത്തു.

  പശ്ചാതാപിക്കുന്നു

  2008 മാർച്ചിലാണ് സിൻഡയുടെ മുന്നിൽ പരാതി എത്തുന്നത്. അന്നത്തെ ഐഎഫ്ടിപിസിയുടെ ജോയിന്റ് ഡിസ്പ്യൂട്ട് സെന്റിൽമെന്റ് കമ്മിറ്റി ഈ വിഷയത്തെ സന്ദർഭോചിതമായി കൈകാര്യം ചെയ്യാതെ പോവുകയായിരുന്നു. കൂടാതെ അതിക്രമത്തെ കുറിച്ച് പരാമർശിക്കപ്പെട്ടിട്ടില്ലായിരുന്നു. അന്നത്തെ ഭരണസമിതിയിൽ ഉള്ളവരാരും ഇന്നത്തെ കമ്മിറ്റിയിൽ ഇല്ല. ഇനിയും അത്തരത്തിലുളള ഒരു വീഴ്ച ഭരണ സമിതിയുടെ ഭാഗത്ത് നിന്ന് ഉണ്ടാകാതിരിക്കാൻ ശ്രമിക്കും. സിൻഡ അതിന്റെ അംഗങ്ങൾക്ക് വേണ്ടിയാണ് നിലകൊള്ളുന്നതെന്നും ഭാരവാഹികൾ പറഞ്ഞു.

  കേസെടുക്കാൻ കഴിയില്ല എന്നാൽ‌...

  സിൻഡയുടെ ഭരണഘടന പ്രകാരം മൂന്ന് വർഷത്തിൽ കൂടുതൽ പഴക്കമുളള കേസ് ഏറ്റെടുക്കാൻ കഴിയില്ല. എന്നാൽ തനുശ്രീ ദത്തയുടെ പരാതിയിൽ കഴിയുന്നത്ര വേഗത്തിൽ അന്വേഷണം നടടത്താൻ ബന്ധപ്പെട്ട അധികാരികളെ സമീപിക്കുമെന്നും കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ പ്രസ്താവനയിൽ പറയുന്നുണ്ട്. ആർക്കും നീതി നിഷേധിക്കപ്പെടാൻ പാടില്ല. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാവുകയാണെങ്കിൽ ഉടനടി റിപ്പോർട്ട് ചെയ്യാൻ സിൻഡയുടെ അംഗങ്ങളോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ജോലിസ്ഥലത്ത് സുരക്ഷിതമായ അന്തരീക്ഷം ഉറപ്പു വരുത്തേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്വമായി കാണുന്നതായും സംഘടന പറയുന്നുണ്ട്.

  ഇഴുകി ചേർന്നുള്ള അഭിനയം

  2008 ൽ പുറത്തിറങ്ങി‌ ഹോൺ ഓകെ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടയിലാണ് നാന പടേക്കർ തന്നോട് മോശമായി പെരുമാറിയതെന്ന് തനുശ്രീയുട ആരോപണം. ഒരു പാട്ടിനിടെ തന്നോട് ഇഴുകി ചേർന്ന് അഭിനയിക്കാൻ നടൻ ശ്രമിച്ചെന്നും ഇതിനെതിരെ നടി അന്ന് തന്നെ ശക്തമായി പ്രതികരിച്ചെന്നും ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി. ആ സംഭവത്തിൽ നടി സെറ്റിൽ നിന്ന് തന്നെ ഇറങ്ങി പോയിരുന്നു. ഈ സംഭവത്തിനു ശേഷം തനുശ്രിയ്ക്ക് നേരെ ആക്രമണവും ഉണ്ടായിയത്രേ. അതിന്റെ വീഡിയോയും പുറത്തു വന്നിട്ടുണ്ട്. തനുശ്രീയും കുടുംബവും കാറില്‍ ഇരിക്കുന്നതും ഒരു കൂട്ടം ആളുകൾ ആക്രമിക്കുന്നതും കാറിന്റെ ചില്ല് പൊട്ടിക്കാൻ ശ്രമിക്കുന്നതുമാണ് വീഡിയോ.

  English summary
  CINTAA lends support to Tanushree Dutta but says it cannot reopen the case

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more